Fact Check
F35 ഫൈറ്റർ ജെറ്റ് OLX-ൽ വിൽപനയ്ക്ക് എന്ന സ്ക്രീൻഷോട്ട് വ്യാജം
Claim
F35 ഫൈറ്റർ ജെറ്റ് OLX-ൽ വിൽപനയ്ക്ക്.
Fact
സ്ക്രീൻ ഷോട്ട് വ്യാജം.
തിരുവനന്തപുരത്ത് എമർജൻസി ലാൻഡിങ് നടത്തിയ ബ്രിട്ടന്റെ F35 ഫൈറ്റർ ജെറ്റ് OLX-ൽ വിൽക്കാൻ ഇട്ടിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇന്ധനം കഴിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം മടങ്ങാൻ വൈകും. അടിയന്തര ലാൻഡിംഗിനിടെയുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷം മാത്രമേ വിമാനം വീണ്ടും പറത്താൻ സാധിക്കൂ. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാറ് സംഭവിച്ചത്. ഇത് പരിഹരിക്കാൻ രണ്ടാഴ്ചയെങ്കിലും താമസം വരുമെന്നാണ് കരുതുന്നത്.
അമേരിക്കൻ നിർമ്മിതമായ ബ്രിട്ടന്റെ ആധുനിക സൂപ്പർസോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയിൽപ്പെട്ട F35 ബി ലൈറ്റ്നിങ് 2 വിമാനമാണിത്. എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് കപ്പലിൽനിന്ന് പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം പറത്തിയത്.
തിരിച്ച് കപ്പലിലേക്ക് വിമാനമിറക്കാൻ പ്രതികൂല കാലാവസ്ഥമൂലം കഴിയാതെ വന്നപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ പൈലറ്റ് അനുമതി തേടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റുകൾ.
ഇവിടെ വായിക്കുക:ഇസ്രേയലിൽ നടന്ന സമാധാന റാലിയാണോ ഇത്
Fact Check/ Verification
വൈറൽ പോസ്റ്റും ചിത്രങ്ങളും വിശദമായി പരിശോധിച്ചപ്പോൾ posted by ‘Donaldu Trumpan’ എന്നാണ് കണ്ടത്.
പോരെങ്കിൽ കേരളത്തിൽ നിന്ന് OLX-ൽ വിൽപനയ്ക്കു വെച്ച വിമാനത്തിന് യുഎസ് ഡോളറിലാണ് വിലയിട്ടിരിക്കുന്നത്. 4 മില്യൺ യുഎസ് ഡോളർ എന്നാണ് വില കാണിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും വിൽക്കാൻ വെച്ചിരിക്കുന്നതായി കാണിച്ച F35 ഫൈറ്റർ ജെറ്റ് വിമാനത്തെ കുറിച്ച് OLX-ൽ നോക്കിയപ്പോൾ വിവരം ഒന്നും ലഭിച്ചില്ല.

താനാണ് ഈ പോസ്റ്റ് ആദ്യം ഷെയർ ചെയ്തത് എന്ന് അവകാശപ്പെടുന്ന ജോക്കർ ഫീനിക്സ് എന്ന പ്രൊഫൈൽ തന്നെ ഈ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ വായിക്കുക: വി എസിന്റെ മകൻ അരുൺകുമാർ സ്വരാജിനെ വിമർശിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് കാർഡ് വ്യാജമാണ്
Conclusion
ബ്രിട്ടന്റെ F35 ജെറ്റ് OLX-ൽ വിൽപനയ്ക്ക് എന്നത് അന്വേഷണത്തിൽ വ്യാജ OLX പരസ്യം ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞു.
Sources
OLX Website
Facebook Post by Joker Fenix on June 19,2025
Self analysis