Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
രാജ്ഭവന്റെ സംരക്ഷണത്തിനായി കേന്ദ്ര സേന എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. യൂണിഫോമിട്ട ചില ഉദ്യോഗസ്ഥർ രാജ് ഭവന് മുന്നിൽ നില്കുന്ന പടത്തിനൊപ്പമാണ് പോസ്റ്റുകൾ.
കേരള സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കം രൂക്ഷമാവുന്ന സാഹചര്യത്തിലാണിത്. ഒരു ലക്ഷം പേരെ അണിനിരത്തി സിപിഎം നവംബർ 15 ന് രാജ്ഭവൻ മാർച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രചരണത്തിന്റെ വാസ്തവം അറിയാൻ ഞങ്ങൾ,രാജ്ഭവനിലെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എസ്.ഡി പ്രിന്‍സിനെ ബന്ധപ്പെട്ടു. അദ്ദേഹം പററഞ്ഞത്, ”രാജ്ഭവനില്‍ നിന്ന് കേന്ദ്ര സേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ്. ഇപ്പോഴും കേരളാ പൊലീസിന്ക തന്നെയാണ് രാജ്ഭവന്റെ സംരക്ഷണ ചുമതല.കേരള പൊലീസിന്റെ കമാന്റോ വിംഗിലുള്ള ഉദ്യോഗസ്ഥരെ പലരും സേന എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന്, സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറുമായി ഞങ്ങൾ സംസാരിച്ചു. ” കേരളാ പോലീസിന്റെ കോമ്പാക്ട് ഓപ്പറേഷനുകൾക്ക് നേതൃത്വം നല്കുന്ന ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ പോലുള്ള വിങ്ങുകളിലെ ഉദ്യോഗസ്ഥർക്ക് സൈന്യത്തിന്റേത് പോലുള്ള കാമോഫ്ലാജ് യൂണിഫോം ആണ്. അതായിരിക്കും പലരും കേന്ദ്ര സേനയായി തെറ്റിദ്ധരിക്കുന്നത്”.
എഡിജിപി മനോജ് എബ്രഹാം 2020 ഡിസംബർ 15ന് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്ന്റെ ചില പ്രവർത്തനങ്ങൾ പങ്ക് വെച്ചിരുന്നു. അതിൽ നിന്നും ഫോട്ടോകളിലേതിന് സമാനമാണ് ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയനിലെ യൂണിഫോം എന്ന് മനസിലായി.
അതിൽ നിന്നും രാജ് ഭവനിന് മുന്നിൽ നിൽക്കുന്ന ഫോട്ടോയിൽ ഉള്ളത് ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് എന്ന് മനസിലായി.
Sources
Telephone Conversation with Raj Bhavan PRo S D Prins
Telephone Conversation with State Police Media Centre Deputy Director V P Pramod Kumar
Manoj Abraham’s Facebook Post on December 15,2020
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.