Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
പാക്കിസ്ഥാനിൽ ബിജെപി പതാക ഉയർത്തി നടത്തിയ പ്രകടനത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാകുന്നുണ്ട്. ”Braking news: ബിജെപി പതാക പാകിസ്ഥാനിൽ.പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ മോദി അധികാരത്തിൽ വന്ന് തങ്ങൾക്ക് സ്വാതന്ത്ര്യം നേടി തരും എന്ന് വിശ്വസിക്കുന്ന ജനങ്ങളുടെ ആഘോഷം,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നത്.
കുറേ ആളുകൾ നിരത്തിലിറങ്ങി മുദ്രാവാക്യങ്ങൾ വിളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ബി.ജെ.പിയുടെ കൊടികളും ഈ വീഡിയോയിൽ കാണാം. മോദിയുടെ മുഖംമൂടിയണിഞ്ഞ ഒരാളുടെ ദൃശ്യവും അതിൽ കാണാം.ദൃശ്യങ്ങളിൽ ജനകൂട്ടം ”ഭാരതീയ ജനത പാർട്ടി, മോദീ ജീ, അമിത് ഷാ ജീ,” എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുന്നതും കേൾക്കാം .
ക്ഷത്രിയൻസ് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിനു 107 ഷെയറുകൾ ഉണ്ടായിരുന്നു.
പാർത്ഥ സാരഥി എന്ന ഐഡി അഘോരി എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 7
ഷെയറുകൾ കണ്ടു.
പാർത്ഥ സാരഥി എന്ന ഐഡി NaMo നരേന്ദ്രഭാരതം എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് 3 ഷെയറുകൾ ഉണ്ടായിരുന്നു.
വായിക്കാം: രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള സ്ത്രീ ചൈനീസ് നയതന്ത്രജ്ഞ ഹൗ യാങ്കിയല്ല
Fact Check/Verification
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രെയിമുകളായി വിഭജിച്ച് ഒരു ഫ്രെയിം റിവേഴ്സ് സെർച്ചിന് വിധേയമാക്കി. എൻഗേജിങ് ക്ലിപ്സ് എന്ന യൂട്യുബ് ചാനലിൽ ഈ വീഡിയോ 2019ൽ വന്നിട്ടുണ്ട് എന്ന് മനസിലായി.
വീഡിയോ പാക്കിസ്ഥാനിൽ നിന്നുള്ളതല്ല എന്നും ഇന്ത്യയിലെ കാശ്മീരിൽ നിന്നുള്ളതാണ് എന്നും എൻഗേജിങ് ക്ലിപ്സ് എന്ന യൂട്യുബ് ചാനലിന്റെ വീഡിയോയിലെ വിവരണത്തിൽ നിന്നും അറിയാൻ കഴിഞ്ഞു. 2019 ലെ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സോഫി യൂസഫ് ജമ്മു കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി മത്സരിച്ചിരുന്നു. അവർ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ജമ്മു കശ്മീർ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജും 2019 ൽ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അനന്ത്നാഗ് മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി 2019ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച സോഫി യൂസഫും തന്റെ പേജിൽ ഇതിനെ കുറിച്ച് അക്കാലത്ത് ട്വീറ്റ് ചെയ്തിരുന്നു.
(ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് ന്യൂസ് ചെക്കർ തമിഴിലാണ്. രാംകുമാർ കലിയമൂർത്തി ആണ് ലേഖകൻ)
Conclusion
ബിജെപി പതാകയുമായി ആളുകൾ പാക്കിസ്ഥാനിൽ മാർച്ച് ചെയ്യുന്നത് എന്ന പേരിലുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. സംഭവം നടന്നത് പാക്കിസ്ഥാനിലല്ല; ഇന്ത്യയിലെ ജമ്മു കശ്മീരിലാണ് ഇത് നടന്നത്.
Result: False / False Context
Sources
Video from Engaging Clips, Youtube Channel
Tweet from Jammu and Kashmir BJP
Tweet from Sofi Yousuf
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.