Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“ഇത് വയനാട്ടിലാണ്, ഇന്നലെ രാജീവ് ഗാന്ധി ചരമവാർഷികം.രാഹുലിന്റെ ചിത്രം വച്ച് വിളക്ക് കത്തിക്കുന്നു. ആരാണ് അച്ഛൻ, ആരാണ് മകൻ എന്ന് അറിയാത്ത വിഡ്ഢികൾ കോൺഗ്രസ് പാർട്ടിയിലുണ്ട്,” എന്ന വിവരണത്തോടെ ഒരു പോസ്റ്റ്.
ഇവിടെ വായിക്കുക: കുവൈറ്റിൽ മലയാളി ആക്രമിക്കപ്പെട്ടുന്ന വീഡിയോ 2020ലേത്
ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താനായില്ല. ചില കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും ഫോട്ടോയിൽ ഉള്ളത് നെയ്യാറ്റിൻകര സ്വദേശിയും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി വിനോദ് സെൻ ആണെന്നറിഞ്ഞു. തുടർന്ന് വിനോദ് സെന്നിനെ ബന്ധപ്പെട്ടു.
ഫോട്ടോയെ കുറിച്ച് വിനോദ് സെൻ പറഞ്ഞത് ഇപ്രകാരമാണ്: “തിരുവന്തപുരത്തെ നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നുള്ള ഫോട്ടോയാണിത്.ഒരു അഞ്ച് വർഷം എങ്കിലും പഴക്കമുണ്ട് ഫോട്ടോയ്ക്ക്. ഫോട്ടോയിലുള്ളവർ എസ് കെ അശോക് കുമാറും ഞാനുമാണ്. ഞാൻ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയാണ്, എസ് കെ അശോക് കുമാർ അന്ന് കെപിസിസി സെക്രട്ടറിയായിരുന്നു. യഥാർത്ഥ ഫോട്ടോ ഇപ്പോൾ കൈവശമില്ല.
“കർഷക കോൺഗ്രസ്, തിരുപുറം ഓണത്തിന്റെ ഭാഗമായി തിരുപുറം പഞ്ചായത്തിൽ സംഘടിപ്പിച്ച ഓണ ചന്തയുടെ ഉദ്ഘാടനത്തിന്റേതാണ് ഫോട്ടോ. ഞാനാണ് ഫോട്ടോയിൽ വിളക്ക് കൊളുത്തുന്നത്. എസ് കെ അശോക് കുമാർ വിളക്ക് കൊളുത്തി ഓണ ചന്ത ഉദ്ഘാടനം ചെയ്ത ശേഷം ഞാനും തിരി തെളിച്ചു. തിരുപുറം കർഷക കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന മിത്രം ലാലു കടുത്ത രാഹുൽ ആരാധകനാണ്. അദ്ദേഹമാണ് ഫോട്ടോ അവിടെ സ്ഥാപിച്ചത്,” വിനോദ് സെൻ തുടർന്ന് പറഞ്ഞു.
വിനോദ് സെനിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചാൽ ഫോട്ടോയിൽ ഉള്ളത് അദ്ദേഹമാണ് എന്ന് മനസിലാവും.
ഫോട്ടോയിൽ അശോക് കുമാർ തിരിഞ്ഞാണ് നിൽക്കുന്നത് അത് കൊണ്ട് അദ്ദേഹത്തിന്റെ മുഖം കാണാൻ കഴിയില്ല. എന്നാൽ അദ്ദേഹത്തിന്റെ ശരീര ഘടന ഫോട്ടോയിൽ ഉള്ള ആളിന്റേതുമായി സാമ്യമുണ്ട്.
ഇവിടെ വായിക്കുക: വൻതോതിൽ ആയുധങ്ങളും പണവും പിടിച്ചെടുത്ത വീഡിയോ മണിപ്പൂരിൽ നിന്നല്ല
Sources
Quote from Vinod Sen, Thiruvananthapuram DCC General Secretary
Facebook Profile of Vinod Sen
Facebook Profile of S K Ashok Kumar
Sabloo Thomas
June 27, 2025
Sabloo Thomas
May 31, 2025
Sabloo Thomas
April 10, 2025