Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ 'അല്ലാഹു അക്ബര്‍' വിളിച്ചതിനല്ല പോലീസ് പരിശോധന 

Fact Check: തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനല്ല പോലീസ് പരിശോധന 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
കോഴിക്കോട് അപ്‌സരാ തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ ‘അള്ളാഹു അക്ബര്‍’ വിളിച്ച്  ബോംബ് ഭീഷണി മുഴക്കി.
Fact
തിയറ്ററിന്റെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചത് കൊണ്ടാണ് പെലീസ് പരിശോധന.

“ടർബോ സിനിമയ്ക് ആവേശം കേറി മമ്മൂട്ടിയെ കാണിച്ച സീനില്‍ ‘അള്ളാഹു അക്ബര്‍’ വിളിച്ചു ആരാധകന്‍. ചിതറി ഓടി സിനിമ കാണാന്‍ വന്നവര്‍. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡും പോലീസും തീയേറ്ററില്‍ എത്തി സെര്‍ച്ച് തുടങ്ങി,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

Karthik Dev's Post
Karthik Dev’s Post

ഇവിടെ വായിക്കുക:Fact Check: ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലിയുടെ പടമല്ലിത്

Fact Check/Verification

ഞങ്ങൾ ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ ഒരു കീ-വേർഡ് സേർച്ച് നടത്തി. മെയ് 27ന് ‘സീ ന്യൂസ് മലയാളം’ നല്‍കിയ വിശദമായ വാര്‍ത്ത കിട്ടി.

“കോഴിക്കോട് ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിന് വ്യാജ ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണിസന്ദേശമെത്തിയത്. തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ തിയേറ്റർ ഭാരവാഹികൾ ടൗൺ സ്റ്റേഷനിലേക്ക് വിവരമറിയിച്ചു,” എന്നാണ് വാർത്ത പറയുന്നത്.

“ഇതിനെത്തുടർന്ന് ബോംബ് സ്ക്വാഡും ടൗൺ പോലീസും തിയേറ്ററിൽ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുകയും പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അപ്സര തിയേറ്റർ നവീകരണത്തിന് ശേഷം വീണ്ടും തുറന്നത്,” എന്നാണ് വാർത്ത പറയുന്നത്.

News report by Zee News
News report by Zee News

“ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിന് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഭീഷണിസന്ദേശമെത്തിയത്,” എന്നാണ് മെയ് 27,2024 ലെ മാതൃഭൂമി വാർത്ത പറയുന്നത്. തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണിസന്ദേശമെത്തിയത്, എന്ന് ഈ വാർത്തയും പറയുന്നു.

News report by Mathrubhumi
News report by Mathrubhumi

ഈ സന്ദേശം വ്യാജമായിരുന്നുവെന്ന് വ്യക്തമാക്കി അപ്സര തിയറ്റർ മെയ് 26,2024ലെ ട്വീറ്റിൽ പറയുന്നു.

Tweet by @ApsaraTheatre
Tweet by @ApsaraTheatre

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ  അസിസ്റ്റന്റ് കമ്മിഷണർ കെ.ജി. സുരേഷിനെ വിളിച്ചു. 

“സന്ദേശം തികച്ചും വ്യാജമാണ്. അത്തരമൊരു കാര്യം തിയറ്ററില്‍ നടന്നിട്ടില്ല.  സൈബര്‍ സെല്ലിന്റെ സഹായത്തോടെ നമ്പര്‍ ട്രേസ് ചെയ്തപ്പോൾ സന്ദേശം അയച്ചയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് വ്യക്തമായി. അയാളുടെ സഹോദരനും മാനസിക പ്രശ്ങ്ങളുണ്ട്. സുരക്ഷാ മുന്‍കരുതലയിട്ടാണ് ബോംബ് സ്‌ക്വാഡ് തിയറ്ററിൽ പരിശോധന നടത്തിയത്. ഈ സംഭവത്തിന്പിന്നിൽ ഒരു  വർഗീയ കരണങ്ങളുമില്ല,” അദ്ദേഹം ഞങ്ങളോട് പറഞ്ഞു. 

ഇവിടെ വായിക്കുക:Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്

Conclusion

കോഴിക്കോട് അപ്സര തിയറ്ററിനുള്ളില്‍ ‘അള്ളാഹു അക്ബര്‍’ വിളിച്ച് മമ്മൂട്ടി ആരാധകന്‍ ബോംബ് ഭീഷണി മുഴക്കി എന്ന സന്ദേശം തെറ്റിദ്ധാരണാജനകമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Result: Partly False

Sources
News report by Zee News on May 26.2024
News report by Mathrubhumi on May 26, 2024
Tweet by @ApsaraTheatre on May 26,2024 
Telephone Conversation with ACP K G Suresh

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular