Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം (എ ഐ 171) തകർന്നുവീണ അപകടത്തിൽ ധാരാളം പേർ മരിച്ചതായി വാർത്ത വന്നതിന് പിന്നാലെയാണ് ഫോട്ടോ പ്രചരിക്കുന്നത്.

ഇവിടെ വായിക്കുക:കോഴിക്കോട് ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ച ദൃശ്യങ്ങൾ അല്ലിത്
ഞങ്ങൾ ഫോട്ടോ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ജൂലൈ 18, 2022ൽ ബിബിസിയുടെ വെബ്സൈറ്റിൽ കൊടുത്ത ഒരു വീഡിയോയിലെ ഈ ഫോട്ടോയുടെ ഒരു കീ ഫ്രെയിം ഞങ്ങൾ കണ്ടു. “സൊമാലിയൻ വിമാനാപകടം: മറിഞ്ഞ വിമാനത്തിൽ നിന്നുള്ള തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ,” എന്നാണ് വീഡിയോയുടെ കൂടെയുള്ള വാർത്തയുടെ തലക്കെട്ട്.

ജൂലൈ 19,2022ൽ ഇന്നലെ സൊമാലിയയിലെ മൊഗാദിഷുവിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഫോക്കർ -50 വിമാനം തലകീഴായി മറിഞ്ഞതായി കണ്ടു എന്ന ക്യാപ്ഷനോടെ റോയിട്ടേഴ്സിന് ക്രെഡിറ്റ് നൽകി ഈ ഫോട്ടോ ഡെയിലി മെയിലും കൊടുത്തിട്ടുണ്ട്.

അതിൽ നിന്നും ദൃശ്യങ്ങൾ അഹമ്മദാബാദിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.
Sources
News report by BBC on July 18,2022
News report by Daily Mail on July 19,2022
Sabloo Thomas
October 13, 2025
Sabloo Thomas
June 23, 2025
Sabloo Thomas
June 14, 2025