Wednesday, July 17, 2024
Wednesday, July 17, 2024

HomeFact Checkചൈനീസ് നിർമിതമായ കൃതിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് ഒരു വീഡിയോ ഗെയിമിൽ...

ചൈനീസ് നിർമിതമായ കൃതിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് ഒരു വീഡിയോ ഗെയിമിൽ നിന്നുള്ളതാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ചൈനീസ് നിർമിതമായ കൃതിമ ഉത്പന്നങ്ങളെ കുറിച്ച് ധാരാളം വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഷാങ്ഹായിലെ ഡിസ്‌നിലാൻഡിൽ 2 റോബോട്ടുകൾ നടത്തുന്ന നൃത്തമെന്ന് അവകാശപ്പെടുന്ന ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് ഞങ്ങൾ തന്നെ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.

ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു വീഡിയോ പ്രചരിക്കുന്നുണ്ട്.”ചൈനയിൽ ഉണ്ടാക്കിയ കൃത്രിമ പെണ്ണ് ചൈന മാർക്കറ്റിൽ ഇറക്കി,” എന്ന അവകാശവാദത്തോടൊപ്പമാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. പാട്ട് കൂട്ടം എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഈ വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന്  75 ഷെയറുകൾ ഉണ്ടായിരുന്നു.

പാട്ട് കൂട്ടം’s Post

Ali Alangadan  എന്ന ഐഡി പോസ്റ്റ് ചെയ്ത അതേ വീഡിയോയ്ക്ക് 73 ഷെയറുകൾ ഉണ്ടായിരുന്നു.

Ali Alangadan’s Post

“മനുഷ്യ മാംസത്തോട് 100% സാദൃശ്യമുള്ള Fanta flesh material body. Silicon spare parts. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ ജീവൻ നിൽക്കും. ആത്മാവില്ല എന്ന ഒരു കുറവേ ഉള്ളൂ. ഭക്ഷണം വേണ്ട വിസർജനം ഇല്ല. അതുകൊണ്ടുതന്നെ ഹൂറി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. വില രണ്ടു ലക്ഷത്തിൽ തുടങ്ങുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഏത് ഭാഷയിൽ 99% കൃത്യമായി സംസാരിക്കുന്നു. ഹൂറിയുടെ ഉൽപ്പാദനം ആദ്യം ഇന്ത്യയിൽ തുടങ്ങാനാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീധന പ്രശ്നത്തിലും ജാതക പ്രശ്നത്തിനും കുടുങ്ങി പെണ്ണുകിട്ടാതെ നിൽക്കുന്ന ഇന്ത്യൻ യുവാക്കളാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്,” എന്ന വിവരണത്തോടെയാണ്  ചൈനീസ് നിർമിതമായ കൃതിമ പെണ്ണിനെ കുറിച്ചുള്ള വീഡിയോ പ്രചരിക്കുന്നത്.

മനുഷ്യന്റെ ബുദ്ധിയും പ്രതികരണവും വിവേകവും വിശകലനശേഷിയുമൊക്കെ ആവശ്യപ്പെടുന്ന  പ്രവർത്തനങ്ങൾ  കമ്പ്യൂട്ടര്‍ സിസ്റ്റത്തെക്കൊണ്ടു ചെയ്യിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നു പറയുന്നത്. ഇന്ന് സൈനിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും അത് ഉപയോഗിക്കുന്നു.

സ്മാർട്ട് ഫോണുകൾ മുതൽ സ്മാർട്ട് ടെലിവിഷനുകൾ വരെ, സ്മാർട്ട്‌ കാറുകൾ മുതൽ വാച്ചുകൾ വരെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇന്ന് സ്പർശിക്കാത്ത  മേഖലകളില്ല. അത് കൊണ്ട് തന്നെ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തിക്കുന്ന റോബോട്ടുകളെ കുറിച്ചുള്ള ചർച്ച ധാരാളമായി നടക്കുന്നുണ്ട്. ഈ  സാഹചര്യത്തിലാണ് ഈ പ്രചാരണം നടക്കുന്നത്.  കൃത്രിമ പെണ്ണിനെ കുറിച്ചുള്ള ഈ വിവരണം ധാരാളം പേർ വിശ്വസിച്ചിട്ടുണ്ട് എന്ന് കമന്റുകളിൽ നിന്നും മനസിലാവും.

എന്നാൽ ഈ പ്രചരണം വ്യാജമാണ് എന്ന് കരുതുന്നവരും ഉണ്ട് എന്ന് കമന്റിൽ നിന്നും മനസിലായി. ഈ സാഹചര്യത്തിലാണ് ഈ വിവരണത്തിന്റെ നിജസ്ഥിതി ഞങ്ങൾ അന്വേഷിച്ചത്.

Fact Check/Verification

 ഈ വീഡിയോയിലെ ദൃശ്യങ്ങൾ ഇൻവിഡ് ടൂളിന്റെ  സഹായത്തോടെ, ഞങ്ങൾ വിഭജിച്ചു. എന്നിട്ട് വീഡിയോയുടെ കീ ഫ്രേമുകൾ  ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ PlayStation എന്ന യുട്യൂബ് ചാനൽ May 23, 2018ൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ  ഞങ്ങൾക്ക് കിട്ടി.

Video posted in Play Station Youtube channel

അതിൽ നിന്നും Detroit : Become Human  എന്ന ഗെയിമിലെ Chloe എന്ന കഥാപാത്രമാണ് വീഡിയോയിൽ ഉള്ളത് എന്ന് മനസിലായി. ഗെയിമിലെ  Chloe എന്ന റോബോട്ട്  കഥാപാത്രത്തെ  പരിചയപ്പെടുത്തുന്ന വീഡിയോയാണ്  ഇത്.

Still from the video of Play station

 PlayStation വെബ്‌സൈറ്റിൽ ഈ ഗെയിമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉണ്ട്.detroit-become-human.fandom.comലെ വിവരങ്ങൾ അനുസരിച്ച്, Detroit : Become Human ഗെയിമിന്റെ ഹോസ്റ്റസ് ആണ്  ST200 ആൻഡ്രോയിഡ് ആയ  ഗെയിമിന്റെ പ്രധാന മെനുവിൽ ഹോസ്റ്റസ് ആണ് Chloe. തുടക്കത്തിൽ  ക്രമീകരണങ്ങളും അനുഭവവും ഒപ്റ്റിമൈസ് ചെയ്യാൻ അവൾ ഗെയിം കളിക്കുന്നവർ  സഹായിക്കുന്നു. അവൾ പിന്നീടും  പ്രധാന മെനുവിൽ തുടരും. ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കും.  ഗെയിമിലെ തിരഞ്ഞെടുപ്പുകളെയും ഇവന്റുകളെയും കുറിച്ച് അഭിപ്രായം പറയും. ഇതിൽ നിന്നും,

From detroit-become-human.fandom.com

Conclusion

ചൈനീസ് നിർമിതമായ കൃത്രിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്, Detroit : Become Human ഗെയിമിന്റെ ഹോസ്റ്റസ് ആയ Chloe എന്ന കഥാപാത്രമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.  ചൈനീസ് നിർമിതമായ കൃതിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റിലെ വിവരങ്ങൾ തെറ്റാണ് എന്ന് ഇതിൽ നിന്നും ഞങ്ങൾക്ക് ബോധ്യമായി. 

Result: False Context/ False

വായിക്കാം:EVMകളുടെ ദുരുപയോഗത്തെ കുറിച്ചുള്ള വീഡിയോ 2019ലേത്

Our Sources

 Youtube video of PlayStation 

 Website of PlayStation 


Website of detroit-become-human.fandom.com/wiki/Hostess_Chloeഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular