Friday, March 14, 2025
മലയാളം

Fact Check

കാശ്മീരിൽ കൊല്ലപ്പെട്ട Hizbul തീവ്രവാദി MehrajuDin Halwai ആണോ ഫേസ്ബുക്കിൽ വൈറൽ ആയ ചിത്രത്തിലുള്ളത്?

banner_image

 കാശ്മീരിൽ കൊല്ലപ്പെട്ട  Hizbul തീവ്രവാദി MehrajuDin Halwai എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറൽ ആയിട്ടുണ്ട്.അതിൽ ഒരു പോസ്റ്റിനു മാത്രം 1.3 K ലൈക്കുകളും 326 ഷെയറുകളും ഉണ്ട്. ഈ പോസ്റ്റ് കൂടാതെ  ധാരാളം മറ്റ് പോസ്റ്റുകൾ ഈ വിഷയത്തിൽ ഫേസ്ബുക്കിലുണ്ട്. 

Hizbul തീവ്രവാദി MehrajuDin Halwai:പോസ്റ്റുകൾ അവകാശപ്പെടുന്നത് എന്താണ്?

ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകൾ എന്ത് പറയുന്നുവെന്ന് പരിശോധിക്കാം.

“ഇന്നത്തെ സന്തോഷ വാർത്ത.ഏറ്റവും കൂടുതൽ കാലം ജീവിച്ച ഹിസ്ബുൾ ജിഹാദി തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദ് രാവിലെ ഹൻദ്വാരയിൽ നടന്ന ആക്രമണത്തിനിടെ കൊല്ലപ്പെട്ടു.

പാക്കിസ്ഥാൻ സ്പോണ്സർ ചെയ്യുന്ന ഹിസ്ബുളിന്റെ കമാൻഡർ ആയി ഏറ്റവും കൂടുതൽ കാലമായി ഉള്ള ആളാണ് ഉബൈദ്. ചെക്ക് പോയിന്റിൽ അറസ്റ്റ് ചെയ്ത ഉബൈദിനെ താവളത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുമ്പോൾ രക്ഷപെടാൻ ശ്രമിച്ചപ്പോൾ വെടികൊണ്ടു_ക്ളോസ് ആയതാണ്.

ഇനി ഇവൻ 84ാം വയസിൽ ഹൃദയസ്തംഭനം വന്നു ചാകുമ്പോൾ ഇരവാദം മുഴക്കാൻ അവസരം നൽകാതിരുന്ന
32 RR ,92 BN CRPF, J K P അഭിനന്ദനങ്ങൾ,” എന്നൊക്കെയാണ് പോസ്റ്റുകൾ പറയുന്നത്.

ആർക്കൈവ്ഡ് ലിങ്ക് 

ആർക്കൈവ്ഡ് ലിങ്ക് 

ആർക്കൈവ്ഡ് ലിങ്ക് 

വായിക്കുക:കൃത്രിമ മുട്ട: സത്യമാണോ?

Fact Check/Verification

Hizbul തീവ്രവാദി MehrajuDin Halwai കാശ്‌മീരിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് കശ്മീർ പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

മാധ്യമ വാർത്തകൾ പ്രകാരം തീവ്രവാദസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്നു ഇയാൾ.  ജൂലൈ  ഏഴാംതീയതി വടക്കന്‍ കശ്മീരിലെ ഹന്‍ദ്വാരയില്‍ വെച്ചു ഉണ്ടായ  ഏറ്റമുട്ടലിലാണ് അയാൾ മരിച്ചത്.

കോവിഡ് മാനദണ്ഡം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹന്‍ദ്വാരയില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുന്നതിനിടയില്‍ സംശയകരമായ രീതിയില്‍ കണ്ട ഇയാൾ പട്ടാളത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് നടത്തിയ വെടിവെപ്പില്‍ തീവ്രവാദി കൊല്ലപ്പെട്ടു.

എന്നാൽ ഫോട്ടോയിൽ കാണുന്നത് അയാൾ തന്നെയാണോ എന്ന് അറിയാൻ  ഞങ്ങൾ ചിത്രം  Google റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു.

ടൈംസ് ഓഫ് ഇസ്രായേലിന്റെ വെബ്‌സൈറ്റിൽ  ഇതുമായി  ബന്ധപ്പെട്ട ഒരു മാധ്യമ റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. 2015 സെപ്റ്റംബർ 16 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഫോട്ടോയിൽ കണ്ട വ്യക്തി Hizbul തീവ്രവാദി MehrajuDin Halwai എന്ന ഉബൈദ്  അല്ല.

 ഇസ്ലാമിക് സ്റ്റേറ്റ്  ബന്ധപ്പെട്ട തീവ്രവാദിയായ ഉമർ ഹുസൈൻ ആണ്.ഇംഗ്ലീഷ്  വെബ്‌സൈറ്റായ ഇൻഡിപെൻഡന്റ  ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദിയായ ഒമർ ഹുസൈൻ എന്ന് വിശേഷിപ്പിച്ച് ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങൾ ചില കീവേഡുകൾ ഉപയോഗിച്ച്  Google- ൽ സേർച്ച് ചെയ്തു. അപ്പോൾ  ബിബിസി വെബ്സൈറ്റിൽ  നിന്നും വൈറൽ ചിത്രവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. അത് 2015 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആണ്.

റിപ്പോർട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബ്രിട്ടനിലെ താമസക്കാരനായിരുന്നു ഒമർ ഹുസൈൻ.
അവിടത്തെ ഒരു സൂപ്പർ മാർക്കറ്റിൽ സെക്യൂരിറ്റിയായി  ജോലി  ചെയ്തിരുന്ന ഇയാൾ  സമൂഹ മാധ്യമങ്ങളിൽ  വളരെ സജീവമായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ജിഹാദിനെ പ്രോത്സാഹിപ്പിച്ചിരുന്ന ആളാണ്  ഒമർ ഹുസൈൻ. ഇസ്ലാമിക് സ്റ്റേറ്റിനെ  വലിയ രീതിയിൽ പിന്തുണച്ചിരുന്നു.

അത് കൊണ്ട്  സിറിയയിലെയും ഇറാഖിലെയും തീവ്രവാദ സംഘടനകളിൽ ചേരാനിരുന്ന 700 പേരിൽ ഒരാളായി ഇസ്ലാമിക് സ്റ്റേറ്റ് ഇയാളെ തിരഞ്ഞെടുത്തു. തുടർന്ന് അയാളെ   സിറിയയിലേക്ക് കൊണ്ടുപോയി. അവിടെ തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടു ഇയാൾ പ്രവർത്തിച്ചു.
അന്വേഷണത്തിനിടെ, ഒമർ ഹുസൈന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി. ഇംഗ്ലീഷ്  വെബ്‌സൈറ്റായ എക്സ്പ്രസിന്റെ റിപ്പോർട്ട്  ഞങ്ങൾക്ക് കിട്ടിയവയിൽ ഉൾപ്പെടുന്നു . ഇത് 22 ഒക്ടോബർ 2017 ന് പ്രസിദ്ധീകരിച്ചതാണ്. 

2018 ൽ പ്രസിദ്ധീകരിച്ച ബിബിസി റിപ്പോർട്ട്  പ്രകാരം സിറിയയിൽ ഏറ്റുമുട്ടലിനുശേഷം ഒമർ ഹുസൈൻ മരിച്ചതായി കരുതപ്പെടുന്നു.

അതേസമയം, 2019 ൽ പ്രസിദ്ധീകരിച്ച ദി സണ്ണിന്റെ റിപ്പോർട്ട് അനുസരിച്ച് സിറിയയിൽ ചാവേർ ആക്രമണത്തിനിടെ ഒമർ ഹുസൈൻ കൊല്ലപ്പെട്ടു. ഒമർ ഹുസൈൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക്ക് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ പ്രകാരം, Hizbul തീവ്രവാദി MehrajuDin Halwai അല്ല  വൈറൽ ചിത്രത്തിലുള്ളത്.

വൈറൽ ഫോട്ടോയിലുള്ളത് സിറിയൻ തീവ്രവാദിയായ ഒമർ ഹുസൈനാണ്. ഇയാൾക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.

അതേസമയം, കശ്മീരിൽ കൊല്ലപ്പെട്ട Hizbul തീവ്രവാദി MehrajuDin Halwaiയുടെ ചിത്രമൊന്നും മാധ്യമങ്ങളിൽ കണ്ടെത്താനായില്ല. ഞങ്ങൾക്ക് അയാളുടെ  ചിത്രം ലഭിച്ചാലുടൻ ലേഖനം അപ്‌ഡേറ്റ് ചെയ്യും.

ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് എവിടെ വായിക്കാം 

Result: False

Our Sources

Times of Israel –https://www.timesofisrael.com/british-islamic-state-recruit-complains-of-rude-comrades/

BBC-https://www.bbc.com/news/uk-england-lancashire-44222753

BBC-https://www.bbc.com/news/blogs-trending-34270771

The SUN –https://www.thesun.co.uk/news/9745255/british-isis-jihadi-morrisons-syria/

Express –https://www.express.co.uk/news/uk/869413/Omar-Hussain-jihadi-death-ISIS-Raqqa-Syria-British


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.