പ്രിയങ്ക ഗാന്ധി സ്വന്തം പാർട്ടി ചിഹ്നത്തിന്റെ ചിത്രം തറയിൽ നിന്നും തൂത്തുമായ്ക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
”സ്വച്ഛ്ഭാരത് പിങ്കിമോളും” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്. Vasantha Giri എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 47 ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Vasantha Giri’s posts
ബിജെപി പതിനഞ്ചാം വാർഡ് അനങ്ങന്നടിഎന്ന ഐഡിയിൽ നിന്നും ഇത് ഷെയർ ചെയ്തിട്ടുണ്ട്.
Archived link of ബിജെപി പതിനഞ്ചാം വാർഡ് അനങ്ങന്നടി’s post
Vivek MV എന്ന ഐഡിയിൽ നിന്നും ഇത് ഷെയർ ചെയ്തിട്ടുണ്ട്.
Archived link of Vivek MV’s post
Sanillal Lal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 16 ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Sanillal Lal’s post
ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്ന സാഹചര്യം ആദ്യം പരിശോധിക്കാം. പ്രിയങ്ക ഗാന്ധിയെയും ഒരു കൂട്ടം കോൺഗ്രസ് നേതാക്കളെയും ലഖിംപൂർ ഖേരിയിലേക്ക് പോകുന്ന വഴി ഒക്ടോബർ 4 ന് തടഞ്ഞിരുന്നു. തുടർന്ന് അവരെ പോലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ കർഷക സമരത്തിൽ പങ്കെടുത്തവരുടെ ഇടയിലേക്ക് കാർ ഓടിച്ചു കയറ്റി എന്ന ആരോപണം അന്വേഷിക്കാനാണ് അവർ ലഖിംപൂർ ഖേരിയിലേക്ക് പോവാൻ ശ്രമിച്ചത്. കാർ കയറി കർഷക സമരത്തിൽ പങ്കെടുത്ത 4 പേർ മരിച്ചതിനെ തുടർന്നാണിത്. അറസ്റ്റ് ചെയ്ത പ്രിയങ്കയെ ഒരു ഗസ്റ്റ് ഹൗസിലാണ് താമസിപ്പിച്ചത് എന്ന് വാർത്തകളിൽ നിന്നും മനസിലാവും.

ഇത്തരം സാഹചര്യത്തിൽ പങ്കുവെക്കപ്പെടുന്ന വീഡിയോ ആയത് കൊണ്ടാണ് ഇത് ഫാക്ട് ചെക്ക് ചെയ്യുന്നത്.
Fact Check/Verification
ചില കീവേഡുകളുടെ സഹായത്തോടെ, വിവിധ വാർത്താ പോർട്ടലുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഞങ്ങൾ കണ്ടെത്തി. ഈ ലേഖനങ്ങൾ ഒക്‌ടോബർ 4 -നും ഒക്ടോബർ 5 -നും ഇടയിൽ പ്രസിദ്ധീകരിച്ചതാണ്.

പ്രിയങ്ക ഗാന്ധിയുടെ യഥാർത്ഥ വീഡിയോ ക്ലിപ്പും യൂട്യൂബിൽ മാധ്യമങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു.
ഇതിൽ നിന്നും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയും.
അന്വേഷണത്തിനിടെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് തന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് പങ്കിട്ട ഒരു വീഡിയോ കണ്ടെത്തി.
അതിൽ പ്രിയങ്ക ഗാന്ധി കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് ഗസ്റ്റ് ഹൗസ് തൂത്തുവാരുന്നതായി കാണാം.അതിൽ നിന്നെല്ലാം പ്രിയങ്ക തുത്തുവാരുന്ന ഗസ്റ്റ് ഹൗസിന്റെ തറയിൽ കോൺഗ്രസ്സിന്റെ ചിഹ്നം വരച്ചു ചേർത്തിട്ടില്ലെന്നു മനസിലാവും.
കോൺഗ്രസിന്റെ യൂട്യൂബ് ചാനലിലും ‘ഈ ഉപവാസം കർഷകരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ’ എന്ന അടിക്കുറിപ്പോടെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം നേരത്തെ ഇത് ഫാക്ട് ചെക്ക് ചെയ്തിരുന്നു.അത് ഇവിടെ വായിക്കാം.
Conclusion
വൈറലാകുന്ന വീഡിയോ എഡിറ്റു ചെയ്‌തതാണെന്ന് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും കോൺഗ്രസിന്റെ ഔദ്യോഗിക സ്രോതസ്സുകളിൽ അപ്‌ലോഡുചെയ്‌ത വീഡിയോകളിൽ നിന്നും വ്യക്തമാണ്. പ്രിയങ്ക ഗാന്ധി സ്വന്തം പാർട്ടി ചിഹ്നത്തിന്റെ ചിത്രം തറയിൽ നിന്നും തൂത്തുമായ്ക്കുന്ന ദൃശ്യം വീഡിയോയിൽ എഡിറ്റ് ചെയ്തു ചേർത്തതാണ്.
വായിക്കാം: ഷാരൂഖ് ഖാന്‍റെ മകനെ കുറിച്ച് കോടിയേരി ഒന്നും പറഞ്ഞിട്ടില്ല
Result: Partly False
Our Sources
Mirror Now
Srinivas BV
Indian National Congress
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.