Thursday, June 13, 2024
Thursday, June 13, 2024

HomeFact Checkകൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്

കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഫെബ്രുവരി 14 ന് “കൗ ഹഗ് ഡേ” ആയി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് ആഘോഷിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി കാവി സാരി ഉടുത്ത് പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടം തന്റെ ഫേസ്ബുക്കിലെ പ്രൊഫൈൽ പടമായിട്ടിരിക്കുന്നത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ തീരുമാനത്തിന് ഐക്യദാർഢ്യമായാണ് ഈ ഫോട്ടോയിട്ടിരിക്കുന്നത് എന്നാണ് അവകാശവാദം. ഭരണ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ നേതാവാണ് ചിഞ്ചുറാണി. വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന്  ‘കൗ ഹഗ് ഡേ’യായി ആചരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നീട് കേന്ദ്ര മൃഗക്ഷേമ ബോർഡ് പിന്മാറി

“കേന്ദ്രം ഫെബ്രുവരി 14 ന് “കൗ ഹഗ് ഡേ” ആഘോഷിക്കാൻ പറഞ്ഞു. പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ നടപ്പിലാക്കി സഖാവ്,” എന്ന വിവരണത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. കൊണ്ടോട്ടി പച്ചപട എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ  88 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

കൊണ്ടോട്ടി പച്ചപട‘s Post

Muslim Youth League Machingal എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 8 ഷെയറുകൾ ഉണ്ടായിരുന്നു.

Muslim Youth League Machingal‘s Post

Q Media creations എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 6 പേർ പോസ്റ്റ് ഷെയർ ചെയ്തു.

Q Media creations‘s post

Fact Check/Verification

ഞങ്ങൾ, ‘ചിഞ്ചുറാണി, കൗ ഹഗ് ഡേ’ എന്നീ കീ വേർഡുകൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ സേർച്ച് ചെയ്തു. അപ്പോൾ മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സൂര്യ തെങ്ങമം എഴുതിയ പോസ്റ്റ് കിട്ടി.

പോസ്റ്റ് പറയുന്നത് ഇങ്ങനെയാണ്: “കേരള ബഡ്ജറ്റിന്റെ പിറ്റേദിവസം മനോരമ പത്രം നോക്കി കഴിഞ്ഞാൽ ഈ ഫോട്ടോ കാണാം. അതിനും മുന്നേ തന്നെ മനോരമയുടെ ഫോട്ടോഗ്രാഫർ എടുത്തതാണ് ഈ ഫോട്ടോ.

ഇന്നലെ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിക്കും എന്ന് രണ്ടാഴ്ച മുന്നേ മനസ്സിലാക്കി മന്ത്രി ഈ ഫോട്ടോയെടുത്തു എന്നാണോ നിങ്ങൾ പറയുന്നത്.”

Soorya Thengamom’s Post

സൂര്യയുടെ തന്നെ പ്രൊഫൈലിൽ ഫെബ്രുവരി 9,2023 ൽ അപ്ലോഡ് ചെയ്ത ഒരു പോസ്റ്റിൽ നിന്നും ഈ പടം ഫെബ്രുവരി 10 മുതൽ 15 വരെ തൃശൂരിലെ മണ്ണുത്തിയിൽ ‘പടവ്’ എന്ന പേരിൽ നടക്കുന്ന ക്ഷീര സംഗമത്തിന്റെ പോസ്റ്ററിലും ഉണ്ട് എന്ന് മനസ്സിലായി.

Poster of Padav exhibition

തുടർന്നുള്ള അന്വേഷണത്തിൽ, ചിഞ്ചുറാണി ഫെബ്രുവരി 8 രാവിലെ 8.50 നാണ് ഈ ഫോട്ടോ പ്രൊഫൈൽ പിക്ച്ചറായി അപ്ലോഡ് ചെയ്തത് എന്ന് മനസിലായി.

പിന്നീട്,ഞങ്ങൾ കൗ ഹഗ് ഡേ’യുടെ വാർത്ത മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ മാധ്യമം,കേരള കൗമുദി,മനോരമ, മാതൃഭുമി എന്നിവയൊക്കെ അവരുടെ വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്ത ആദ്യ സമയവും നോക്കി. അത് എല്ലാം ഫെബ്രുവരി 8,2023 ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷമാണ് എന്ന് ബോധ്യമായി.

തുടർന്നുള്ള അന്വേഷണത്തിൽ മനോരമ ഫോട്ടോഗ്രാഫർ ആർ എസ് ഗോപൻ വിവിധ മന്ത്രിമാരുടെ ചിത്രം മലയാള മനോരമയിലെ ബജറ്റ് കവറേജിന്റെ ഭാഗമായി പകർത്തിയതിൽ നിന്നുമുള്ളതാണ് ഈ ഫോട്ടോ  എന്ന് വ്യക്തമാക്കി മനോരമ ലേഖകൻ VR Prathap ഫെബ്രുവരി 4,2023ൽ കൊടുത്ത ഫേസ്ബുക്ക് പോസ്റ്റും ഞങ്ങൾക്ക് കിട്ടി.

VR Prathap‘s Post

കൂടാതെ ഫെബ്രുവരി  4,2023ലെ മനോരമ പത്രത്തിൽ കൊടുത്തിരിക്കുന്ന ഈ ഫോട്ടോ  കണ്ടെത്തുകയും ചെയ്തു.

Manorama Newspaper on February 4,2023

വായിക്കാം:തുർക്കിയിലെ കെട്ടിടം തകരുന്ന വീഡിയോ 2020 ലേത് 

Conclusion 

കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്. ഈ പടം മനോരമ പത്രം കേരള ബഡ്ജറ്റിനോട് അനുബന്ധമായി നടത്തിയ ഫോട്ടോ ഷൂട്ടിൽ നിന്നുള്ളതാണ് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

Result: False


UPDATE: 
കൗ ഹഗ് ഡേ’യായി ആചരിക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര മൃഗക്ഷേമ ബോർഡ് പിന്മാറിയ തീരുമാനം ഉൾപ്പെടുത്തുന്നതിനായി ഈ ലേഖനം 11/02/2023-ന് അപ്ഡേറ്റ് ചെയ്തു.

Sources

Facebook Post by Sooriya Thengamam on February 9 ,2023

Facebook Post by Sooriya Thengamam on February 9,2023

Facebook Picture update by J. Chinchurani on February 8,2023

News report by Madhyamam on on February 8,2023

News report by Manorama News on on February 8,2023

News report by Mathrubhumi on on February 8,2023

News report by Kerala Kaumudi on on February 8,2023

Facebook Post by V R Prathap on February 8,2023

Manorama Newspaper on February 4,2023

Telephone conversation with Minister’s Private Secretary Anil Gopinath


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular