Friday, December 5, 2025

Daily Reads

Fact Check: ഓപ്പോ മൊബൈൽ ഫോൺ സൗജന്യമായി നൽകുന്നുണ്ടോ?

banner_image

Claim
ഓപ്പോ മൊബൈൽ ഫോൺ സൗജന്യമായി നൽകുന്നു.
Fact
ഇത് ഒരു തട്ടിപ്പ് ശ്രമമാണ്.

ഓപ്പോ മൊബൈൽ ഫോൺ സമ്മാനമായി ലഭിക്കാൻ ഒരു ഗെയിമിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

“ഓപ്പോ ഫോണിൻ്റെ ഏറ്റവും പുതിയ പതിപ്പ് ലഭിക്കാൻ (83) ഒഴികെയുള്ള നമ്പറുകൾ കണ്ടെത്തുക. ശ്രദ്ധിക്കുക: ഞങ്ങളിൽ നിന്ന് ഇതുവരെ ഒരു സമ്മാനം ലഭിക്കാത്ത ആളുകൾക്കുള്ളതാണ് ഈ സമ്മാനം. എല്ലാവർക്കും ആശംസകൾ (എല്ലാ രാജ്യങ്ങൾക്കും ബാധകം,” എന്നാണ് പോസ്റ്റിന്റെ വിവരണം. സമ്മാനം ആവശ്യമുള്ളവരോട് അവരുടെ പ്രൊഫൈലിലിലേക്ക് മെസ്സേജ് അയക്കാനാണ് ആവശ്യപ്പെടുന്നത്.

ഓപ്പോ കമ്പനിയാണ് ഫോൺ നൽകുന്നത് എന്ന് പറയുന്നില്ലെങ്കിലും ഓപ്പോ കമ്പനിയുടേത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റുകൾ.

O p p o 𝑭 𝑨 𝑵 𝑺 mal3's Post
O p p o 𝑭 𝑨 𝑵 𝑺 mal3’s Post


ഇവിടെ വായിക്കുക:
Fact Check: പൂണിത്തുറ സിപിഎം ഓഫീസിലെ അടിയിൽ എം സ്വരാജിന് പരിക്ക് പറ്റിയോ?

Factcheck/ Verification

ഞങ്ങൾ ഒരു കീ വേഡ് സെർച്ച് നടത്തിയപ്പോൾ, ഇത് ഒരു തട്ടിപ്പ്  ശ്രമമാണെന്ന് വിശദമാക്കുന്ന  കേരള പോലീസിന്റെ പോസ്റ്റ്   ഞങ്ങൾ കണ്ടെത്തി. “ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യപ്പെടുന്ന വരെ മത്സരത്തിൽ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നു. വിശ്വാസം നേടിയെടുക്കന്നതിനായി മുൻപ് മത്സരത്തിൽ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷെ ആ കമ്പനി അൻപത്‌ വർഷംപോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത,” കേരള പോലീസിന്റെ പോസ്റ്റ് പറയുന്നു.

Screen shot of Kerala Police’s Facebook Post

മാത്രമല്ല, കമ്പനിയുടെ വെബ്‌സൈറ്റിൽ അത്തരമൊരു ഓഫറിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഞങ്ങൾ ഓപ്പോ കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരഞ്ഞു. അത്തരം ക്വിസുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല.

അന്വേഷണത്തിനിടെ, ഓപ്പോയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ നിന്നും 2022 ഒക്ടോബർ 31-ന് ഞങ്ങൾ ഒരു എക്‌സ് പോസ്റ്റ് ഞങ്ങൾ കണ്ടെത്തി, അതിൽ എല്ലാ ഓപ്പോയുടെ മത്സരങ്ങളും സമ്മാനങ്ങളും അവരുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ മാത്രമേ നടത്തുകയുള്ളു എന്ന് പറയുന്നുണ്ട്.

X post by Oppo India on October 31, 2022
X post by Oppo India on October 31, 2022 

പോരെങ്കിൽ ഇപ്പോൾ പോസ്റ്റ് ഷെയർ ചെയ്യുന്ന പ്രൊഫൈൽ പരിശോധിച്ചപ്പോൾ, അത് നിലവിൽ വന്നത് കഴിഞ്ഞ ദിവസമാണെന്നും അതിൽ പ്രൊഫൈലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നും ഈ പോസ്റ്റ് കൂടാതെ പ്രൊഫൈൽ പിക്ച്ചർ മാത്രമേ ഉള്ളുവെന്നും മനസ്സിലായി.

ഞങ്ങൾ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ടപ്പോൾ, ഒപ്പോയ്ക്ക് സൗജന്യമായി ഉപകരണങ്ങൾ കൊടുക്കുന്ന സംവിധമില്ലെന്ന് ഓപ്പോ കസ്റ്റമർ കെയർ ഒരു ഇമെയിലിലൂടെ ഞങ്ങളെ അറിയിച്ചു.

Conclusion

ഓപ്പോ മൊബൈൽ ഫോൺ സൗജന്യമായി നൽകുന്നു  എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result: False

ഇവിടെ വായിക്കുക:Fact Check: ചെന്നൈയിലെ പ്രളയത്തിന്റെ വീഡിയോ അല്ലിത് 

Sources
X post by Oppo India on October 31, 2022 
Facebook post by Kerala Police on April 18, 2023

Email Conversation with Oppo India Customer Care


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
ifcn
fcp
fcn
fl
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

20,439

Fact checks done

FOLLOW US
imageimageimageimageimageimageimage