Fact Check
ആശുപത്രിയിൽ പരിശോധന നടത്തുന്ന പിവി അൻവറിന്റെ വീഡിയോ അദ്ദേഹം എംഎൽഎ ആയിരുന്ന സമയത്തുള്ളത്
Claim
ആശുപത്രിയിൽ പരിശോധന നടത്തുന്ന മുൻ എംഎൽഎ പിവി അൻവർ.
Fact
അദ്ദേഹം എംഎൽഎ ആയിരുന്ന കാലത്തെ വീഡിയോ.
ആശുപത്രിയിൽ പരിശോധന നടത്തുന്ന മുൻ എംഎൽഎ പിവി അൻവറിന്റെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. തനിക്ക് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇപ്പോഴും അൻവർ പ്രവർത്തിക്കുകയാണ് എന്ന് പറയുന്ന പോസ്റ്റ് സൂചിപ്പിക്കുന്നത് ഈ വീഡിയോ സമീപകാലത്തേതാണ് എന്നാണ്. വീഡിയോയിൽ അറ്റൻഡൻസ് രജിസ്റ്റർ നോക്കാൻ നിങ്ങൾക്ക് എന്താണ് അധികാരം എന്ന് ഒരു ലേഡി ഡോക്ടർ ചോദിക്കുന്നുണ്ട്.
“PV ANVAR, അമ്പൂക്ക… പഴയ പ്രതാപത്തിന്റെ ഹാങ് ഓവറിലാണ് ഇപ്പോഴും. ഹോസ്പിറ്റലിൽ ചെന്ന് ഇക്കാ സൈൻ ഒക്കെ ചെക്ക് ചെയ്തു. സൂപ്രണ്ടിനെ ചോദ്യം ചെയ്തു. ശേഷം സൂപ്രണ്ട്: അയിന് നീ ഏതാടാ. ഇതൊക്കെ നോക്കാൻ എന്നൊരു ചോദ്യം. എന്തൊരവസ്ഥയാണ്. ഇങ്ങനെ ചീഞ്ഞു നാറുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയ ആത്മഹത്യയാണ്,”എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

പിവി അൻവർ, 2016 ല്‍ നിലമ്പൂരില്‍ സിപിഎം നേത്യത്വം നല്കുന്ന ഇടതു മുന്നണി സ്വതന്ത്രനായി മത്സരിച്ച് മൂന്നു പതിറ്റാണ്ടോളം നീണ്ട യുഡിഎഫ് കുത്തക അവസാനിപ്പിച്ച് സീറ്റ് പിടിച്ചെടുത്തു. ആര്യാടന് ഷൗക്കത്തിനെയാണ് തോല്‍പ്പിച്ചത്. 2021ലും വിജയം ആവര്‍ത്തിച്ചതോടെ അന്‍വറിന് സിപിഎം അണികള്‍ക്കിടയില്‍ ഹീറോ പരിവേഷമാണ് ലഭിച്ചത്. 2019 ല്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
പിന്നീട് സിപിഎമ്മുമായി തെറ്റിയ അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള പിവി അൻവർ തൃണമുൽ കോൺഗ്രസിൽ ചേർന്നതായും വാർത്തകളുണ്ടായി. ഒന്നര വർഷം കാലാവധി ബാക്കി നിൽക്കവെയാണ് അദ്ദേഹത്തിന്റെ രാജി. ഈ സാഹചര്യത്തിനാലാണ് പോസ്റ്റുകൾ.
ഇവിടെ വായിക്കുക:താജ് മഹൽ നിർമ്മിക്കുന്നുവെന്ന് പേരിൽ പ്രചരിക്കുന്ന വീഡിയോ ഐഐ നിർമ്മിതം
Fact Check/Verification
പിവി അൻവർ എംഎൽഎ സ്ഥാനത്തു നിന്ന് ഇറങ്ങിയ ശേഷം ഉണ്ടായ സംഭവമാണോ ഇതെന്നാണ് ആദ്യം പരിശോധിച്ചത്. ഒരു കീ വേർഡ് സെർച്ചിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ 2025 ജനുവരി 13നാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് എന്ന് മനസ്സിലായി. ഇത് സംബന്ധിച്ച സമകാലിക മലയാളത്തിന്റെയും മാതൃഭുമിയുടെയും വാർത്തകൾ ഞങ്ങൾ കണ്ടെത്തി.


സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ 2024 നവംബർ 8ന് എൻകെ സുധീർ എന്ന ആൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തതായി ഒരു റിവേഴ്സ് ഇമേജ് സെർച്ചിൽ ഞങ്ങൾ കണ്ടെത്തി.
“ചേലക്കര താലൂക്ക് ആശുപത്രിയിൽ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധം,” എന്നാണ് ആ പോസ്റ്റിലെ വിവരണം.

‘ആവശ്യത്തിനുള്ള ശമ്പളം സർക്കാർ തരുന്നില്ലേ… നിങ്ങടെ വോട്ട് വാങ്ങാൻ വന്നതല്ല ഞങ്ങൾ’; ചേലക്കര താലൂക്ക് ആശുപത്രിയിൽ ജീവനക്കാരില്ല. പി.വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധം എന്ന പേരിൽ 2024 നവംബർ 8ന് മീഡിയവൺ ചാനലിലും മറ്റൊരു വാർത്ത വീഡിയോ ഞങ്ങൾ കണ്ടെത്തി. അതിൽ വിഡിയോയിൽ കാണുന്ന സമാന ദൃശ്യങ്ങൾ അല്ലെങ്കിലും ചേലക്കര താലൂക്ക് ആശുപത്രിയിലെ പ്രതിഷേധ കുറിച്ചാണ് വാർത്ത.

ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തി; പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ് എന്ന തലക്കെട്ടോടെ 2024 നവംബർ 6 ന് സിറാജ് കൊടുത്ത വാർത്തയും ഞങ്ങൾ കണ്ടു.
“താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ചേലക്കര പോലീസാണ് കേസെടുത്തത്. ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുമുളള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്,” എന്നാണ് വാർത്ത.
ഇതിൽ നിന്നും പിവി അൻവർ 2024 നവംബർ മാസത്തിൽ എംഎൽഎ സ്ഥാനത്ത് ഇരിക്കുന്ന കാലത്താണ് ആശുപത്രിയിൽ പരിശോധന നടത്തിയത് എന്ന് വ്യക്തമായി.

ഇവിടെ വായിക്കുക:കരുവാരക്കുണ്ടിൽ കടുവയിറങ്ങി എന്ന വീഡിയോ വ്യാജം
Conclusion
ആശുപത്രിയിൽ പരിശോധന നടത്തുന്ന പിവിഅൻവറിന്റെ വീഡിയോ അദ്ദേഹം എംൽഎ ആയിരിക്കുന്ന കാലത്തെത്താണ്.
Sources
News report by Samakalika Malayalam on January 13,2025
New report by Mathrubhumi on January 13,2025
Facebook reels by NK Sudheer on November 8.2024
YouTube Video by Mediaone on November 5,2024
News report by Siraj on November 6,2024