Claim
ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎ മൻസൂർ മുഹമ്മദ് ദിമിർ പോലീസുകാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു സ്ത്രീയോടൊപ്പം ഹോട്ടലിൽ ചായ കുടിക്കാൻ വന്ന പോലീസ് ഓഫിസറെ ഒരാൾ മർദിക്കുന്ന ദൃശ്യങ്ങൾ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:പോലീസ് പിടിച്ചു കൊണ്ട് പോവുന്നത് ഹോളി ആഘോഷത്തിന് നേരെ കല്ലെറിഞ്ഞ മുസ്ലിങ്ങളെയല്ല
Fact
വൈറലായ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ റിവേഴ്‌സ് സെർച്ച് ചെയ്തു. അപ്പോൾ 2018 ഒക്ടോബർ 20-ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഈ വീഡിയോ പങ്കിട്ടതായി കണ്ടെത്തി. റിപ്പോർട്ട് ഇങ്ങനെയായിരുന്നു: “ഉത്തർപ്രദേശിൽ ബിജെപി കൗൺസിലർ സബ് ഇൻസ്പെക്ടറെ മർദ്ദിച്ചു, അഭിഭാഷകയെ ഭീഷണിപ്പെടുത്തി.”

ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, മീററ്റിലെ ഭാരതീയ ജനതാ പാർട്ടി മുനിസിപ്പൽ കൗൺസിലർ മുനിഷ് ചൗധരിയെ 2018 ഒക്ടോബർ 20-ന് ചൗധരിയുടെ റസ്റ്റോറന്റിൽ സേവനം വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ സുഖ്പാൽ സിംഗ് പൻവാറിനെ മർദ്ദിച്ചതിന് അറസ്റ്റ് ചെയ്തു.
എഎൻഐ യുപി/ഉത്തരാഖണ്ഡിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടും അതേ ദിവസം തന്നെ വീഡിയോ പങ്കിട്ടു. 2018 ഒക്ടോബർ 19-നാണ് സംഭവം നടന്നതെന്ന് എഎൻഐ കുറിച്ചു.

പോലീസുകാരനെ മർദ്ദിക്കുന്നത് മീററ്റിലെ ഭാരതീയ ജനതാ പാർട്ടി മുനിസിപ്പൽ കൗൺസിലറാണെന്നും ബംഗാളിലെ ടിഎംസി എംഎൽഎ അല്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക:നടൻ വിജയ്‌യുടെ ഇഫ്താർ വിരുന്നിന് പിന്നാലെയാണോ ടിവികെ ഓഫീസ് പൊളിച്ചുമാറ്റിയത്?
Sources
YouTube Video of Hindustan Times on October 20, 2018
X post by ANI UP/Uttarakhand on October 20, 2018