ബംഗ്ലാദേശ് കലാപവും വയനാട് ഉരുൾപൊട്ടലുമായിരുന്നു ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. അത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിലെ പ്രധാന വ്യാജ പ്രചരണങ്ങളും ഇവയെ കുറിച്ചായിരുന്നു.

Fact Check: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരികടത്തുന്ന വീഡിയോ പഴയത്
2018 പ്രളയ സമയത്ത് പരുമല പള്ളിയിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിൽ നടന്ന സംഭവത്തിന്റെ ദൃശ്യമാണ് വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പ്രചരിപ്പിക്കുന്നത്.

Fact Check: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ കട്ടിലിൽ പ്രതിഷേധക്കാർ കിടക്കുന്ന ഫോട്ടോ അല്ലിത്
വൈറലായ ഫോട്ടോ 2024ൽ ബംഗ്ലാദേശിൽ നടന്ന പ്രതിഷേധങ്ങളുടേതല്ല, ശ്രീലങ്കയിലെ കൊളംബോയിലെ കെട്ടിടത്തിൽ പ്രകടനക്കാർ പ്രവേശിച്ചതിൻ്റെതാണ്.

Fact Check: വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതി ഡി.വൈ.എഫ്.ഐയുടേത് എന്ന പേരിൽ വിതരണം ചെയ്തോ?
വയനാട്ടിൽ വൈറ്റ് ഗാർഡ് നൽകിയ ഭക്ഷണപ്പൊതിയിൽ ഡി.വൈ.എഫ്.ഐ നോട്ടിസ് ഒട്ടിച്ച ചിത്രമല്ലിതെന്ന് അന്വേഷണത്തിൽ മനസ്സിലായി. കൊല്ലം ജില്ലാ ആശുപത്രിയിൽ പത്തനാപുരം തലവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്ത പൊതിച്ചോറുകളുടെ ചിത്രമാണിത്.

Fact Check: വയനാട്ടിലെ ദുരന്തത്തില്‍ അകപ്പെട്ടതല്ല ഈ രണ്ട് കുരങ്ങന്മാർ
വയനാട് ഉരുൾപൊട്ടിയെടത്ത് നിന്നും രക്ഷപ്പെട്ട ഒരു അമ്മ കുരങ്ങനും കുഞ്ഞു കുരങ്ങനും എന്ന വൈറൽ വീഡിയോയിലെ അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. വയനാട് ഉരുൾപൊട്ടലിന് പത്ത് ദിവസം മുമ്പ് നേപ്പാളിൽ നിന്നുള്ള ടിക് ടോക്ക് ഉപയോക്താവ് ടിക് ടോക്കിൽ ഈ വീഡിയോ പങ്കിട്ടിട്ടുണ്ട്.

Fact Check: ബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ കുടുംബം അല്ലിത്
ബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ കുടുംബമല്ലിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ബംഗ്ലാദേശിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുസ്ലീം വ്യാപാരിയും കുടുംബവുമാണിത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.