Saturday, September 14, 2024
Saturday, September 14, 2024

HomeCoronavirusOmicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്ന സന്ദേശം വ്യാജം

Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്ന സന്ദേശം വ്യാജം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ്   അപകടകാരിയാണ് എന്നൊരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. COVID-Omicron XBB കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യത്യസ്‌തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതും ആയതിനാൽ എല്ലാവരും മാസ്‌ക് ധരിക്കാൻ നിർദ്ദേശിക്കുന്നു.

COVID-Omicron XBB എന്ന പുതിയ വൈറസിന്റെ ലക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ്: 1. ചുമ ഇല്ല. 2. പനി ഇല്ല. ഇവയിൽ പരിമിതമായ എണ്ണം മാത്രമേ ഉണ്ടാകൂ: 3. സന്ധി വേദന. 4. തലവേദന. 5. കഴുത്തിൽ വേദന. 6. മുകളിലെ നടുവേദന. 7. ന്യുമോണിയ. 8. സാധാരണയായി വിശപ്പ് ഇല്ല. COVID-Omicron XBB ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് കൂടുതൽ വൈറൽ ആണ്, അതിനേക്കാൾ ഉയർന്ന മരണനിരക്കും ഉണ്ട്.,” ഇതാണ് ദീർഘമായ പോസ്റ്റിൽ പ്രധാനമായും പറയുന്ന കാര്യം.

വാട്ട്സ്ആപ്പിലാണ്  പോസ്റ്റ് പ്രധാനമായും  ഷെയർ ചെയ്യപ്പെടുന്നത്.

Post going viral in WhatsAPP

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു.

Post we got in our tipline

ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിരുന്നു. Shameer Sulaiman എന്ന ഐഡിയിൽ നിന്നും ആരോഗ്യകേരളംNo1 ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റ് ഞങൾ പരിശോധിക്കും വരെ 22 പേർ വീണ്ടും ഷെയർ ചെയ്തു.

Shameer Sulaiman ‘s Post

Princy Manoj Manoj എന്ന ആളുടെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 21 പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Princy Manoj Manoj’s Post


Anju Karthikaയുടെ പോസ്റ്റ് ഞങ്ങൾ കാണും വരെ 11 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Anju Karthika‘s Post

Fact Check/Verification

അന്വേഷണത്തിൽ, വൈറൽ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കുന്ന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഡിസംബർ 22,2022 ലെ ട്വീറ്റ് ന്യൂസ്‌ചെക്കർ കണ്ടെത്തി. “#COVID19 ന്റെ XBB വേരിയന്റുമായി ബന്ധപ്പെട്ട് ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ സന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശം #വ്യാജവും #തെറ്റിദ്ധരിപ്പിക്കുന്നതുമാണ്,” ട്വീറ്റിൽ പറയുന്നു.

ഈ വൈറൽ സന്ദേശം വ്യാജമാണെന്ന് പറയുന്ന പിഐബി ഫാക്ട് ചെക്കിന്റെ ഡിസംബർ 22,2022 ലെ ഫേസ്ബുക്ക് പോസ്റ്റും ഞങ്ങൾ കണ്ടെത്തി.

PIB Fact check’s Facebook post

”തെറ്റിദ്ധാരണയും ഭീതിയും പരത്തുന്ന ഇത്തരം മെസ്സേജുകൾ ഫോർവേഡ് ചെയ്യാതിരിക്കുക, “എന്ന് ഡിസംബർ 22,2022 ലെ ഫേസ്ബുക്ക് പോസ്റ്റിൽ കേരള പോലീസ് പറയുന്നു.

Kerala Police’s Facebook Post

2022 ഓഗസ്റ്റ് 13-നാണ് XBB വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. അതിന്റെ തീവ്രതയും വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യതയും സംബന്ധിച്ച് ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ 2022 ഒക്ടോബറിലെ റിപ്പോർട്ടിൽ നിന്നാണ്. W.H.O. യുടെ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് സിംഗപ്പൂർ, ഇന്ത്യ, മറ്റ് ചില രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ആദ്യകാല തെളിവുകൾ പരിശോധിച്ചു, XBB വേരിയന്റ് രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതിന് കാരണമായതായി സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് കണ്ടെത്തിയില്ല. “കൂടുതൽ പഠനങ്ങൾ ആവശ്യമാണെങ്കിലും, XBB* അണുബാധകൾക്ക് രോഗ തീവ്രതയിൽ കാര്യമായ വ്യത്യാസങ്ങളുണ്ടെന്ന് നിലവിലെ ഡാറ്റ സൂചിപ്പിക്കുന്നില്ല,” അത് വായിച്ചു.

A screengrab of the WHO report

XBB വേരിയൻറ് Omicron വേരിയന്റിന്റെ ഒരു ഉപവിഭാഗമാണ്. പഠനങ്ങൾ അനുസരിച്ച്, ഡെൽറ്റ വേരിയന്റിനേക്കാൾ തീവ്രത കുറവാണ്. അതിനാൽ, ഇത് ഡെൽറ്റ വേരിയന്റിനേക്കാൾ അഞ്ചിരട്ടി വൈറൽ ആണെന്ന വാദം ശരിയല്ല.

ഐ എം എയുടെ കേരള ഘടകം പ്രസിഡന്റ് ഡോക്ടർ എൻ സുൽഫിയുമായി ഞങ്ങൾ സംസാരിച്ചു. “സമൂഹമാധ്യമങ്ങളിൽ കോവിഡിനെ കുറിച്ച് തെറ്റിദ്ധാരണ ജനകമായ, ഭീതി ഉണർത്തുന്ന വാർത്തകൾ പടച്ചുവിട്ട് ആനന്ദിക്കുന്ന ഒരു വിഭാഗം വീണ്ടുംകോവിഡ് 19 വീണ്ടും ഭീതിജനകമായ രോഗമായി മാറാൻഇന്ത്യയിലോ പ്രതേകിച്ച് കേരളത്തിലോ ഇപ്പോൾ സാധ്യതയില്ല.ഡെൽറ്റയെക്കാളും അഞ്ച് മടങ്ങ് ആക്രമണശേഷി എന്നാണ് വ്യാജ പ്രചരണം.

”ഇവിടെ ചൈനയിലെ പ്രത്യേക സാഹചര്യം നിലവിലില്ലായെന്ന് മാത്രമല്ല ഒമിക്രോണിന്റെ ഈ ഉപ വിഭാഗം സാധാരണഗതിയിൽ വളരെ മൈൽഡായ രോഗമാണ് ഉണ്ടാക്കുന്നത്. ഭാരതത്തിന് മികച്ച വാക്സിനേഷൻ നിരക്കുള്ളതിനാൽ തന്നെ രോഗപ്രതിരോധശേഷിയും കൂടും.

“കോവിഡ് നമ്മുടെ ചുറ്റും വളരെ മൈൽഡ് ആയി ഇങ്ങനെ തന്നെ ഇവിടെ കാണും.രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കുക പരിശോധനകൾ നടത്തുക .അടച്ചിട്ട മുറികളിൽ ഏറെനേരം അപരിചിതരുമായി സംസാരിക്കുമ്പോൾ മാസ്ക് ധരിക്കുക. എം സീക്വൻസിംഗ് ടെസ്റ്റുകൾ കൂടുതൽ നടത്തുക തൽക്കാലം ഭയപ്പെടുത്തേണ്ട,” ഡോക്ടർ സുൽഫി പറഞ്ഞു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ മുൻ എപ്പിഡെമിയോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസ് മേധാവി ഡോ ആർ ഗംഗാഖേദ്കറുമായി ന്യൂസ്‌ചെക്കർ സംസാരിച്ചു. വൈറൽ സന്ദേശത്തിലെ അവകാശവാദങ്ങൾ വസ്തുതാപരമല്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

“വൈറൽ സന്ദേശത്തിൽ പരാമർശിച്ചതിൽ നിന്ന് വ്യത്യസ്തമായി, മറ്റേതൊരു Omicron വേരിയന്റിനെയും സമാനമായ ലക്ഷണങ്ങളാണ് XBB വേരിയന്റിൽ ഉള്ളത്. ഈ വേരിയന്റിന് ശരിയായ്‌സ് രോഗനിർണയം ഉണ്ട്. XBB വേരിയന്റ് ബാധിച്ച ആളുകൾക്ക് പനി, ചുമ, നേരിയ ശരീര വേദന എന്നിവ അനുഭവപ്പെടുന്നു, എല്ലാം നേരിയ ലക്ഷണങ്ങളായാണ് കാണുക. എന്നാൽ ഒരു തരത്തിലും വേരിയന്റ് ഡെൽറ്റ വേരിയന്റിനേക്കാൾ അപകടകരമല്ല. XBB വേരിയന്റിന് ആശുപത്രിവാസവും മരണനിരക്കും വളരെ കുറവാണ്, ഈ വേരിയന്റ് ഇന്ത്യയിൽ പുതിയതല്ല, ”ഡോ ഗംഗാഖേദ്കർ പറഞ്ഞു. “എതെങ്കിലും ജീനോം സീക്വൻസിംഗ് ഡാറ്റ പുറത്തുവരുമ്പോൾ, ചിലർ അതിൽ നിന്ന് ഒരു വാക്ക് എടുത്ത് സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളിലൂടെ അനാവശ്യ ഭയം സൃഷ്ടിക്കുന്നു,” ഡോ ഗംഗാഖേദ്കർ അഭിപ്രായപ്പെട്ടു.

മഹാമാരി ആരംഭിച്ചതു മുതൽ വകഭേദങ്ങൾ സജീവമായി ട്രാക്ക് ചെയ്യുന്ന W.H.O-യുടെ വെബ്‌സൈറ്റിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം, നിലവിൽ ആശങ്കയുണ്ടാക്കുന്ന വകഭേദമായി ഒമിക്‌റോൺ തുടരുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി. പ്രത്യേകിച്ചും അതിന്റെ ബി.1.1.529 ലൈനേജ് വേരിയന്റ്. എന്നാൽ XBB വേരിയന്റ്‌ ആശങ്ക ഉണ്ടാക്കുന്നില്ല.

വായിക്കുക:അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്തിന്റെ വിഡീയോ: വാസ്തവം എന്ത്?

Conclusion

കോവിഡ് -19 ന്റെ പുതിയ XBB വേരിയന്റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വൈറൽ സന്ദേശം വ്യാജമാണെന്ന് ന്യൂസ്‌ചെക്കർ കണ്ടെത്തി.

Result: False

(Reporting inputs from Prashant Sharma)

Our Sources

Tweet by Ministry of Health and Family Welfare, on December 22, 2022

Facebook post by PIB Fact check on December 22,2022

Facebook Post by Kerala Police on December 22,2022

Press note by WHO on October 22, 2022

Conversation with Dr R Gangakhedkar, former head of epidemiology and communicable diseases at the Indian Council of Medical Research

Telephone conversation with N Sulphi Kerala State President IM


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular