Fact Check
അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ എഐ ജനറേറ്റഡ് ആണ്
Claim
അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ.
Fact
ഫോട്ടോ എഐ ജനറേറ്റഡ് ആണ്.
അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെത് എന്ന പേരിൽ അഗ്നിശമന സേന തീയണക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം (എ ഐ 171) തകർന്നു വീണ ധാരാളം പേർ മരിച്ചതായി വാർത്ത വന്നതിന് പിന്നാലെയാണ് ഫോട്ടോ പ്രചരിക്കുന്നത്.
“ഓർക്കാൻ കൂടി കഴിയുന്നില്ല. 110 മരണം സ്ഥിരീകരിച്ചിരിക്കുന്നു ഈ നിമിഷം. എത്ര ക്ഷണികമാണ് ജീവിതം എന്ന് തെളിയിക്കുന്ന ഒരു മഹാദുരന്തം കൂടി. ടേക്ക് ഓഫിന് തൊട്ടു മുമ്പ് അതിൽ എത്രയോ പേർ തങ്ങളുടെ മക്കളെ, ഭാര്യയെ, ഭർത്താവിനെ, കാമുകിയെ, അമ്മയെ വിളിച്ച് എത്ര പേർ പറഞ്ഞു കാണും,” എന്നാണ് പോസ്റ്റ് പറയുന്നത്.
“എടുക്കാറായി കേട്ടോ. മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇടുവാണേ,” എന്ന്! എത്ര പേർ തിരികെ, ” Safe Journey” എന്ന് തിരികെപ്പറഞ്ഞു കാണും! ഇത്രേയുള്ളൂ ജീവിതത്തിൻ്റെ safety. പൊലിഞ്ഞ ജീവനുകൾക്കു വേണ്ടി ഈ നിമിഷം പ്രാർത്ഥിയ്ക്കാം,” എന്ന് പോസ്റ്റ് തുടരുന്നു.

ഇവിടെ വായിക്കുക:അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെ ഫോട്ടോ അല്ലിത്
Fact Check/ Verification
ചിത്രം ഞങ്ങൾ വിവിധ ഐഐ ഡിറ്റക്ഷൻ ടൂളുകളിൽ ഈ ഇമേജ് ഞങ്ങൾ പരിശോധിച്ചു. ഇമേജ് അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ് വാസ്ഇറ്റ് എഐ ടൂൾ പറഞ്ഞത്.

സൈറ്റ് എഞ്ചിനിലും ഞങ്ങൾ ചിത്രം പരിശോധിച്ചപ്പോൾ ചിത്രം എഐ ആവാനുള്ള സാധ്യത 99% ആണെന്ന് കണ്ടെത്തി.

ഹൈവ് മോഡറേഷൻ എന്ന എഐ ഇമേജ് ഡിറ്റക്ഷൻ ടൂൾ, ചിത്രത്തിൽ 99.9 % എഐ ജനറേറ്റഡ് അല്ലെങ്കിൽ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

ഇവിടെ വായിക്കുക:146-ാം ജന്മദിനം ആഘോഷിക്കുന്ന വൃദ്ധന്റെ ചിത്രം: വാസ്തവം എന്താണ്?
Conclusion
അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ എഐ ജനറേറ്റഡ് ആണ്
Sources
Hive Moderation Website
Sightengine Website
WasitAI Website