Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckDalveer Bhandari, International court of Justiceന്റെ ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാദം തെറ്റിദ്ധാരണാജനകമാണ്

Dalveer Bhandari, International court of Justiceന്റെ ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാദം തെറ്റിദ്ധാരണാജനകമാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ജസ്റ്റിസ് ദൽവീർ ഭണ്ഡാരി (Dalveer Bhandari)  അന്താരാഷ്ട്ര നീതിന്യായ കോടതി (International court of Justice)  ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.

“ഇന്ത്യക്ക് വൻ വിജയം!!! പ്രധാനമന്ത്രി മോദിയുടെ ചാണക്യ നയതന്ത്രം. ലോകവേദിയിൽ ബ്രിട്ടന്റെ തോൽവി. പ്രധാനമന്ത്രി മോദിജി ലോകമെമ്പാടുമുള്ള ബന്ധങ്ങൾ എങ്ങനെ വളർത്തിയെടുത്തു എന്നതിന്റെ മികച്ച ഉദാഹരണമാണിത്,” എന്ന വിവരണത്തോടെയാണ് ഫേസ്ബുക്കിൽ ഇത് പോസ്റ്റ് ചെയ്യപ്പെടുന്നത്.

അശോക് കുമാർ പാഞ്ചജന്യം എന്ന ഐഡിയിൽ നിന്നുമുള്ള ഇത്തരം ഒരു പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 83 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ, സുദര്ശനം (sudharshanam) എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്യപ്പെട്ട സമാനമായ വിവരങ്ങൾ 50 പേർ റീഷെയർ ചെയ്തുവെന്ന് മനസിലായി.

Prajin T എന്ന ഐഡിയിൽ നിന്നും ഇത്തരം പോസ്റ്റ് 35 പേർ വീണ്ടും ഷെയർ ചെയ്തതായും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടു. 

Fact Check/Verification

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് കോടതിയുടെ ഘടനയെ കുറിച്ച് വിവരിച്ചിട്ടുണ്ട്. ICJ യുടെ സ്റ്റാറ്റ്യുട്ടിൻറെ  1-ാം അദ്ധ്യായം, ആർട്ടിക്കിൾ 21, കോടതി ഒരു പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുക്കുന്നുവെന്ന് പറയുന്നു.

ICJ യുടെ വെബ്‌സൈറ്റ് അനുസരിച്ച്, 2021 ഫെബ്രുവരി 8 ന്, അമേരിക്കയിലെ ജോവാൻ ഇ. ഡോനോഗും റഷ്യയിലെ കിറിൽ ഗെവോർജിയനും യഥാക്രമം കോടതിയുടെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

 അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വെബ്‌സൈറ്റിൽ “ചീഫ് ജസ്റ്റിസ്” എന്ന  ഒരു സ്ഥാനത്തെ കുറിച്ച് പരാമർശമില്ല. മുൻകാലങ്ങളിൽ ആരെങ്കിലും അത്തരം  സ്ഥാനം വഹിച്ചിരുന്നതായും അതിൽ പരാമർശമില്ല.

2012 ഏപ്രിലിൽ,  ജസ്റ്റിസ് ഭണ്ഡാരി ആദ്യമായി, അന്താരാഷ്ട്ര നീതിന്യായ കോടതി ICJ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ ജഡ്ജിയും കോടതിയുടെ വൈസ് പ്രസിഡന്റുമായ ഔൺ ഷൗക്കത്ത് അൽ-ഖസാവ്നെയുടെ പിൻഗാമിയായിട്ടായിരുന്നു നിയമനം.  ഷൗക്കത്ത് അൽ-ഖസാവ്ന അതിനു മുൻപത്തെ വർഷം  രാജിവച്ചതിനെ തുടർന്നാണിത്.

Screenshot of Press Release for appointment of Judge Bhandari in 2012

2017 നവംബറിൽ,193-ൽ 183 വോട്ടുകൾ നേടി, ജസ്റ്റിസ് ഭണ്ഡാരി,  ഐസിജെ അംഗമായി ഒമ്പത് വർഷത്തേക്ക്, വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.  ഇത് മുഖ്യധാരാ ഇന്ത്യൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള, ജസ്റ്റിസ് ദൽവീർ ഭണ്ഡാരി നിലവിൽ കോടതി അംഗമായി, നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതിയിലെ നിലവിലെ അംഗങ്ങളുടെ പട്ടിക സ്ഥിരീകരിക്കുന്നുണ്ട്.

Screenshot from list of current members of ICJ website

ഞങ്ങളുടെ ഹിന്ദി, ഇംഗ്ലീഷ് ഫാക്ട് ചെക്കിംഗ് ടീമുകൾ ഇതിനെ കുറിച്ച് മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.

Conclusion

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ചീഫ് ജസ്റ്റിസിന് ഒരു തസ്തികയില്ലെന്ന് ന്യൂസ്‌ചെക്കറിന്റെ  അന്വേഷണം വ്യക്തമാക്കുന്നു. അതിനാൽ തന്നെ ജസ്റ്റിസ് ദൽവീർ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാദം തെറ്റിദ്ധാരണാജനകമാണ്. 2012 മുതൽ അദ്ദേഹം അന്താരാഷ്ട്ര നീതിന്യായ കോടതി അംഗമായി തുടരുന്നുവെന്നതാണ് യാഥാർഥ്യം.

Result: Misleading Content/Partly False

വായിക്കാം: തകർന്ന റോഡിന്റെ വീഡിയോ 2020ൽ ചൈനയിൽ നിന്നും എടുത്തത്

Our Sources

Website of International Court of Justice

List of Current members (ICJ website)

Indian Ministry of External Affairs Website

Press Release International Court of Justice

Live Mint

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular