Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
രാജീവ് ഗാന്ധി ചരമ വാർഷികവും കേരളത്തിലെ മഴയും അതോട് അനുബന്ധിച്ചുണ്ടായ കെടുതികളും കേരളത്തിലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പ്രചരണങ്ങൾ ഇവയൊക്കെ ആയിരുന്നു.

ഗാന്ധിജിയുടെ കുടീരത്തിൽ ആരോ സമർപ്പിച്ച കാശ് രാഹുൽ ഗാന്ധി മോഷ്ടിച്ചുവെന്ന് പ്രചരണം വ്യാജം
മെയ് 21നു രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയ്ക്ക് ചരമവാർഷികത്തോടനുബന്ധിച്ച് ചരമോപചാരം അർപ്പിക്കുന്ന വിഡിയോയാണിതെന്ന് വ്യക്തം. അതിൽ നിന്നും തന്നെ രാജീവ് ഗാന്ധി ഗാന്ധിജിയുടെ കുടീരത്തിൽ ആരോ സമർപ്പിച്ച കാശ് മോഷ്ടിക്കുന്നുവെന്ന് പ്രചരണം വിജയമാണെന്ന് വ്യക്തമാണ്.

രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ വയനാട് കോൺഗ്രസ് പകരം രാഹുൽ ഗാന്ധിയുടെ പടം വെച്ചോ?
ഫോട്ടോയെ കുറിച്ച് വിനോദ് സെൻ പറഞ്ഞത് ഇപ്രകാരമാണ്: “തിരുവന്തപുരത്തെ നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നുള്ള ഫോട്ടോയാണിത്.ഒരു അഞ്ച് വർഷം എങ്കിലും പഴക്കമുണ്ട് ഫോട്ടോയ്ക്ക്. ഫോട്ടോയിലുള്ളവർ എസ് കെ അശോക് കുമാറും ഞാനുമാണ്. ഞാൻ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയാണ്, എസ് കെ അശോക് കുമാർ അന്ന് കെപിസിസി സെക്രട്ടറിയായിരുന്നു. യഥാർത്ഥ ഫോട്ടോ ഇപ്പോൾ കൈവശമില്ല.

ഇന്ത്യൻ സൈന്യം പുറത്തുവിട്ട സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ അല്ലിത്
വൈറൽ പോസ്റ്റിലെ ആവകാശവാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോസ്റ്റിനൊപ്പം പങ്കിട്ട വീഡിയോ കുറഞ്ഞത് 4 വർഷം പഴക്കമുള്ളതാണ്. ഇന്ത്യൻ സൈന്യം പുറത്തുവിട്ട സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ആക്രമണ ദൃശ്യങ്ങളുടെ വീഡിയോയല്ല ഇത് എന്ന് ഇതിൽ നിന്നും വ്യക്തം.

കേരളത്തിലെ നാഷണൽ ഹൈവേയിലെ വെള്ളപൊക്കത്തിന്റേതല്ല ഈ വീഡിയോ
കേരളത്തിലെ നാഷണൽ ഹൈവേയിലെ വെള്ളപ്പൊക്കത്തിന്റേത് എന്ന പേരിൽ പങ്കിടുന്ന വീഡിയോ കൊളംബിയയിൽ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

ക്ഷേത്രത്തിൽ പ്രവേശിച്ച ദളിതനെ മർദ്ദിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോയുടെ വാസ്തവം അറിയുക
അഹമ്മദാബാദിൽ സാമൂഹിക വിരുദ്ധർ സൃഷ്ടിച്ച സംഘർഷത്തെ തുടർന്നുള്ള പോലീസ് നടപടിയാണ് വിഡിയോയിൽ ഉള്ളത്. ക്ഷേത്രത്തിൽ പ്രവേശിച്ച ദളിതനെ മർദ്ദിക്കുന്നുവെന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Vasudha Beri
November 22, 2025
Sabloo Thomas
October 9, 2025
Sabloo Thomas
May 26, 2025