Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckFact Check:ആതിഖ് അഹമ്മദിന്റെ കൊലയാളി പോലീസിനൊപ്പം മൊബൈൽ നോക്കുന്ന ഫോട്ടോയാണോ ഇത്? ഒരു അന്വേഷണം 

Fact Check:ആതിഖ് അഹമ്മദിന്റെ കൊലയാളി പോലീസിനൊപ്പം മൊബൈൽ നോക്കുന്ന ഫോട്ടോയാണോ ഇത്? ഒരു അന്വേഷണം 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
ആതിഖ് അഹമ്മദിന്റെ കൊലയാളി പോലീസിനൊപ്പം മൊബൈൽ നോക്കുന്നു.
Fact
ആതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് മുമ്പുള്ള ഫോട്ടോയാണിത്.

ആതിഖ് അഹമ്മദിന്റെ കൊലയാളി പോലീസിനൊപ്പം എന്ന് വ്യഖ്യാനിയ്ക്കാവുന്ന തരത്തിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്, “ഇന്നലെ വെടിവെപ്പ്. ഇന്ന് ഒരുമിച്ചുള്ള  ലുടു കളി,” എന്നാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള വിവരണം.  

ചങ്ങല കൊണ്ട് ബന്ധിച്ച ഒരു പ്രതി ഒരു പോലീസുക്കാരനൊപ്പം മൊബൈലിൽ വിഡീയോ നോക്കുന്നതാണ് ചിത്രം.
ആതിഖ് അഹമ്മദിന്റെ കൊലയാളിയാണ് എന്ന് അടികുറിപ്പിൽ അവകാശപ്പെടുന്നില്ലെങ്കിലും അത്തരം ഒരു സൂചന കാണുന്നവർക്ക് ലഭിക്കുന്നുണ്ട്. കാരണം ഈ കൊലപാതകം  നടന്ന ഏപ്രില്‍ 15ന് തൊട്ടടുത്ത ദിവസങ്ങളിലാണ് ഈ ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.  അത് കൊണ്ട് തന്നെ പലരും ഈ കേസുമായി ഫോട്ടോയെ ബന്ധിപ്പിക്കുന്നു. ഇത് പോസ്റ്റിലെ കമന്റുകളിൽ നിന്നും വ്യക്തമാണ്.

മലബാർ സഖാക്കൾ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ്  ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 1.3 k ഷെയറുകൾ ഉണ്ടായിരുന്നു.

മലബാർ സഖാക്കൾ's Post
മലബാർ സഖാക്കൾ‘s Post

Aseem M Noohu എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ പോസ്റ്റിന് 59 ഷെയറുകൾ ഉണ്ടായിരുന്നു.

Aseem M Noohu's Post
Aseem M Noohu‘s Post

Cpim Kuruva LC എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റിന് 16 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.

Cpim Kuruva LC's Post
Cpim Kuruva LC‘s Post

ആതിഖ് അഹമ്മദിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലം 

ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കല്‍ പരിശോധനക്കു കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയായ ആതിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.  

Fact Check/Verification

ഈ ചിത്രം ഞങ്ങൾ  റിവേഴ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ നിരവധി ആളുകൾ ഇത് പങ്ക് വെച്ചിട്ടുണ്ട് എന്ന് മനസിലായി.എന്നാൽ അതിലൊന്നും ചിത്രത്തിന്റെ ഉറവിടം വ്യക്തമല്ല. ചിത്രം പങ്ക് വെച്ചവരിൽ ഒരാൾ മുന്‍ ഐപിഎസ് ഓഫിസറായിരുന്ന ആര്‍.കെ വിജ് ആണ്. അദ്ദേഹത്തിന്റെ വെരിഫൈഡ്  ട്വിറ്റർ പേജിൽ ഏപ്രില്‍ 14നാണ് ചിത്രം പങ്ക് വെച്ചത്.

RK Vij's Tweet
RK Vij’s Tweet

ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും കൊല്ലപ്പെടുന്നത് എന്ന് മാധ്യമ റിപോർട്ടുകൾ പരിശോധിച്ചപ്പോൾ മനസ്സിലായി.

ANIയുടെ ട്വീറ്റിൽ നിന്നും ഏപ്രിൽ 15നാണ് ഈ കൊലപാതകത്തെ കുറിച്ചുള്ള വാർത്ത അവർ കൊടുത്തത് എന്ന് മനസ്സിലായി.

ANI's Tweet
ANI’s Tweet

പിടിഐയും ഈ കൊലപാതകത്തെ കുറിച്ചുള്ള വാർത്ത തങ്ങളുടെ വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചത് ഏപ്രിൽ 15 രാത്രി 10.50 നാണ്. മറ്റ് മാധ്യമങ്ങളിലും വാർത്ത വരുന്നത് ഏപ്രിൽ 15നാണ്. അതിൽ നിന്നും കൊലപാതകം നടന്നത് ഏപ്രിൽ 15നാണ് എന്ന് വ്യക്തം.

PTI's Post
PTI’s Post

 ഈ ഫോട്ടോയിലെ പോലീസിന്റെ യൂണിഫോം തിരിച്ചറിയാനായി ഞങ്ങളുടെ ശ്രമം. ഞങ്ങൾ ആദ്യം ആതിഖ് അഹമ്മദിന്റെ കൊലപാതക സമയത്ത് കൂടെയുണ്ടായിരുന്ന യുപി പോലീസുകാരുടെ യൂണിഫോമിലെ എംബ്ലം പരിശോധിച്ചു.

Courtesy: Hindustan Times
Courtesy: Hindustan Times

അതെ എംബ്ലം വൈറലായ ഫോട്ടോയിലെ പോലീസുക്കാരന്റെ യൂണിഫോമിലും കണ്ടെത്തി. അതിൽ നിന്നും ഉത്തർപ്രദേശ് പോലീസ് തന്നെയാണ് രണ്ട് സ്ഥലത്തും ഉണ്ടായിരുന്നത് എന്ന് മനസിലായി. 

Courtesy:Aseem M Noohu 
Courtesy:Aseem M Noohu 

ഇന്ത്യ.കോം, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ആതിഖ് വധക്കേസ് പ്രതികളായ സണ്ണി സിംഗ്, അരുണ്‍ മൗര്യ, ലവ്ലേഷ് തൊവാരിഎന്നിവരുടെ ഫോട്ടോ പരിശോധിച്ചു. അതിൽ നിന്നും അവരുടെ മുഖവുമായി ഇപ്പോഴത്തെ വൈറൽ ഫോട്ടോയിലെ പ്രതിയ്ക്ക് രൂപസാമ്യമില്ലെന്ന് മനസിലായി.

വായിക്കുക:Fact Check:മത്സ്യം വിൽക്കുന്ന ആളെ മർദ്ധിക്കുന്ന വീഡിയോയുടെ വാസ്തവം 

Conclusion

വൈറലായ ചിത്രത്തിലുള്ളത് ആതിഖ് അഹമ്മദിന്റെ കൊലയാളിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി ആതിഖിന്റെ കൊലപാതകം നടന്നത 2023 ഏപ്രില്‍ 15ന് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രചാരത്തിലുണ്ട്.

Result: Missing Context

Sources
Tweet by R K Vij on April 14,2023
Tweet by ANI on April 15,2023
Facebook Post by PTI on April 15,2023
Youtube shorts by Hindustan Times on April 16,2023
Youtube video by Indian Express on April 17,2023
News report by India.com on April 17,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular