Wednesday, April 16, 2025

Fact Check

കർഷകർ സൈനിക വ്യൂഹം തടഞ്ഞത് ഭാരത് ബന്ദിന്റെ ദിവസമാണ്

Written By Sabloo Thomas
Oct 8, 2021
banner_image

”ചൈന അതിർത്തിയിൽ സന്നാഹം വർദ്ധിപ്പിച്ചതിനാൽ, ഒരു യുദ്ധ സാധ്യത മുൻകൂട്ടി കണ്ട്, ഇന്ത്യ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാൻ തുടങ്ങി. ഇത്തരം നിർണായക സമയങ്ങളിൽ ചെയ്യാൻ പാടില്ലാത്തതാണ്,ഇപ്പോൾ കർഷകർ ചെയ്തത്. അവർ സൈനിക വാഹന വ്യൂഹം തടഞ്ഞു. പകുതി വാഹനങ്ങൾ പോകാൻ അനുവദിച്ചെങ്കിലും, പകുതി തടഞ്ഞ് വെച്ചിരിക്കുകയാണ്. അസ്വസ്ഥരായ സൈനിക ഉദ്യോഗസ്ഥർ, കർഷകരോട് അഭ്യർത്ഥിച്ചെങ്കിലും, ഒരു ഫലവും കാണുന്നില്ല,”എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നുണ്ട്.

Ajeesh Ajeesh എന്ന ഐഡിയിൽ നിന്നും ഒക്ടോബർ 8 നു പോസ്റ്റ് ചെയ്ത ഈസന്ദേശത്തോടൊപ്പം ഒരു വീഡിയോയും ഉണ്ട്. ഞങ്ങൾ പോസ്റ്റ്  കാണുമ്പോൾ അത് ഷെയർ ചെയ്തിട്ട് നാലു മണിക്കൂർ മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിൽ തന്നെ അതിനു 63 റീഷെയറുകൾ ഉണ്ടായിരുന്നു.

Archived link of Ajeesh Ajeesh’s post

Venuvnair Nair എന്ന ഐഡിയിൽ നിന്നും ഇതേ വീഡിയോയ്‌ക്കൊപ്പം അതേ ദിവസം പോസ്റ്റ് ചെയ്ത വിവരണത്തിന് ആറു മണിക്കൂറിനുള്ളിൽ കിട്ടിയത് 155 ഷെയറുകൾ ആണ്. ”ഇന്ന് ഇത് കണ്ടപ്പോൾ, എനിക്ക് അവരോടുള്ള ബഹുമാനം അവസാനിച്ചു, ഞാൻ മാത്രമല്ല, ഈ രാജ്യത്തെ ബുദ്ധിമാന്മാരും, വിദ്യാസമ്പന്നരും, പാവപ്പെട്ട തൊഴിലാളികളും, ഇവരുടെ പ്രവർത്തനങ്ങൾ കണ്ടു കഴിഞ്ഞാൽ, അവരെ കൂടുതൽ വെറുക്കുകയേ ഉള്ളൂ” ഫേസ്ബുക്കിൽ വൈറലാവുന്ന Venuvnair Nairന്റെ  പോസ്റ്റിൽ പറയുന്നു.

Archived link of Venuvnair Nair’s post

Fact Check/Verification

ചില കീ വേർഡുകളുടെ സഹായത്തോടെ ഇൻറർനെറ്റിൽ സേർച്ച് ചെയ്തപ്പോൾ  ദൃശ്യങ്ങൾ സെപ്റ്റംബർ 27ന് ഭാരത് ബന്ദിന്റെ സമയത്ത് ജലന്ധറിൽ നിന്നുള്ളതാണ് എന്ന് മനസിലായി. പഞ്ചാബി ചാനലായ പിറ്റിസി ന്യൂസ് അതിനെ കുറിച്ച് വാർത്ത കൊടുത്തിട്ടുണ്ട്.

https://twitter.com/ptcnews/status/1442387224436174864
PTC News’s tweet

രോഹിത് അഗർവാൾ എന്ന  പ്രൊഫൈലും സെപ്റ്റംബർ 28ന്  ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Tweet by Rohit Agarwal

ആ ട്വീറ്റ് ഇങ്ങനെ പറയുന്നു: സമരം ചെയ്യുന്ന  കർഷകർ ADGPIയുടെ വാഹനം തടയുന്നു. ഇത് ഇന്ത്യൻ സൈന്യമാണോ അതോ പാകിസ്ഥാനിൽ നിന്ന് വന്ന വന്ന സൈന്യമാണോ എന്ന് ഞങ്ങൾ പരിശോധിക്കുന്നുവെന്ന് പറയാൻ ഒരു  പ്രതിഷേധക്കാരൻ മുതിർന്നു. എന്തൊരു വലിയ  നാണക്കേടാണ് ഇത്. ഇത് ഇവർ എപ്പോൾ മതിയാകും?”
അന്ന് സൈനിക വാഹന വ്യൂഹം 20 മിനിറ്റോളം കർഷകർ തടഞ്ഞുവെന്നു പിറ്റിസി റിപ്പോർട്ടർ പത്രാസ് മസീഹ് പീറ്റർ ഞങ്ങളോട് പറഞ്ഞു.

സൈനിക വാഹനവ്യൂഹം  ചൈന അതിർത്തിയിലേക്ക് പോവുകയായിരുന്നുവെന്ന അവകാശവാദവും  തെറ്റാണ് എന്ന് മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഡസനോളം ആർമി ട്രക്കുകളും ജീപ്പുകളുമായി വാഹനവ്യൂഹം ഹരിയാനയിലെ റോഹ്ത്തക്കിലേക്ക് പോവുകയായിരുന്നുവെന്നു ട്രിബ്യുൺ റിപ്പോർട്ട് ചെയ്യുന്നു.

വായിക്കാം: പ്രിയങ്ക ഗാന്ധി കോൺഗ്രസ് ചിഹ്നം തൂത്തുവാരുന്ന വീഡിയോ എഡിറ്റഡ് ആണ്

Conclusion

സമരക്കാർ  തടഞ്ഞ വാഹനം ചൈനീസ് അതിർത്തിയിലേക്ക് പോവുകയിരുന്നില്ല. അത് പോയിരുന്നത് ഹരിയാനയിലെ റോഹ്ത്തക്കിലേക്ക് ആണ് എന്നാണ് മാധ്യമ റിപോർട്ടുകൾ പറയുന്നു. കർഷകർ സൈനിക വാഹനം തടഞ്ഞത് ഒക്ടോബർ 8 ന് അല്ല. സംഭവം നടന്നത് സെപ്റ്റംബർ 27 ന് ഭാരത് ബന്ദിന്റെ അന്നാണ്.

Result: Misplaced Context 

Our Sources

PTC NEWS 


Rohit Agarwal’s Tweet

The Tribune


Telephone conversation with PTC News Reporter Patras Masih Peter


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,795

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.