രാഹുൽ ഗാന്ധി ബീഹാറിൽ നടത്തുന്ന വോട്ടർ അധികാർ യാത്രയിലെ ആൾക്കൂട്ടത്തിന്റേത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“മനുഷ്യ കടലിൽ മുങ്ങി ബീഹാർ… രണ്ടാം ദിവസം ഇതാണ് സീൻ. രാജ്യം രാഹുലിന്റെ കൂടെയാണ്…സത്യം ജയിക്കും…സത്യമേവ ….ജയതേ..#VoteChori,” എന്നാണ് പോസ്റ്റിലെ വിവരണം.

ഇവിടെ വായിക്കുക: സൗജന്യ ഓണ കിറ്റ് അന്ത്യോദയ അന്നയോജന റേഷൻ കാർഡുടമകൾക്ക് മാത്രം, മറിച്ചുള്ള പ്രചരണം വ്യാജം
Fact Check/ Verification
വൈറൽ വീഡിയോയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി, ക്ലിപ്പിലെ കീഫ്രെയിമുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിളിൽ ഒരു റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അത് ഞങ്ങളെ 2025 ജൂൺ 23-ന് warrior എന്ന ഐഡി യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത സമാനമായ ഒരു വീഡിയോയിലേക്ക് നയിച്ചു. “#Pedgaon #bullockcart #race #Field #pedgav #bailgada #shariyat #Maharashtra #bakasur #trending #gadamalak,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ നടന്ന ഒരു കാളവണ്ടി മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോ എന്ന് ഈ അടിക്കുറിപ്പ് സൂചിപ്പിക്കുന്നു.

ഇതിൽ നിന്ന്, വൈറൽ വീഡിയോ ബീഹാറിൽ നടന്നുകൊണ്ടിരിക്കുന്ന ‘വോട്ടർ അധികാർ യാത്ര’യുമായി ബന്ധപ്പെട്ടതല്ലെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും. കാരണം 2025 ഓഗസ്റ്റ് 17-ന് രാഹുൽ ഗാന്ധിയുടെ മാർച്ച് ആരംഭിക്കുന്നതിന് മുമ്പു തന്നെ ഇത് ഓൺലൈനിൽ ലഭ്യമായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ 22 ജൂൺ 2025ന് all_about_phaltan എന്ന ഐഡി ഇതേ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിലെ പെഡഗാവിൽ നടന്ന കാള വണ്ടി മത്സരത്തിന്റേതാണ്.

ഗൂഗിൾ മാപ്പിൽ ഈ ഫോട്ടോ പെഡഗാവിലെ ‘ഹിന്ദ് കേസരി’ മൈതാനത്തിൽ നിന്നുള്ളത് എന്ന പേരിൽ കൊടുത്തിട്ടുണ്ട്.

ഇവിടെ വായിക്കുക: ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ എയർ കണ്ടീഷൻ വിശ്രമ മുറിയല്ലിത്
Conclusion
രാഹുൽ ഗാന്ധി ബീഹാറിൽ നടത്തുന്ന വോട്ടർ അധികാർ യാത്രയിലെ ആൾക്കൂട്ടത്തിന്റേത് ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മഹാരാഷ്ട്രയിൽ നടന്ന കാള വണ്ടി മത്സരത്തിന്റെ ദൃശ്യങ്ങളാണ് എന്ന് അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചന. വോട്ട് അധികാർ യാത്ര തുടങ്ങും മുമ്പുള്ള ദൃശ്യങ്ങളാണിത്.
Sources
YouTube video by warrior on June 23,2025
Instagram video by all_about_phaltan on June 22,2025
Google Map