Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേരളത്തിൽ 2 വർഷത്തിനുള്ളിൽ 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു 300 ബാറുകൾ വർദ്ധിച്ചു എന്ന പേരിൽ മനോരമ ഓൺലൈനിന്റെ ഒരു ന്യൂസ്കാർഡ്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാർഡ് എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ്.
കേരളത്തിൽ 2 വർഷത്തിനുള്ളിൽ 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു 300 ബാറുകൾ വർദ്ധിച്ചു എന്ന പേരിൽ മനോരമ ഓൺലൈനിന്റെ ഒരു ന്യൂസ്കാർഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “എൽഡിഎഫ് വന്നു…എല്ലാം കൊളമായി,” എന്ന വിവരണത്തോടൊപ്പമാണ് പ്രചരണം.

ഇവിടെ വായിക്കുക:പോലീസ് ഉദ്യോഗസ്ഥർ ഒരു മാധ്യമപ്രവർത്തകനെ ചവിട്ടി കൊലപ്പെടുത്തുന്ന ദൃശ്യമല്ലിത്
ഞങ്ങൾ പ്രചാരത്തിലുള്ള ന്യൂസ്കാർഡ് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഓഗസ്റ്റ് 11, 2025ലെ മനോരമ ഓൺലൈനിന്റെ യഥാർത്ഥ ന്യൂസ്കാർഡ് അവരുടെ എക്സ് പേജിൽ നിന്നും കിട്ടി. “കേരളത്തിൽ 2 വർഷത്തിനുള്ളിൽ 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു,” എന്നാണ് ന്യൂസ്കാർഡിൽ. അതിൽ എന്ന് ‘300 ബാറുകൾ വർദ്ധിച്ചു’ എന്ന് കൊടുത്തിട്ടില്ല.

ഈ ന്യൂസ്കാർഡിൽ പറഞ്ഞരിക്കുന്ന വാർത്ത ആ ദിവസം തന്നെ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതും ഞങ്ങൾക്ക് കിട്ടി. കേരളത്തിൽ 2 വർഷത്തിനുള്ളിൽ 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു; കണക്ക് പുറത്തുവിട്ട് കേന്ദ്രം, പല സംസ്ഥാനങ്ങളിലും വർധന,” എന്ന തലക്കെട്ടിലാണ് വാർത്ത.
“കേരളത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നതായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്താകെ അഞ്ചു വര്‍ഷത്തിനുള്ളില്‍ എത്ര സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയെന്ന കെ രാധാകൃഷ്ണന് എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത്ചൗധരി ലോക്സഭയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്,” എന്നാണ് വാർത്ത പറയുന്നത്.
“2021-22 വര്‍ഷത്തില്‍ 5,010 സര്‍ക്കാര്‍ സ്കൂളുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നാണ് മറുപടിയില്‍ പറയുന്നത്. എന്നാല്‍ 2023-24 ആയപ്പോഴേക്കും സ്കൂളുകളുടെ എണ്ണം 4,809 ആയി കുറഞ്ഞു. അതായത് രണ്ടു വര്‍ഷത്തിനുള്ളില്‍ 201 സര്‍ക്കാര്‍ സ്കൂളുകളുടെ കുറവ് കേരളത്തില്‍ ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്,” എന്നും വാർത്ത പറയുന്നു.

ഈ കാർഡ് വ്യാജമാണെന്ന് മനോരമ ഓൺലൈനിന്റെ ടീമും വ്യക്തമാക്കി. “മനോരമ പോസ്റ്റ് ചെയ്ത കേരളത്തിൽ 2 വർഷത്തിനുള്ളിൽ 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു എന്ന കാർഡ് എഡിറ്റ് ചെയ്താണ് ഇത് നിർമ്മിച്ചത്,” അവർ പറഞ്ഞു.
തുടർന്ന് ഞങ്ങൾ 2 കൊല്ലം കൊണ്ട് 300 ബാറുകൾ കേരളത്തിൽ വർദ്ധിച്ചു എന്ന വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ചു. അപ്പോൾ, മീഡിയവൺ ഓൺലൈൻ 2025 ജൂലൈ 8ൽ കൊടുത്ത ഒരു വാർത്ത കിട്ടി.
“രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ 130 ബാറുകൾക്ക് പുതിയതായി ലൈസൻസ് നൽകിയിട്ടുണ്ട്. ഇതിൽ 33 എണ്ണം ബിയർ-വൈൻ പാർലറുകളിൽ നിന്ന് ബാറുകളായി മാറിയവയാണ്,” എന്നാണ് വാർത്ത പറയുന്നത്.
എന്നാൽ, വാർത്തയുടെ മറ്റൊരുഭാഗത്ത്, “2016 മാർച്ച് 31ന് 29 ബാറുകളാണു സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 854 ആയി. നാല് വർഷത്തിനുള്ളിൽ ബാർ ലൈസൻസ് പുതുക്കുന്നതിലൂടെ മാത്രം സർക്കാരിന്റെ അക്കൗണ്ടിലെത്തിയത് 1225.57 കോടി രൂപയാണ്,” എന്നും പറയുന്നു.
പിണറായി സർക്കാരിന്റെ കാലത്ത് ബാറുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ വാർത്തയിൽ പറയുന്ന പോലെ രണ്ടു വർഷം കൊണ്ട് 300 ബാറുകൾ വർദ്ധിച്ചിട്ടില്ല.
രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത മെയ് 20, 2021 മുതൽ ഇതുവരെ 130 ബാറുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്.
കേരളത്തിൽ 2 വർഷത്തിനുള്ളിൽ 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു 300 ബാറുകൾ വർദ്ധിച്ചു എന്ന പേരിൽ മനോരമ ഓൺലൈനിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാർഡ് എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ്.
Sources
X Post by Manoramaonline on August 11,2025
News report by Manoramaonlne on August 11,2025
News report by Madhyamamonlne on July8,2025
Telephone Conversation with Manoramaonline team
Sabloo Thomas
August 16, 2025
Sabloo Thomas
April 17, 2025
Sabloo Thomas
September 19, 2024