Sunday, April 13, 2025
മലയാളം

Fact Check

Fact Check: ബിജെപി എല്ലാവർക്കും സൗജന്യമായി ₹5000 കൊടുക്കുന്നുണ്ടോ?

banner_image

Claim: ബിജെപി എല്ലാവർക്കും സൗജന്യമായി ₹5000 കൊടുക്കുന്നു.
Fact: പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.

 ബിജെപി എല്ലാവർക്കും സൗജന്യമായി ₹5000 കൊടുക്കുന്നു എന്ന പേരിൽ വ്യാജ ലിങ്കുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“₹ 5000 എല്ലാവർക്കും സൗജന്യ അക്കൗണ്ട് നിങ്ങളുടെ അക്കൗണ്ടിലെത്താൻ കാർഡ് സ്ക്രാച്ച് ചെയ്യുക ഭാരതീയ ജനത പാർട്ടി എല്ലാവരുടെയും അക്കൗണ്ടിൽ ₹5000 വരെ സൗജന്യ ക്രെഡിറ്റ് നൽകുന്നു. അക്കൗണ്ടിലേക്ക് പണം പിൻവലിക്കാൻ ഇവിടെ  ക്ലിക്ക് ചെയ്യുക,”എന്നൊക്കെയുള്ള വാഗ്ദാനങ്ങൾക്കൊപ്പമാണ് ലിങ്കുകൾ.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
Request we got in our tipline number

ഇവിടെ വായിക്കുക:Fact Check: സീറ്റില്‍ നിന്ന് ഖാര്‍ഗെയെ രാഹുല്‍ ഗാന്ധി എഴുന്നേല്‍പ്പിച്ചോ?

Fact Check/Verification

ഞങ്ങൾ ആദ്യം അത്തരം ഒരു പ്രഖ്യാപനം ബിജെപി നടത്തിയിട്ടുണ്ടോ എന്ന് ഒരു കീ വേർഡ് സേർച്ച് വഴി അന്വേഷിച്ചു. എന്നാൽ അത്തരം വാർത്തകളൊന്നും കണ്ടില്ല. അത്തരം ഒരു പ്രഖ്യാപനം അവർ നടത്തിയിരുന്നെങ്കിൽ വാർത്തയാക്കുമായിരുന്നു. അതിൽ നിന്നും പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി.

തുടർന്ന്,ഞങ്ങൾ  സ്‌കാം ഡിറ്റക്‌റ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. സ്‌കാം ഡിറ്റക്‌റ്ററിൻ്റെ അൽഗോരിതം ഈ ബിസിനസ്സിന് ഇനിപ്പറയുന്ന റാങ്ക് നൽകുന്നു: 6.6/100.

ഈ വെബ്സൈറ്റിനെ കുറിച്ച് സ്‌കാം ഡിറ്റക്‌റ്റർ പറയുന്നത് ഇതാണ്: നിയമാനുസൃതമാണോ? ഞങ്ങളുടെ ചാർട്ടിലെ കുറഞ്ഞ ട്രസ്റ്റ് സ്‌കോറുകളിൽ ഒന്നാണിത്. ഈ വെബ്‌സൈറ്റ് ഒരു സ്‌കാം ആണോ എന്നും ഉയർന്ന അപകടസാധ്യതയുള്ള ആക്‌റ്റിവിറ്റി ഉണ്ടോ എന്നും പരിശോധിച്ചപ്പോൾ അത്തരം സാദ്ധ്യതകൾ പ്രകടിപ്പിക്കുന്ന 53 ശക്തമായ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലായി.”

സ്‌കാം ഡിറ്റക്‌റ്റർ വെബ്‌സൈറ്റ് വാലിഡേറ്റർ പ്ലാറ്റ്‌ഫോമിലെ ഏറ്റവും കുറഞ്ഞ ട്രസ്റ്റ് സ്‌കോറുകളിലൊന്നാണ് വെബ്‌സൈറ്റിന്  നൽകിയത്: 6.6.

Courtesy: Scam Detector

“എന്തുകൊണ്ട് ഈ കുറഞ്ഞ സ്കോർ? വെബ്‌സൈറ്റിൻ്റെ വ്യവസായവുമായി ബന്ധപ്പെട്ട 53 സംയോജിത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ 6.6 സ്‌കോർ കണ്ടെത്തിയത്. ഫിഷിംഗ്, സ്പാമിംഗ്,വിശ്വാസയോഗ്യമല്ല, പുതിയതായി ഉണ്ടാക്കിയതാണ്, സംശയാസ്പദമായ ന് മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനം അൽഗോരിതം ഈ വെബ്‌സൈറ്റിൽ കണ്ടെത്തി. ഈ വെബ്‌സൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു,” സ്‌കാം ഡിറ്റക്‌റ്റർ കൂട്ടിച്ചേർത്തു.

ഇവിടെ വായിക്കുക:Fact Check: ആറംഗ സമിതി രൂപികരിച്ച് വേണം കടുവ, പുലി എന്നിവയെ നേരിടാൻ എന്ന് പിണറായി പറഞ്ഞോ? 

Conclusion

ബിജെപി എല്ലാവർക്കും  സൗജന്യമായി ₹5000 കൊടുക്കുന്നുഎന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക്  തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.

Result: False

Sources
Scam Detector review

Self Analysis


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.


image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,713

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.