Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Daily Reads
യുഎഇയിലെ വിസ നിയമത്തിൽ മാറ്റം കേരളത്തിൽ നിന്നുള്ള പ്രവാസികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കേരളത്തിൽ നിന്ന് ധാരാളം പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. അവർ അവിടെ നിന്നും അയക്കുന്ന പണം കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ കെട്ടുറപ്പിനെ സഹായിക്കുന്നു. വിസ നിയമത്തിൽ മാറ്റം എമിറേറ്റ്സ് സർക്കാരിന്റെ ഔദ്യോഗിക വെബ്സെറ്റിൽ ലഭ്യമാണ്. അതിനെ കുറിച്ചുള്ള വാർത്തകൾ മിക്കവാറും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിവരിക്കാം.
യുഎഇയിലെ വിസ നിയമത്തിൽ 2023 മുതൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ പ്രധാനമായ ഒന്ന്, മൂന്ന് മാസത്തേക്ക് നൽകിയിരുന്ന സന്ദർശക വിസ നിർത്തലാക്കിയ തീരുമാനമാണ്. ഇനി മുതൽ സന്ദർശ വിസയിൽ രണ്ടു മാസം മാത്രമേ യുഎഇയിൽ പ്രവേശനം അനുവദിക്കൂ. വിദ്യാർഥികൾക്ക് കടുത്ത നിബന്ധനകളോടെ മൂന്ന് മാസത്തെ വിസ നൽകും.
രാജ്യത്തിനുള്ളിൽ താമസിച്ചു കൊണ്ടു തന്നെ വിസ മാറാനുള്ള സൗകര്യം ഒഴിവാക്കി. പുതിയ വിസ വേണ്ടവർ ഒമാനിലോ മറ്റ് രാജ്യങ്ങളിലോ പോയി പുതിയ വിസ എടുത്തിട്ട് വേണം യുഎയിൽ തിരിച്ച് വന്ന് താമസിക്കാൻ. ഫ്രീ സോണുകളിൽ ഇഷ്യൂ ചെയ്യുന്ന വിസകളുടെ കാലാവധിയും മൂന്ന് വർഷത്തിൽ നിന്ന് രണ്ടായി കുറച്ചിട്ടുണ്ട്. നേരത്തെ മെയിൻ ലാൻഡുകളിൽ രണ്ട് വർഷവും ഫ്രീ സോണുകളിൽ മൂന്ന് വർഷവുമായിരുന്നു വിസ കാലാവധി. ഇപ്പോൾ രാജ്യത്തിൻറെ എല്ലാ ഭാഗത്തും രണ്ട് വർഷമായി വിസ കാലാവധി നിജപ്പെടുത്തി.
സന്ദർശക വിസയുടെ പിഴ ഒരു ദിവസം 100 ദിർഹം എന്നതിൽ നിന്ന് 50 ദിർഹമായി കുറച്ചപ്പോൾ, റെസിഡന്റ് വിസക്കാരുടെ പിഴ ദിവസം 25 ദിർഹം നിന്ന് 50 ദിർഹമായി ഉയർത്തി.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ICP) നല്കുന്ന എല്ലാ സേവനങ്ങളും ലഭിക്കുന്നതിനുള്ള ഫീസ് 100 ദിര്‍ഹം വര്‍ധിപ്പിച്ചു. അധിക ഫീസ് എമിറേറ്റ്സ് ഐഡിക്കും റസിഡന്‍സി വിസകള്‍ക്കും ബാധകമാക്കിയിട്ടുണ്ട്.
വിസാ കാലാവധി കഴിഞ്ഞ ശേഷം യുഎഇയിൽ നിന്ന് പുറത്തുകടക്കാനുള്ള ഗ്രേസ് പിരീഡ് മിക്ക കേസുകളിലും 60 മുതൽ 180 ദിവസം വരെയായി വർധിപ്പിച്ചു. ടൂറിസവുമായി ബന്ധപ്പെട്ട ഒരാൾക്കോ ഒന്നിലധികം ആളുകൾക്കോ ഉള്ള ഗ്രൂപ്പ് വിസ, ചികിത്സയ്ക്കുള്ള വിസ, ചികിത്സയ്ക്ക് വരുന്നവർക്ക് കൂട്ട് വരുന്നവർക്കുള്ള വിസ എന്നിവയ്ക്കൊക്കെ ഇത് ബാധകമായിരിക്കും.
ആറ് മാസത്തിന് മുകളിൽ വിദേശത്ത് താമസിക്കുന്നവർക്ക് റീ-എൻട്രി പെർമിറ്റ് സംവിധാനം കൊണ്ടു വന്നു. ഇവർക്ക് കാരണം വ്യക്തമാക്കി റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കണം. അപേക്ഷ അംഗീകരിച്ചാൽ ആ തീയതി മുതൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണം,യുഎഇയിലെ വിസ നിയമത്തിൽ പറയുന്നു.
അവിവാഹിതരായ പെണ്മക്കളെ സ്പോണ്സര് ചെയ്യാന്‍ പ്രായപരിധിയില്ല. ഗോള്‍ഡന്‍ വിസ ഉടമയാണെങ്കില്‍ 10 വര്‍ഷത്തെ വിസയിലും നിങ്ങളുടെ മാതാപിതാക്കളെ സ്പോണ്സര് ചെയ്യാം എന്നതാണ് മറ്റൊരു തീരുമാനം. മുൻപ് ദീര്‍ഘകാല റസിഡന്‍സി സ്കീം ഗുണഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്പോണ്സര് ചെയ്യാമായിരുന്നു.
പാസ്പോർട്ടിലെ വിസ സ്റ്റാമ്പിങ് നിർത്തലാക്കി. പകരമായി എമിറേറ്റ്സ് ഐഡി റെസിഡൻസി രേഖകളായി ഔദ്യോഗികമായി പരിഗണിക്കും. കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള നിയമങ്ങൾ ലഘൂകരിച്ചു. ആൺകുട്ടികൾക്ക് 25 വയസ്സ് തികയുന്നത് വരെയും അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെയും സ്പോൺസർ ചെയ്യാം. ഗോൾഡൻ വിസ ഉടമകൾക്ക് 10 വർഷത്തെ വിസയിൽ മാതാപിതാക്കളെയും സ്പോൺസർ ചെയ്യാമെന്നും പുതുക്കിയ യുഎഇയിലെ വിസ നിയമത്തിൽ പറയുന്നു.
Sources
UAE Government website
News Report in Hindustan Times on February 19,2023
News Report in Reporter TV on February 20,2023
News report in News 18 Malayalam on February 1,20233
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.