Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
“62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന ഈ വാർത്ത ഏതെങ്കിലും ചാനലിൽ കണ്ടിരുന്നോ ..? ഇല്ല..
“വിവാഹത്തിന്റെ പേരിൽ 1400 വർഷങ്ങൾക്ക് ഇപ്പുറവും പ്രവാചകനെ ചീത്ത വിളിക്കുന്ന ഏതെങ്കിലും കൃസംഘി അടക്കമുളളവർ ഈ വാർത്തയെ കുറിച്ച് എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞതായി കേട്ടിരുന്നോ.? ഇല്ല.
“ഇനി സംഘപരിവാർ എറിഞ്ഞ് കൊടുക്കുന്ന എച്ചില് നക്കി ഇസ്ലാമിനെയും പ്രവാചകനേയും ചീത്ത വിളിച്ച് നടക്കുന്ന യുക്തിവാദികൾ എന്ന പേരിലറിയപ്പെടുന്ന ഇസ്ലാം വിരോധികൾ ഇതേ കുറിച്ച് എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചാൽ. ഇല്ല.കാരണം പരസ്പര സമ്മതപ്രകാരം സ്വന്തം മാതാവുമായും സഹോദരിയുമായും മകളുമായും വരെ ശാരീരികബന്ധമാവാം എന്ന് പഠിപ്പിക്കുന്ന കുരങ്ങ് പരിണമിച്ചുണ്ടായവർക്ക് ഇതിനെ വിമർശിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലേ?,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
Latheef Mananthavadi എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വഫ്ര 1.5 k ഷെയറുകൾ ഉണ്ടായിരുന്നു.

സുനീർ ഖാൻ റശീദി എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 1.3 k ആളുകൾ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.

Arif Kannur എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 58 ഷെയറുകൾ ഉണ്ടായിരുന്നു.

Rashid Abdul Vahid എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 38 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു

Fact Check/Verification
ഞങ്ങൾ വീഡിയോയിൽ നിന്ന് ഒരു സ്ക്രീൻഷോട്ട് എടുത്ത് അത് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ Techparesh എന്ന ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് മനസിലായി. Paresh Sathaliyaഎന്ന പേരിലുള്ള അവരുടെ യൂട്യൂബ് പേജിലും ഈ വീഡിയോ കണ്ടു.

കൂടാതെ, Karan Kotnala, എന്ന YouTube പേജിൽ 62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന പേരിലുള്ള ഈ വീഡിയോ ഞങ്ങൾ കണ്ടെത്തി.
വീഡിയോയുടെ 38 സെക്കന്റിന് ശേഷം “Entertainment purposes only” എന്നൊരു അറിയിപ്പ് ഉണ്ട്.

വായിക്കുക:പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് 50 രൂപ യൂസർ ഫീ കൊടുക്കണം, മറിച്ചുള്ള പ്രചരണം തെറ്റ്
62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
Instagram post, From techparesh, Dated December 17, 2022
YouTube post, From Karan Kotnala, Dated December 20, 2022
(ഈ അവകാശവാദം മുൻപ് ഞങ്ങളുടെ തമിഴ് ടീമിലെ വിജയലക്ഷ്മി ബാലസുബ്രഹ്മണ്യൻ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.