Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇസ്രായേല്‍ മിലിറ്ററി ഹെഡ് കോര്ട്ടഴ്സ് ഇറാന് മിസൈല്‍ തകര്‍ക്കുന്ന ദൃശ്യം എന്ന വിവരണത്തോടൊപ്പം ഒരു വീഡിയോ.

ഇവിടെ വായിക്കുക:മൊസ്സാദ് ചാരനെ മിസൈലിൽ കയറ്റി വിടുന്ന ദൃശ്യമാണോ ഇത്?
വൈറല്‍ വീഡിയോ റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍, നവംബർ 15, 2024ൽ ലെബനന് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് ഇന്റര്‍നാഷണല്‍ (LBCI) എക്സിൽ സമാനമായ ദൃശ്യം ഷെയർ ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി. ബെയ്റൂട്ടിലെ തയൂനെ റൗണ്ട്എബൗട്ടിന് സമീപമുള്ള ഒരു കെട്ടിടത്തിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയെന്ന വിവരണത്തോടെയാണ് LBCI ഈ വീഡിയോ കൊടുത്തത്.

ഹിസ്ബുള്ളയുടെ അധികാര മേഖകളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കെട്ടിടം തകർന്നു എന്ന വിവരണത്തോടെ ഇക്കണോമിക്ക് ടൈംസ് അവരുടെ യുട്യൂബ് ചാനലിൽ നവംബർ 16, 2024ൽ ഈ വീഡിയോ കൊടുത്തിട്ടുണ്ട്.

ബെയ്റൂട്ടിലെ തയൂനെയില് മിസൈല്‍ ആക്രമണം നടന്ന ലൊക്കേഷന്‍ ഞങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ് പരിശോധിച്ചപ്പോള്‍ കിട്ടി. ആ വൈറൽ വിഡിയോയിലുള്ള സ്ഥലവുമായുള്ള സമാനത വ്യക്തമാണ്.

ഇസ്രായേല്‍ മിലിറ്ററി ഹെഡ് കോര്ട്ടഴ്സ് ഇറാന് മിസൈല്‍ തകര്‍ക്കുന്ന ദൃശ്യമല്ല വൈറല്‍ വീഡിയോയിലുള്ളതെന്നും ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യമാണിതെന്നും ഇതിൽ നിന്നും വ്യക്തമാണ്.
ഇവിടെ വായിക്കുക:നിലമ്പൂർ ഇടത് മുന്നണിയിൽ നിന്ന് കോൺഗ്രസിൽ വന്നവരല്ലിത്
Sources
x Post by LBCI News on November 15,2024
YouTube Video by Economic Times on November 16,2024
Google Map
Sabloo Thomas
July 5, 2025
Sabloo Thomas
June 30, 2025
Sabloo Thomas
June 21, 2025