Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വോട്ട് ചോരി വിവാദത്തെ തുടർന്ന്, ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡയുടെ കാർ ജനങ്ങൾ അക്രമിച്ചു
രണ്ട് കുട്ടികളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അക്രമം.
ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെയുടെ കാർ വോട്ട് ചോരി വിവാദവുമായി ബന്ധപ്പെട്ട് ജനങ്ങൾ ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“എന്തായാലും ബിഹാർ ജനതയ്ക്ക് നേരം വെളുത്തു തുടങ്ങി.ആസന്നമായ ബീഹാർ തെരെഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ നിന്നും 65 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയത്. അതിൽ 80% വോട്ടർമാരും ന്യൂനപക്ഷ വിഭാഗങ്ങൾ.പ്രത്യേകിച്ച് മുസ്ലീം വിഭാഗങ്ങൾ.സംഘപരിവാറിന്റെ ഭരണത്തിൽ, അതിനെ താങ്ങി നിർത്തുന്ന നിതീഷ് കുമാറിന്റെ ഒത്തുകളിയിൽ നേരാംവണ്ണം ഇലക്ഷൻ നടക്കില്ലെന്ന് മനസ്സിലാക്കിയ ബീഹാറിലെ പ്രബുദ്ധത ജനത, ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ട് തെരുവിലിറങ്ങി, വോട്ട് ചോരികളെ നേരിടാനും തുടങ്ങി. അടിയോടടി.ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെയെ ജനങ്ങൾ ശരിക്കും കൈകാര്യം ചെയ്തു. ഓടണ ഓട്ടം കണ്ടാ… നേരായ മാർഗ്ഗത്തിൽ ഇലക്ഷൻ നടത്തിയാൽ 100 സീറ്റ് തികച്ചു പിടിക്കില്ല രാജ്യത്തെ വ്യാജ ഭരണവർഗ്ഗം.അതുകൊണ്ടാണ് ഈ അട്ടിമറിപ്പണികളൊക്കേയും കാട്ടിക്കൂട്ടന്നത്. ജനം പ്രതികരിച്ചാൽ എത്ര വലിയ തേങ്ങയും കൊതുമ്പിന് അടിയിലേ.. നിൽക്കൂ,”എന്നാണ് പോസ്റ്റിലെ വിവരണം.
ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടകയിലെ വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ചേർത്തെന്നും രാഹുൽഗാന്ധി പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെയാണ് വോട്ട് ചോരി ആരോപണം എന്ന് വിളിക്കുന്നത്.

ഇവിടെ വായിക്കുക: മഹാരാഷ്ട്രയിലെ മതഘോഷയാത്രയുടെ വീഡിയോ, ബിഹാറിലെ രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’യായി പ്രചരിക്കുന്നു
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ, ബീഹാറിലെ പട്നയിലുള്ള അടൽ പാതയിൽ നടന്ന ഈ സംഭവത്തെ കുറിച്ചുള്ള ലൈവ് ഹിന്ദുസ്ഥാന്റെ 2025 ആഗസ്റ്റ് 26ലെ റിപ്പോർട്ട് കിട്ടി. അതിൽ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങളും കാണാം.
“പട്നയിൽ നിരപരാധികളായ സഹോദരീ സഹോദരന്മാർ കൊല്ലപ്പെട്ട കേസിൽ ആരെയും അറസ്റ്റ് ചെയ്യാത്തതിൽ ആളുകൾ രോഷാകുലരായി. തുടർന്ന് രോഷാകുലരായ ആളുകളുടെ ദേഷ്യം പൊട്ടിപ്പുറപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം അടൽ പാത ഉപരോധിച്ച് നൂറുകണക്കിന് ആളുകൾ പ്രതിഷേധിക്കാൻ തുടങ്ങി. സ്ഥിതിഗതികൾ പെട്ടെന്ന് വഷളാകാൻ തുടങ്ങി. അതേസമയം, ജനക്കൂട്ടത്തിലെ ചിലർ പോലീസിന്റെ ഡയൽ 112 ന്റെ രണ്ട് ബൈക്കുകളും മദ്യ നിരോധന വകുപ്പിന്റെ ഒരു സ്കോർപിയോയും കത്തിച്ചു,” എന്നാണ് ഈ വീഡിയോയുടെ കൂടെ ചേർത്തിരിക്കുന്ന ഹിന്ദിയിലുള്ള വിവരണം പറയുന്നത്. ആ വീഡിയോയുടെ ഹിന്ദിയിലുള്ള ഓഡിയോ കേട്ടപ്പോൾ, ആഗസ്റ്റ് 15 ന് പട്നയിൽ നിരപരാധികളായ സഹോദരീ സഹോദരന്മാർ മരിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോയാണിതെന്ന് മനസ്സിലായി. ഈ പ്രതിഷേധത്തിനിടെയാണ് മന്ത്രി മംഗൾ പാണ്ഡെയുടെ വാഹനവ്യൂഹത്തിന് നേരെ അക്രമണമുണ്ടായതെന്നും മനസ്സിലായി.

ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ എംബെഡ് ചെയ്തു കൊടുത്തിരിക്കുന്ന ദൈനിക്ക് ഭാസ്കർ ഇംഗ്ലീഷ് വെബ്സൈറ്റിലെ 2025 ആഗസ്റ്റ് 26ലെ ഒരു റിപ്പോർട്ട് പ്രകാരം, സഹോദരീ സഹോദരന്മാർ മരിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ കുടുങ്ങിയത് മന്ത്രി മംഗൾ പാണ്ഡെയുടെ വാഹനം മാത്രമല്ല. ഗതാഗതക്കുരുക്കിൽ പ്രതിപക്ഷ കക്ഷിയായ ആർജെഡിയുടെ നേതാവ് ലാലു യാദവും കുടുങ്ങിയിരുന്നു. പ്രതിഷേധക്കാർ മന്ത്രി മംഗൾ പാണ്ഡെയുടെ കാറിന് കല്ലെറിഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു.

2025 ആഗസ്റ്റ് 26ലെ ഇതേ വിഡിയോയിൽ ദി ലാലൻടോപ്പിന്റെ റിപ്പോർട്ടും ഇത് സ്ഥീരീകരിക്കുന്നു.
“2025 ഓഗസ്റ്റ് 15 ന് ഇന്ദ്രപുരി പ്രദേശത്ത് പൂട്ടിയ കാറിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മൃദദേഹം കണ്ടെത്തിയതിനെ തുടർന്ന് ബീഹാറിലെ പട്നയിലെ അടൽ പാതയിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കൊലപാതകങ്ങളാണെന്ന് ആരോപിച്ച് രോഷാകുലരായ നാട്ടുകാരും ഇരകളുടെ കുടുംബങ്ങളും പോലീസുമായി ഏറ്റുമുട്ടി. അതേസമയം കുട്ടികൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോലീസ് അവകാശപ്പെട്ടു. ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിഞ്ഞു. വാഹനങ്ങൾക്ക് തീയിട്ടു. കാര്യമായ കുഴപ്പങ്ങൾ സൃഷ്ടിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിചാർജ് നടത്തി,” റിപ്പോർട്ട് പറയുന്നു.

ഞങ്ങൾ സംഭവത്തെ കുറിച്ച് പട്ന എസ്പിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അപ്പോൾ അടൽ പാതയിൽ നടന്ന സംഭവം കുട്ടികൾ മരണവുമായി ബന്ധപ്പെട്ടതാണ് എന്നും അതിന് വോട്ട് ചോരിയുമായി ബന്ധമില്ലെന്നും ഓഫീസിൽ നിന്ന് അറിയിച്ചു.
ഇവിടെ വായിക്കുക: ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിലെ ആൾകൂട്ടമല്ലിത്
ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡയുടെ കാർ ജനങ്ങൾ ആക്രമിച്ചത് വോട്ട് ചോരി വിവാദവുമായി ബന്ധപ്പെട്ടല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. രണ്ട് കുട്ടികളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പട്നയിലെ അടൽ പാതയിൽ നടന്ന പ്രതിഷേധത്തിനിടെയിലാണ് ആരോഗ്യമന്ത്രി മംഗൾ പാണ്ഡെയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്.
(Input Mohammed Zakariya,Newschecker Urdu)
Sources
YouTube video by Live Hindustan on August 26,2025
News Report by Bhaskar English on August 26,2025
YouTube video by The Lallantop on August 26,2025
Telephone conversation with office of the Patna SP
Vasudha Beri
November 26, 2025
Sabloo Thomas
November 22, 2025
Sabloo Thomas
August 21, 2025