Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ശബരിമലയില്‍ വൃത്തിഹീനമായ സ്ഥലത്ത് വിശ്രമിക്കുന്ന കൊച്ചു മാളികപ്പുറങ്ങള്‍.
ചിത്രം 2018ല്‍ ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച പഴയ ചിത്രമാണ്. അതിന് ആഗോള അയ്യപ്പ സംഗമവുമായി ബന്ധമില്ല.
ശബരിമലയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ രണ്ട് കൊച്ചു മാളികപ്പുറങ്ങൾ വിശ്രമിക്കുന്നതായി കാണിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
“ആഗോള അയ്യപ്പ ഭക്ത സംഗമത്തിന്റെ ബാക്കിപത്രം. അതിനു ചെലവാക്കിയ 8 കോടി രൂപയുണ്ടായിരുന്നെങ്കിൽ ഇവർക്കെങ്കിലും സൗകര്യമുണ്ടാക്കാമായിരുന്നു” എന്നാണ് ആ പോസ്റ്റിന്റെ വിവരണം. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് നവംബർ 16ന് വൈകിട്ട് 5ന് നട തുറന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ.
കേരളത്തിലെ മുൻ ഡിജിപി ടിപി സെൻകുമാർ ഉൾപ്പെടെ നിരവധി പേർ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റ് കാണുക: https://www.instagram.com/p/DRHlm32D4OQ/

2025-ലെ ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20-ന് ശബരിമലയിലെ പമ്പാ മണപ്പുറത്ത് വെച്ച് നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കേരള സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി ഈ പരിപാടി സംഘടിപ്പിച്ചത്. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്.
ഇവിടെ വായിക്കുക:‘വീടിന് മുന്നിൽ വോട്ട് ചോദിക്കുന്ന ആളുകളുടെ ഫോട്ടോ 2020ലേത്
റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് പരിശോധിച്ചതിൽ, 2018 നവംബർ 22ന് ഹിന്ദുത്വ സംഘടന പ്രവർത്തകനായ പ്രതീഷ് വിശ്വനാഥ് എക്സിൽ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി.
പോസ്റ്റ് കാണുക: https://x.com/pratheesh_Hind/status/1065482356704796672?t=-7ngXtYh5Sxp4kHClVgg3w&s=08

കൂടുതൽ പരിശോധനയിൽ, ചിത്രം 2020 നവംബർ 5ന് ബിബിൻ വൈശാലിയുടെ ഫേസ്ബുക്കിലും കണ്ടെത്തി.
അടിക്കുറിപ്പ്: “ബാലാവകാശം….! ഒരു വര്‍ഷം മുമ്പ് ശബരിമലയില്‍ നിന്ന് പകര്‍ത്തിയത്.”
പോസ്റ്റ് കാണുക: https://www.facebook.com/Bibinbabuktpna/posts/pfbid02X89xQnRTMhKoXhw23YknhEctq6QJDPBADJ2bQHaaq2fcFiVbL1ozfc8VrMGz3FByl

ഫോട്ടോഗ്രാഫറായ ബിബിൻ വൈശാലിയുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു: “ഈ ചിത്രം ഞാന്‍ 2018ൽ ജന്മഭൂമിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ശബരിമലയിൽ പകർത്തിയതാണ്. ജന്മഭൂമി പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.”
തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം. പ്രചരിക്കുന്ന ചിത്രം പുതിയത് അല്ല; 2018ൽ ശബരിമലയിൽ പകർത്തിയതും ജന്മഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്.
FAQ
1. പ്രചരിക്കുന്ന മാളികപ്പുറങ്ങളുടെ ചിത്രം പുതിയതാണോ?
ഇല്ല. ചിത്രം 2018ൽ ശബരിമലയിൽ പകർത്തിയതാണ്.
2. ഇതിന് ആഗോള അയ്യപ്പ സംഗമവുമായി ബന്ധമുണ്ടോ?
ഇല്ല. സംഗമവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
3. ചിത്രം ആദ്യം സോഷ്യൽ മീഡിയയിൽ വന്നത് എപ്പോൾ?
2018 നവംബർ മാസത്തിൽ എക്സ് പ്ലാറ്റ്ഫോമിലാണ് ഇത് ആദ്യം കണ്ടെത്തിയത്.
4. ചിത്രം ആരാണ് പകർത്തിയത്?
ഫോട്ടോഗ്രാഫർ ബിബിൻ വൈശാലി ആണ് ചിത്രം പകർത്തിയത്.
5. ഈ ചിത്രം ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടോ
അതെ. ഇത് ജന്മഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
Sources
Pratheesh Viswanath – X Post (22 November 2018)
Bibin Vaishali – Facebook Post (5 November 2020)
Phone conversation with Bibin Vaysali
Sabloo Thomas
November 29, 2025
Sabloo Thomas
November 24, 2025
Sabloo Thomas
November 22, 2025