Daily Reads
Weekly Wrap: സൗജന്യ ഓഫറുകളുടെ പെരുമഴയും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

പുതുവർഷം പ്രമാണിച്ചാണെന്ന് തോന്നുന്നു, സൗജന്യ ഓഫറുകളുടെ പെരുമഴക്കാലമായിരുന്നു സമൂഹ മാധ്യമങ്ങളിൽ. എന്നാൽ അവയിൽ ഭൂരിപക്ഷവും തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതായിരുന്നു.

Fact Check: ഇന്ത്യ പോസ്റ്റ് സർവ്വേ വഴി സബ്‌സിഡി ലഭിക്കുമോ?
ഇന്ത്യ പോസ്റ്റ് സർവ്വേ വഴി ₹ 80,000 സബ്‌സിഡി ലഭിക്കുമെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

Fact Check: ഇന്ത്യയിലെ ആദ്യ വനിത പോർട്ടറല്ല ഫോട്ടോയിൽ
ഫോട്ടോയിൽ ഉള്ള ആളല്ല ജയ്‌പ്പൂരിൽ നിന്നുള്ള മഞ്ജു ദേവിയാണ് ആദ്യ വനിത ചുമട്ടുതൊഴിലാളി എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: മോദിയുടെ ജന്മദിനം ആഘോഷിക്കാൻ ₹5000 നൽകുന്നില്ല
പ്രധാനമന്ത്രിയുടെ പിറന്നാളിന് ഗവർമെന്റിൽ നിന്നും ₹5000 നേടൂ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.

Fact Check: ന്യൂ ഇയർ പ്രമാണിച്ച് മുഖ്യമന്ത്രി സൗജന്യ റീചാർജ് നൽകുന്നില്ല
“വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല.

Fact Check: ഇന്ത്യൻ ആര്‍മിയുടെ എഎഫ്‌ബിസിഡബ്ല്യൂഎഫ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന സംഭാവന ആയുധങ്ങള്‍ വാങ്ങാനല്ല
‘ആംഡ് ഫോഴ്‌സ് ബാറ്റിൽ കാഷ്വാലിറ്റി വെൽഫെയർ ഫണ്ട്, ’പോസ്റ്റുകൾ അവകാശപ്പെടുന്നത് പോലെ ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആ ഫണ്ട് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും വിധവകൾക്കും സാമ്പത്തിക സഹായം/ഗ്രാൻ്റുകൾ നൽകാനാണ് ഉപയോഗിക്കുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
.