“അച്ഛനെ കാണാനോ അനുഗ്രഹം വാങ്ങാനോ എം സ്വരാജ് തയ്യാറായില്ല എന്നത് അത്യന്തം ഖേദകരമാണ്,” എന്ന് വി എസ് അച്യുതാനന്ദന്റെ മകൻ അരുൺകുമാർ വി എ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന ഏഷ്യാനെറ്റിന്റെ ഒരു കാർഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വി എസിന്റെയും മകന്റെയും ചിത്രമടങ്ങിയതാണ് പ്രചരിക്കുന്ന കാർഡ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന് (ജൂൺ 19,2025) ആരംഭിച്ച പശ്ചാത്തലത്തിലാണ് കാർഡ്.
ഈ പോസ്റ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:ഇസ്രായേല്‍ മിലിറ്ററി ഹെഡ് കോര്‍ട്ടഴ്സ് ഇറാന്‍ മിസൈല്‍ തകര്‍ക്കുന്ന ദൃശ്യമാണോ ഇത്?
Fact Check/ Verification
ഞങ്ങൾ ഇത്തരം ഒരു വാചകം അരുൺകുമാർ പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ അത്തരം ഒരു പോസ്റ്റും കണ്ടില്ല. കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, അത്തരം ഒരു വാർത്തയും ആരും റിപ്പോർട്ട് ചെയ്തതായി കണ്ടെത്താനായില്ല.
തുടർന്ന് ഞങ്ങൾ ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, ഈ കാർഡ് ഉൾപ്പെടുന്ന ഒരു പോസ്റ്റ് എക്സ് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്തു കൊണ്ട്, ‘ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചാരണം,’ എന്ന വിവരണത്തോടെ ജൂൺ 19,2025ന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു.

തുടർന്നുള്ള തിരച്ചിലിൽ, സെപ്തംബർ 8, 2022ലെ വിഎസിന്റെ മകൻ അരുൺകുമാർ വി എയുടെ ഫേസ്ബുക്ക് പേജിൽ നിന്നും ഒരു പോസ്റ്റ് കിട്ടി. ഓണാശംസകൾ നേരുന്ന ആ ഫോട്ടോയിൽ വിഎസും ഭാര്യയും മകൻ അരുൺകുമാറും നിൽക്കുന്നത് കാണാം. അതിൽ ഭാര്യയും പടം ഒഴിവാക്കിയാണ് ഇപ്പോഴത്തെ പോസ്റ്റ് നിർമ്മിച്ചിരിക്കുന്നത്.

അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്, “രാവിലെ മുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കിലായിരുന്നു. ഇത്തവണത്തെയും ഓണം തിരുവനന്തപുരത്തെ വീട്ടിലാണ്. പുന്നപ്ര വീട്ടിലത്തെ തിരക്കും ബഹളവുമില്ലാത്ത ഓണമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്യുന്ന മഴ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നതിൽ നിന്ന് അച്ഛനും അമ്മയും ഉഷാറായി. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണ്. എല്ലാവരും കൂടി ഓണസദ്യയുണ്ടുള്ള ആഘോഷം.”
“2019 ലാണ് വിഎസ് അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിലായിരുന്നു വിഎസ് പങ്കെടുത്തിരുന്നത്. പിന്നീട് ആരോഗ്യ സ്ഥിതി വഷളായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വീട്ടിലേക്ക് മാറ്റുകയുമായിരുന്നു. അന്നു മുതൽ അദ്ദേഹം വീട്ടിൽ പൂർണ വിശ്രമത്തിലാണ്. 2021 ജനുവരി 31നാണ് വിഎസ് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ സ്ഥാനം രാജിവെച്ചത്,” എന്നും പോസ്റ്റ് പറയുന്നു.
ഈ പോസ്റ്റിലെ ഫോട്ടോയും ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയും ന്യൂസ്‌കാർഡിന്റെ ഫോർമാറ്റും ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ വൈറൽ കാർഡ് എന്ന് ഞങ്ങൾക്ക് മനസ്സിലാക്കാനായി.
Conclusion
അച്ഛനെ കാണാനോ അനുഗ്രഹം വാങ്ങാനോ എം സ്വരാജ് തയ്യാറായില്ല എന്നത് അത്യന്തം ഖേദകരമാണ്,” എന്ന് വി എസ് അച്യുതാനന്ദന്റെ മകൻ അരുൺകുമാർ വി എ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന പോസ്റ്റ് വ്യാജമാണ് എന്ന് ഏഷ്യാനെറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
Sources
X Post by Asianet News on June 17,2025
Facebook Post by Arun Kumar V A on September 8,2022