Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
ലോകകപ്പിൽ പുറത്തായപ്പോൾ ബ്രസീൽ ഫുട്ബോൾ ടീമിന് നേരെ ആരാധകർ മുട്ടയും കല്ലും എറിയുന്നുവന്ന് പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.
“ബ്രസീൽ ടീമിന് നാട്ടിൽ വമ്പിച്ചസ്വീകരണം നൽകി ചീമുട്ട കൊണ്ട്,” എന്നാണ് വിഡിയോയുടെ വിവരണം. റോഡിന് നടുവിൽ ഒരു പച്ച ബസിന് നേരെ ആളുകൾ കല്ലുകളും മുട്ടകളും എറിയുന്നതാണ് വീഡിയോയിൽ ഉള്ളത്. ഖാലിദ് കെകെ എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 652 പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
DrVarghese Moolan എന്ന ഐഡിയിൽ നിന്നും 46 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ കാണും വരെ Kanniyan Shabeer Ali എന്ന ഐഡിയിൽ നിന്നും 12 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Fact Check/Verification
വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ Ana Paula Lima 2018 മാർച്ച് 27ന് പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് വീഡിയോ കിട്ടി. വൈറൽ ഫൂട്ടേജിന്റെ അൽപ്പം ചെറുതായ ഒരു വേർഷൻ ആയിരുന്നു അത്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്, “ രാജ്യത്തിൻറെ തെക്ക് ഭാഗത്ത് ലുലയുടെ കാരവൻ ബസാണെന്ന് കരുതി ഫാസിസ്റ്റുകൾ കാറ്ററിനൻസ് ബസിനെ ആക്രമിക്കുന്നു.” (പോർച്ചുഗീസിൽ നിന്ന് വിവർത്തനം ചെയ്തത്)
ഇത് ഒരു സൂചനയായി എടുത്ത്, ഞങ്ങൾ Googleന്റെ സഹായത്തോടെ പോർച്ചുഗീസിലേക്ക് “ലുല,” “കാരവൻ”, “കാറ്ററിനൻസ് ബസ്” എന്നീ കീവേഡുകൾ വിവർത്തനം ചെയ്തതിന് ശേഷം സെർച്ച് ചെയ്തു. അപ്പോൾ pt.org.br എന്ന വെബ്‌സൈറ്റിൽ 2018 മാർച്ച് 27-ന് പ്രസിദ്ധീകരിച്ച, ‘ഫാസിസ്റ്റുകൾ “ആശയക്കുഴപ്പത്തിലായി” പരാനയിൽ ബസുകളെ ആക്രമിക്കുന്നു’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത കിട്ടി.
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട്, ഫോസ് ഡോ ഇഗ്വാസുവിന് സമീപം ഒരു വയാസോ കാറ്ററിനൻസ് ബസ് കല്ലും മുട്ടയും ഉപയോഗിച്ച് ആക്രമിക്കപ്പെട്ടുവെന്ന് ലേഖനം വിശദീകരിച്ചു. അത് കൂട്ടിച്ചേർത്തു, “അവരുടെ (ബസിന് നേരെ കല്ലും മുട്ടയും എറിയുന്ന ആളുകളുടെ) ലക്ഷ്യം മുൻ പ്രസിഡന്റ് ലുലയാണെന്ന് കരുതുന്നു. എന്നാൽ വാഹനത്തിന്റെ സീറ്റുകളിൽ ഇരിക്കുന്നവർ സാധാരണ ബസിൽ യാത്ര ചെയ്യുന്ന പൗരന്മാർ മാത്രമായിരുന്നു.”
വൈറൽ ക്ലിപ്പ് ഉൾകൊള്ളുന്ന,2018 മാർച്ച് 26-നുള്ള catve.com,-ന്റെ മറ്റൊരു റിപ്പോർട്ട്, ഞങ്ങൾ തുടർന്ന് കണ്ടെത്തി. “ഒരു പാസഞ്ചർ ട്രാൻസ്പോർട്ട് കമ്പനിയുടെ ബസ് കുറച്ച് മിനിറ്റ് മുമ്പ് BR 277 ൽ വെച്ച് ആക്രമിക്കപ്പെട്ടു. സാവോ മിഗുവൽ ഡോ ഇഗ്വുവിൽ റിയോ ഡി ജനീറോയിൽ നിന്ന് ഫോസ് ഡോ ഇഗ്വാസുവിലേക്ക് പോവുകയായിരുന്ന ബസിനു നേരെ ലുലയുടെ കാരവനാണ് എന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധക്കാർ ചീമുട്ട എറിഞ്ഞു. ഫെഡറൽ ഹൈവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തങ്ങൾ പോലീസിൽ റിപ്പോർട്ട് നൽകുമെന്ന് ബസ് കമ്പനി വെളിപ്പെടുത്തി. പ്രതിഷേധക്കാർ മുട്ടകൾ കൈയ്യിൽ പിടിച്ച് ലുല കാരവന്റെ സംഘാടകർ ഫോസ് ദോ ഇഗ്വാസു വഴി കടന്ന് പോവാൻ കാത്ത് നിൽക്കുകയായിരുന്നു. (പോർച്ചുഗീസിൽ നിന്ന് വിവർത്തനം ചെയ്തത്)”
കൂടാതെ, ‘ലൂലയുടേതാണെന്ന് കരുതി അഗ്രോ ബോയ്‌സ് ടൂറിസ്റ്റ് ബസുകളെ ആക്രമിക്കുന്നു (03/26/2018)’ എന്ന തലക്കെട്ടിലുള്ള, പോർച്ചുഗീസ് ഭാഷയിലുള്ള വീഡിയോ 2018 മാർച്ച് 27-ന് യുട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.
വീഡിയോയുടെ വിവരണം ഇങ്ങനെയായിരുന്നു, “അഗ്രോ ബോയ്‌സ് (സമ്പന്നരായ ഭൂവുടമകളുടെ മക്കൾ) ലക്ഷ്യം തെറ്റി റിയോ ഡി ജനീറോയിൽ നിന്നുള്ള വിനോദസഞ്ചാരികൾ നിറഞ്ഞ കാറ്ററിനൻസ് ബസിനു നേരെ മുട്ട എറിഞ്ഞു. മുൻ പ്രസിഡന്റ് ലുല വാഹനത്തിലുണ്ടെന്ന് അവർ വിശ്വസിച്ചു. ലോകകപ്പിൽ പുറത്തായപ്പോൾ ബ്രസീൽ ഫുട്ബോൾ ടീമിന് നേരെ ആരാധകർ മുട്ടയും കല്ലും എറിയുന്ന ദൃശ്യങ്ങൾ അല്ല വീഡിയോയിൽ എന്ന് ഇതിൽ നിന്നും മനസിലായി.
വായിക്കുക:ഭാരത് ജോഡോ യാത്രയിൽ സന്ന്യാസി വേഷം ധരിച്ച രാഹുൽ ഗാന്ധിയുടെ ഫോട്ടോ എഡിറ്റഡ് ആണ്
Conclusion
ഫിഫ ലോകകപ്പ് 2022ൽ നിന്നും പുറത്തായപ്പോൾ ബ്രസീൽ ഫുട്ബോൾ ടീമിന് നേരെ ആരാധകർ മുട്ടയും കല്ലും എറിയുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സമീപകാലത്തേതല്ല. അത് 2018ലേതാണ്. ആളുകൾ ഒരു യാത്രാ ബസിനെ ആക്രമിക്കുന്നതാണ് വീഡിയോയിൽ. രാജ്യത്തെ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ യാത്രാസംഘമെന്ന് തെറ്റിദ്ധരിച്ചാണ് അക്രമം.
Result: False
Sources
Facebook Post By Ana Paula Lima, Dated March 27, 2018
Article By pt.org.br, Dated March 27, 2018
Report By catve.com, dated March 26, 2018
(ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് ന്യൂസ്‌ചെക്കർ ഉറുദുവാണ്)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.