Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: 1950ലെ ശബരിമലയുടെ ദൃശ്യം.
Fact: 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ ഗാനരംഗമാണിത്
950ൽ ശബരിമലയിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ക്ഷേത്രത്തിലേക്ക് ഇരുമുടിക്കെട്ടുമായി പോകുന്ന ഭക്തരാണ് വീഡിയോയിൽ. അവർ പോവുന്ന വഴിയിൽ നിൽക്കുന്ന കടുവയെയും മറ്റു മൃഗങ്ങളെയും കാണാം.
ശബരിമല തീർത്ഥാടന കാലം ആരംഭിച്ച പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.

ഇവിടെ വായിക്കുക: Fact Check: കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് പ്രാവശ്യം ആലോചിക്കണമെന്ന് വീഡി സതീശൻ പറഞ്ഞോ?
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അപ്പോൾ. ‘സ്വാമി അയ്യപ്പൻ’ എന്ന തമിഴ് ചിത്രത്തിലെ ‘സ്വാമിയെ ശരണം എൻ അയ്യപ്പ’ എന്ന പാട്ട് കിട്ടി. വൈറൽ വീഡിയോയിലെ ദൃശ്യൻ ഈ വിഡിയോയിലും കാണാം.

വൈറൽ വീഡിയോയിലുള്ള സമാന ദൃശ്യങ്ങൾ തന്നെയാണ് മലയാളത്തിലുള്ള സ്വാമി അയ്യപ്പൻ സിനിമയിലെ ‘സ്വാമി ശരണം ശരണം പൊന്നയ്യപ്പ’ എന്ന പാട്ടിലും ഉപയോഗിച്ചിരിക്കുന്നത്.

ഞങ്ങൾ തുടർന്ന് സ്വാമി അയ്യപ്പൻ എന്ന സിനിമയെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ സമയം മലയാളം 2021 ഡിസംബർ 11 നുള്ള വാർത്ത കിട്ടി.
“ശബരിമലയിൽ കാര്യമായ വരുമാനമില്ലാത്ത കാലത്തു് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ബി.മാധവൻ നായർ ശബരിമലയുടെ വികസനത്തിന് കാര്യമായ സഹായം ഉണ്ടാകണമെന്ന് പി സുബ്രമണ്യത്തോട് അഭ്യർഥിച്ചു. അത്ഏറ്റെടുത്തു സുബ്രഹ്‌മണ്യം റിലീജിയസ് ട്രസ്റ്റ് നിരവധി പദ്ധതികളും ശബരിമലയിൽ നടപ്പിലാക്കി. ആയിടക്ക് പി സുബ്ര്യമാണ്യം നിർമ്മിച് 46 വർഷം മുൻപ് റിലീസ് ചെയ്ത സ്വാമി അയ്യപ്പൻ സിനിമയുടെ വരുമാനത്തിൽനിന്ന് നിർമിച്ചതാണ് സ്വാമി അയ്യപ്പൻ റോഡ്. പമ്പയിൽനിന്നു സന്നിധാനത്തേക്കുള്ള സ്വാമി അയ്യപ്പൻ റോഡ്. മലയാളത്തിലെ അക്കാലത്തെ കളക്ഷൻ റെക്കാർഡ് ഭേദിച്ച സിനിമയുടെ ആദ്യ പ്രദർശനം1975ഓഗസ്റ്റ് 16-ന് ആയിരുന്നു,” വാർത്ത പറയുന്നു.
“ജമിനി ഗണേശൻ, ശ്രീവിദ്യ, തിക്കുറിശ്ശി സുകുമാരൻ നായർ, കെ. ബാലാജി, ലക്ഷ്മി, രാഘവൻ, ബേബി സുമതി എന്നിവർ ആയിരുന്നു അഭിനേതാക്കൾ. മാസ്റ്റർ ശേഖർ ആയിരുന്നു സ്വാമി അയ്യപ്പൻ ആയി വേഷമിട്ടത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം നിർമിച്ചു,” വാർത്ത തുടരുന്നു.
വിനോദിനി, ജെമിനി ഗണേശൻ,തിക്കുറിശ്ശി സുകുമാരൻ നായർ, എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച 1975ലെ സിനിമയാണ് സ്വാമി അയ്യപ്പൻ എന്ന് imdb വെബ്‌സൈറ്റും പറയുന്നു.

1950ൽ പകർത്തിയ ശബരിമലയുടെ ദൃശ്യമല്ല പ്രചരിക്കുന്നത് എന്നും ആ ദൃശ്യങ്ങൾ 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലേതാണ് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക: Fact Check: പുളിക്കൽ പാലം പണിയാൻ ₹ 60 കോടി ചെലവിട്ടോ?
Sources
YouTube Video by Classic Movies on November 18, 2016
YouTube Video by Power lucky on December 6, 2014
imdb.com
News Report by Samayam Malayalam On December 11,2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
November 29, 2025
Sabloo Thomas
November 24, 2025
Sabloo Thomas
November 22, 2025