Saturday, March 15, 2025
മലയാളം

Fact Check

Fact Check: പുളിക്കൽ പാലം പണിയാൻ ₹ 60 കോടി ചെലവിട്ടോ?

banner_image

Claim
പുളിക്കൽ പാലം  പണിയാൻ ₹ 60 കോടി ചെലവിട്ടു.
Fact
പുളിക്കൽ പാലം ഉൾപ്പെടുന്ന  പടന്നക്കാട്- വെള്ളരിക്കുണ്ട് റോഡ് നിർമ്മാണ ചിലവാണിത്.

പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെട് നിർമ്മിച്ച പുളിക്കൽ പാലത്തിന്റെ നിർമ്മാണ ചിലവ് ₹ 60 കോടിയാണ് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ  വൈറലാവുന്നുണ്ട്.

 ₹ 60 കോടി ചെലവിട്ട് റിയാസ് മന്ത്രി നിർമിച്ച പാലം. പുളിക്കൽ പാലം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മടിക്കൈ പ്രദേശത്തെ പരിത്തിപ്പളളി പുഴയ്ക്ക് കുറുകെ നിർമ്മിച്ച പാലം,” എന്നാണ് പോസ്റ്റ്.

X post @muhamme14275768
X post @muhamme14275768

ഇവിടെ വായിക്കുക: Fact Check: മോദിയുടെ വയനാട് സന്ദർശനത്തിന് ₹132 കോടി കേന്ദ്രം ആവശ്യപ്പെട്ടോ?

Factcheck/ Verification

ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, കാസർഗോഡ് വാർത്ത എന്ന മാധ്യമം 20024 ഡിസംബര്‍ 15ന്നല്‍കിയ വാര്‍ത്ത കിട്ടി. 
“കേരളത്തിലെ ദേശീയപാത 66 നിർമാണം 2025 ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മടിക്കൈ പഞ്ചായത്തിലെ പുളിക്കാൽ പാലം നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കാലപ്പഴക്കത്താൽ അപകടത്തിലായിരുന്ന വീതി കുറഞ്ഞ വി.സി.ബി സ്ട്രക്ച്ചർ പൊളിച്ച് പുതിയ പാലം 7.27 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ചത്,” എന്നാണ് വാർത്തയിൽ പറയുന്നത്.

News report by Ksargod Vartha
News report by Ksargod Vartha

തുടർന്നുള്ള തിരച്ചിലിൽ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ  20024 ഡിസംബര്‍ 14ലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കിട്ടി.  

“പുളിക്കല്‍ പാലം.കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മടിക്കൈ പ്രദേശത്തിൻ്റെ ദീർഘകാലത്തെ ആവശ്യമായിരുന്നു പരിത്തിപ്പളളി പുഴയ്ക്ക് കുറുകെ ഒരു പുതിയ പാലം. കിഫ്ബി പദ്ധതിയിൽ 60 കോടി രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന പടന്നക്കാട് മേല്‍പ്പാലം – വെളളരിക്കുണ്ട് റോഡ് വികസന പദ്ധതിയിൽ ഉൾപ്പെട്ട പുളിക്കല്‍ പാലം നാളെ നാടിന് സമർപ്പിക്കുന്നു,” എന്നാണ് പോസ്റ്റ്.

Facebook Post by P A Mohammed Riyas 
Facebook Post by P A Mohammed Riyas 

 ₹ 60 കോടി  ചെലവ് വരുന്ന പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി 2017-18 ബജറ്റിലായിരുന്നു പടന്നക്കാട് മേല്‍പ്പാലം – വെളളരിക്കുണ്ട് റോഡ് വികസന പദ്ധതി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച്, 2018 ഫെബ്രുവരി 7 ന് നിയമസഭയിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ കൊടുത്ത മറുപടി ഞങ്ങൾക്ക് കിട്ടി.

പൊതുമരാമത്ത് വകുപ്പ് 2017 ജൂലൈ 10-ന് ഇറക്കിയ ഉത്തരവും ഞങ്ങൾക്ക് കിട്ടി.  ഇതിൽ പടന്നക്കാട് മേൽപ്പാലം- വെള്ളരിക്കുണ്ട് റോഡ് പദ്ധതിക്ക് പാലം നിർമ്മാണം ഉൾപ്പടെ 60 കോടി രൂപയാണ് കാണിച്ചിരിക്കുന്നത്.

From the Order of PWD Department 
From the Order of PWD Department 

ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് പുളിക്കാൽ, ആനപ്പെട്ടി പാലങ്ങളുടെയും ബാനം കലുങ്കിന്റെയും നിർമ്മാണം ഉൾപ്പെടുന്നത്. ഈ നിർമ്മാണ പ്രവൃത്തികൾ ₹  7.84 കോടിയ്ക്കാണ് ടെൻഡർ ചെയ്യപ്പെട്ടത് എന്ന് കേരള ടെൻഡർസ് എന്ന സൈറ്റിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു, കിഫ്‌ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

From the Kerala Tender website
From the Kerala Tender website

പുളിക്കൽ പാലം പണി ഏറ്റെടുത്ത  കിഫ്ബി എന്നാൽ എന്താണ്?

അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ ഇതര സ്രോതസ്സുകളിൽ നിന്നും പണം സംഭരിക്കാനുള്ള ഒരു സംവിധാനമായാണ് കിഫ്‌ബി വിഭാവന ചെയ്തിരിക്കുന്നത്. സാധാരണ ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി കിഫ്‌ബി ഇതോടൊപ്പം പദ്ധതി രൂപകൽപന, സമയബന്ധിത നിർമാണം എന്നിവ കൂടി ഉറപ്പാക്കാൻ ബാധ്യതപ്പെട്ട സ്ഥാപനമാണ്.

1996 ഇലെ കേരള നിയമസഭ പാസാക്കിയ കിഫ്‌ബി ആക്ടും അതിനു 2016 ഇൽ ഉണ്ടായ ഭേദഗതിയും പ്രകാരമാണ്  കിഫ്‌ബി  പ്രവർത്തിക്കുന്നത്.
നികുതിയാണ് സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാനം.
ജി എസ് ടി നിലവിൽ വന്നതോടെ ഇഷ്ടാനുസരണം നികുതി ചുമത്താനുള്ള അധികാരം  സംസ്ഥാനങ്ങൾക്ക് ഇല്ലാതായി. ഇന്ധനം, മദ്യം, ലോട്ടറി എന്നിവയാണ്  കേരളത്തിന്റെ പ്രധാന വരുമാന മാർഗം.

അതിനു പുറമേ  കേന്ദ്ര വിഹിതമായി കിട്ടുന്ന പണവുമുണ്ട് . ചിലവുകൾ കഴിഞ്ഞു വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് തികയാതെ വന്നു.
കടം എടുക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (ADB), ജപ്പാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (JICA) എന്നിവയൊക്കെ കേരളത്തിന് കടം, വായ്പ, ഗ്രാന്റ് എന്നിവ തന്നിട്ടുണ്ട്. അവ പലപ്പോഴും ഓരോ പ്രൊജെക്ടുകൾക് മാത്രം ആയിരിക്കും.

പിന്നെയുള്ള മാർഗം  ഓഹരികൾ വഴി പണം സമാഹരിക്കുകയാണ്. കേന്ദ്രത്തിൽ നിന്ന് കടം എടുക്കാനും കഴിയും. കടം എടുക്കുന്നതിനും ഗ്രാന്റുകൾ സ്വീകരിക്കുന്നതിനും പരിധി നിശ്ചയിക്കാൻ ഭരണ ഘടന കേന്ദ്രത്തിന് അധികാരം നൽകിയിട്ടുണ്ട്.

മുൻകാല കടങ്ങളുടെ നിശ്ചിത ശതമാനം അടച്ചു തീർക്കാതെ പുതിയ വായ്പകൾ അനുവദിക്കാൻ പരിമിതികൾ കേന്ദ്രം നിശ്ചയിക്കാറുണ്ട്.

കിഫ്‌ബി ആക്ട് അനുസരിച്ച്  ചില വരുമാന സ്രോതസ്സുകളുണ്ട്. ഇന്ധന നികുതിയുടെ ഒരു ഭാഗം, മോട്ടോർ വെഹിക്കിൾ ടാക്സ് എന്നിവയാണ് അതിൽ  പ്രധാനപെട്ടത്.
കെ എസ് എഫ് ഇ പ്രവാസി ചിട്ടി, കിഫ്ബിയുമായി ചേർന്നു കൊണ്ടുള്ള ചില നിക്ഷേപ സംരംഭങ്ങളിൽ നിന്നുള്ള വരുമാനവും ഉണ്ട്.കിഫ്‌ബി പണിയുന്ന 25 % പ്രൊജെക്ടുകൾ വരുമാനം ഉണ്ടാക്കുന്നവയാണ്. ടോൾ ഉള്ള റോഡുകൾ, വ്യവസായ സമുച്ഛയങ്ങൾ മുതലായവയാണത്. അതിൽ  നിന്നുള്ള വരുമാനവും കിഫബിയ്ക്ക് ലഭിക്കും. 

Conclusion

കിഫ്ബി പദ്ധതിയിൽ 60 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പടന്നക്കാട് മേൽപ്പാലം- വെളളരിക്കുണ്ട് റോഡ് വികസന പദ്ധതിയിൽ ഉൾപ്പെട്ടതാണ് പുളിക്കാൽ പാലം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ₹ 7.84 കോടിയ്ക്കാണ് ടെൻഡർ പാലം  ചെയ്യപ്പെട്ടത്.

Result: False

ഇവിടെ വായിക്കുക: Fact Check: ആരാധനാലയങ്ങളിലെ സർവേ നിർത്തിവെക്കാനുള്ള തീരുമാനം ലീഗിന്റെ ശ്രമ ഫലം എന്ന മീഡിയവൺ ന്യൂസ്‌കാർഡ് വ്യാജം

Sources
News report by Kasargod Vartha  on December 15,2024
Facebook Post by P A Mohammed Riyas on December 14,2024
Answer given by G Sudhakaran in the assembly on February 7,2018
Order of PWD Department on July 10,2017
Tender in Kerala Tender website



ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.


image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.