Friday, September 20, 2024
Friday, September 20, 2024

HomeFact Checkഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന് അവകാശപ്പെടുന്ന വീഡിയോ മധ്യപ്രദേശിലേതല്ല

ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന് അവകാശപ്പെടുന്ന വീഡിയോ മധ്യപ്രദേശിലേതല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.


(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)

ഇന്നലെ റെയ്ഡ് നടത്തിയ മധ്യപ്രദേശിലെ ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. വർഗീയമായ ഉള്ളടക്കത്തോടെയാണ് വീഡിയോ വൈറലാവുന്നത്.

” 15 ആൺകുട്ടികളെയും 15 പെൺകുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പെൺകുട്ടികളും നല്ല കുടുംബത്തിൽ നിന്നുള്ളവരാണ്. പക്ഷേ എല്ലാ ആൺകുട്ടികളും മുസ്ലീങ്ങളും പെൺകുട്ടികളെല്ലാം ഹിന്ദുക്കളും, ഒരു മുസ്ലീം പെൺകുട്ടി പോലും അവിടെ ഇല്ല എന്നതാണ് പ്രധാനം.ഇതാണ് സാംസ്കാരിക Jihad.

ആർക്കെങ്കിലും ഇതിനെക്കുറിച്ച് ചിന്തിക്കണമെങ്കിൽ സമചിത്തതയോടെ ചിന്തിക്കുക.. അല്ലാത്തപക്ഷം എന്താണ് സംഭവിക്കുന്നത്, അത് അനുഭവിക്കുക.,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം.

മൂന്ന് യുവ ദമ്പതികളെ വെവ്വേറെ ക്യാബിനുകളിൽ നിന്നും പോലീസ് യൂണിഫോമിലുള്ള രണ്ട് പേർ ‘റെയ്ഡ്’ നടത്തി പിടിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

Ranjit Balaji എന്ന ആൾ Hindu Help Center FB group എന്ന ഗ്രൂപ്പിലിട്ട പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 157 ഷെയറുകൾ ഉണ്ടായിരുന്നു.

Ranjit Balaji ‘s Post

ഞങ്ങൾ കാണുമ്പോൾ Ramesh N എന്ന  ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 13 ഷെയറുകൾ ഉണ്ട്.

Ramesh N ‘s Post

പറയാനുള്ളത് പറഞ്ഞേ പോവൂ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 6 ഷെയറുകൾ ഉണ്ടായിരുന്നു.

പറയാനുള്ളത് പറഞ്ഞേ പോവൂ‘s Post

Fact Check/Verification 

ഞങ്ങൾഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തു എന്ന പ്രചരിക്കുന്ന വൈറൽ വീഡിയോയുടെ കീഫ്രെയിമുകളിൽ ഒന്ന് ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. ഹിന്ദിയിൽ “കഫേ”, “ഹുക്ക ബാർ,” “പോലിസ്”, “ഛാപ” “യുവക് യുവതി” തുടങ്ങിയ കീവേഡുകൾ ഉപയോഗിച്ചാണ് റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയത്. അപ്പോൾ ഞങ്ങൾക്ക് ദൈനിക് ഭാസ്‌കറിന്റെ ഒരു റിപ്പോർട്ട് കിട്ടി. “യുവാക്കളുടെ ആക്ഷേപകരമായ വീഡിയോ നിർമ്മിച്ചതിന് 3 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു: ജൂലൈ 27 ന്, സഞ്ജയ് പ്ലേസിലെ റെസ്റ്റോറന്റിൽ റെയ്ഡ് നടത്തി, 14 ദിവസത്തിന് ശേഷം വീഡിയോ വൈറലായി” എന്ന് ഏകദേശ വിവർത്തനം വരുന്ന തലക്കെട്ടിനൊപ്പമാണ് വാർത്ത. വൈറലായ വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകളിൽ ഒന്നാണ് വർത്തയ്‌ക്കൊപ്പമുള്ള ചിത്രം.

ഹരിപർവത്ത് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഒരു റസ്‌റ്റോറന്റിൽ പോലീസ് നടത്തിയ റെയ്ഡ് വീഡിയോ വൈറലായതിന് ശേഷം അതിൽ ഉൾപ്പെട്ട മൂന്ന് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്‌തതിനെ കുറിച്ച് റിപ്പോർട്ട് വിശദീകരിച്ചു.

Screengrab of Dainik Bhaskar website

ആഗസ്റ്റ് 27ന് ഹരിപർവത്ത് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ രഞ്ജിത്തും മറ്റ് രണ്ട് കോൺസ്റ്റബിൾമാരും സഞ്ജയ് പ്ലേസിലെ ഒരു കഫേയിൽ റെയ്ഡ് നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ രണ്ടുപേർ കഫേയുടെ ബേസ്‌മെന്റിലേക്ക് അതിക്രമിച്ച് കയറി. അവിടെ ചില യുവ ദമ്പതികളെ ആക്ഷേപകരമായ സാഹചര്യത്തിൽ, കണ്ടെത്തി. മൂന്നാമൻ വീഡിയോ ചിത്രീകരിച്ചു. മുഴുവൻ റെയ്ഡിന്റെയും വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എത്തിയതോടെ നിരവധി പേർ പോലീസിന് നേരെ ആക്ഷേപം ഉന്നയിച്ചു. ഇതേത്തുടർന്ന് ആഗ്ര എസ്എസ്പി പ്രഭാകർ ചൗധരി റെയ്ഡിൽ പങ്കെടുത്ത മൂന്ന് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു.

തുടർന്ന് ഞങ്ങൾ ഗൂഗിളിൽ ” ഹരിപർവത്ത് പോലീസ് കഫേ” എന്ന് കീ വേഡ് സെർച്ച് നടത്തി. അപ്പോൾ സംഭവത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ കിട്ടി. ഹരിപർവത്ത് എഎസ്പി സത്യ നാരായണന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയ്ഡിൽ ഉൾപ്പെട്ട മൂന്ന് പോലീസുകാരെ എസ്എസ്പി പ്രഭാകർ ചൗധരി സസ്‌പെൻഡ് ചെയ്തതായി ഉള്ള ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ശരിവെക്കുന്ന തരത്തിൽ ഒരു റിപ്പോർട്ട് ജാഗരനിൽ നിന്നും കിട്ടി. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Screengrab of Jagran website

പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ നിങ്ങൾക്ക് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം. റിപ്പോർട്ടുകളൊന്നും സംഭവത്തിൽ വർഗീയത സൂചിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

വൈറൽ വീഡിയോ യഥാർത്ഥത്തിൽ ആഗ്രയിലെ ഒരു കഫേയിൽ നിന്നുള്ളതാണെന്നും പരക്കെ അവകാശപ്പെടുന്നതുപോലെ മധ്യപ്രദേശിലെ ഹുക്ക ബാറിൽ നിന്നുള്ളതല്ലെന്നും ഈ റിപ്പോർട്ടുകളിൽ നിന്നും നമുക്ക് മനസിലാക്കാം.

തുടർന്ന്, സംഭവത്തിന് പിന്നിൽ “ലവ് ജിഹാദ്” ആണ് എന്ന ആരോപണത്തിന്റെ ആധികാരികത പരിശോധിക്കാൻ, ഞങ്ങൾ ഹരിപർവത്ത് എസ്എച്ച്ഒ അരവിന്ദ് കുമാറിനെ വിളിച്ചു. ”സംഭവത്തിന് വർഗീയമായ യാതൊന്നുമില്ലെന്ന്,” അദ്ദേഹം വ്യക്തമാക്കി. ”എല്ലാവരും ഒരേ മതത്തിൽപ്പെട്ടവരും മുതിർന്നവരുമായിരുന്നു,” എസ്എച്ച്ഒ പറഞ്ഞു.

വായിക്കാം: കർണാടകത്തിൽ കോളേജ് വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ ഷെയർ ചെയ്യുന്നു

Conclusion

‘മധ്യപ്രദേശിലെ ഹുക്ക ബാറിൽ മുസ്ലീം ആൺകുട്ടികളെയും ഹിന്ദു പെൺകുട്ടികളെയും ആക്ഷേപകരമായ സാഹചര്യത്തിൽ പിടികൂടി’യെന്ന പ്രചരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോ യഥാർത്ഥത്തിൽ യുപിയിലെ ആഗ്രയിൽ നിന്നുള്ളതാണ്. പോരെങ്കിൽ വർഗീയമായ യാതൊന്നും സംഭവത്തിൽ ഇല്ല.

Result: False 


Sources


Report By Dainik Bhaskar, Dated August 10, 2022

Report By Jagran, Dated August 11, 2022

Telephonic Conversation With Hariparwat SHO On August 31, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular