Tuesday, September 17, 2024
Tuesday, September 17, 2024

HomeFact Check75 അംഗ കുറുവാസംഘം കേരളത്തിൽ : വാദം തെറ്റാണ്

75 അംഗ കുറുവാസംഘം കേരളത്തിൽ : വാദം തെറ്റാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

`75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്’ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

`സോഷ്യൽ മീഡിയ..സഭ്യതയോടെ ചർച്ചകൾ ഏതുമാകാം’ എന്ന ഗ്രൂപ്പിലേക്ക് Joshy At എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിനു 488  ഷെയറുകൾ ഞങ്ങൾ ഈ ലേഖനം എഴുതാൻ തുടങ്ങുമ്പോൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ്  ലിങ്ക് 

റോസാ പൂവ് എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വിവരണത്തിന് 78 ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ്  ലിങ്ക് 

പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്:

75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക,

തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പോലീസ്. 

അപകടകാരികളായ എഴുപത്തിയഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് പാലക്കാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് സൂചന. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.

അതിര്‍ത്തികളില്‍ അസ്വാഭാവികമായി അപരിചിതരെ കാണുകയാണെങ്കില്‍ വിവരം അറിയിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 

പകല്‍ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്‍ക്കുന്നവരുടെ വേഷത്തിലാണ് കുറുവകള്‍ പ്രവര്‍ത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവര്‍ച്ചയ്ക്ക് ഇറങ്ങുക.

നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ ശ്രമിച്ചേക്കുമെന്നും പോലീസ് പറയുന്നു. 

കവര്‍ച്ചയ്ക്ക്  ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കില്‍ പാലങ്ങള്‍ക്കടിയിലോ ആണ് ഇവര്‍  തമ്പടിക്കുക.

Fact Check/Verification

സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് എന്ന് അവരുടെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങൾ പോലീസ് ഇൻഫോർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ട വി പി പ്രമോദ് കുമാറിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു:

എന്നാല്‍ ഇത്തരത്തിലൊരു മുന്‍കരുതല്‍ നിര്‍ദ്ദേശമോ മുന്നറിയിപ്പോ കേരള പൊലീസ് നല്‍കിയിട്ടില്ല .വാസ്തവത്തിൽ ഈ പ്രചാരണത്തിന്റെ അടിസ്ഥാനം തമിഴ്‌നാട് പോലീസ് പുറത്തുവിട്ട ഒരു സി സി ടി വി ദൃശ്യമാണ്.

ആ  ദൃശ്യം കേരളത്തിന്റെ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ ദൂരമുള്ള കോയമ്പത്തൂർ റൂട്ടിലെ മധുകര എന്ന സ്ഥലത്തു നിന്നാണ്. ഈ ദൃശ്യങ്ങൾ കേരളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തുടർന്ന് ഞങ്ങൾ  മനോരമ ഓണ്‍ലൈന്‍  ഇതിനെ കുറിച്ച് കൊടുത്ത  റിപ്പോര്‍ട്ട്  നോക്കി. കേരള അതിര്‍ത്തിയില്‍  തിരുട്ടു ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുറവാ മോഷണ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നാണ് വാർത്ത പറയുന്നത്.

വായിക്കുക:രമ്യ ഹരിദാസ് ഭക്ഷ്യ കിറ്റുമായി നിൽക്കുന്നത് പഴയ പടമാണ്

Conclusion 

75 അംഗ കുറവാ സംഘം കേരളത്തിൽ എന്ന് പറയുന്ന പ്രചാരണം തെറ്റാണ്. കേരളാ പോലീസ് ഇത് സംബന്ധിച്ചു ഒരു ഔദ്യോഗിക അറിയിപ്പും നൽകിയിട്ടില്ല. 

കേരളത്തിൽ അവർ കടന്നതിനു ഒരു തെളിവും ഇതുവരെ  ലഭിച്ചിട്ടില്ല. കേരളാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള മധുകരയിൽ നിന്നുള്ള സിസി ടി വി ദൃശ്യങ്ങളാണ് കവർച്ച സംഘത്തിന്റെ എന്ന പേരിൽ പ്രചരിക്കുന്നത്.

Result: False

Sources

Facebook post of State Police Media Centre

Telephone conversation with State Police Media Centre Deputy Director V P Pramod Kumar

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular