Fidel Castro യുടെ ഫോട്ടോ waste binൽ കിടക്കുന്ന ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. Cubaയിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധപ്പെട്ടാണ് ഫോട്ടോ പ്രചരിക്കുന്നത്.
ധാരാളം പേർ ഈ ഫോട്ടോ ഷെയർ ചെയുന്നുണ്ട്. ഔട്ട്സ്പോക്കൺ എന്ന ഐഡിയിൽ നിന്നും ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോയ്ക്ക് 1.7 k റിയാക്ഷനുകളും 189 ഷെയറുകളും ഉണ്ട്.

Fidel Castro യുടെ ഫോട്ടോ waste binൽ:Cubaയിലെ ഇപ്പോഴത്തെ സമരത്തിന്റെ പശ്ചാത്തലം
ക്യൂബയിൽ സർക്കാരിനെതിരെ വൻ പ്രതിഷേധം നടക്കുകയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ക്യൂബ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും കൊറോണ വൈറസ് അണുബാധയുടെ റെക്കോഡ് വർദ്ധനവുമാണ് വൻ പ്രതിഷേധ പ്രകടനം പൊട്ടിപ്പുറപ്പെട്ടാൻ കാരണം.
കോവിഡിനെ ചെറുക്കുന്നതിനുള്ള വാക്സിൻ പോലുള്ള അടിസ്ഥാന വസ്തുക്കളുടെ ലഭ്യത കുറവ് സമരത്തിന് ഒരു കാരണമാണ്.അതിനൊപ്പം പൗരസ്വാതന്ത്ര്യം തടയൽ, മഹാമാരി കൈകാര്യം ചെയ്യുന്നതിലെ സർക്കാരിന്റെ വീഴ്ച എന്നിവയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രസിഡന്റ് മിഗുവൽ ഡയസ് – കാനൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ച തെരുവിലിറങ്ങിയത്. ഹവാനയിൽ നിന്ന് സാന്റിയാഗോ വരെയായിരുന്നു പ്രതിഷേധ പ്രകടനം.
പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് അധികാരത്തിലുള്ള ദ്വീപിൽ നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ ഒന്നാണിത്.
വായിക്കുക:Himachalലെ Cloud burst video: വാസ്തവമെന്ത്?
Fact Check/Verification
ഈ ഫോട്ടോ reverse image search ചെയ്തപ്പോൾ ഈ ഫോട്ടോ നെറ്റിൽ കുറേകാലമായി പ്രചാരത്തിലുള്ളതാണ് എന്ന് മനസിലായി.

ഞങ്ങൾക്ക് അത് വഴി 2020 ഫെബ്രുവരി29ലെ രണ്ടു ട്വീറ്റുകളും 2020 ഫെബ്രുവരി29ലെ ഒരു ഫേസ്ബുക്ക് പോസ്റ്റും കിട്ടി.
.സ്പാനിഷ് ഭാഷയിലുള്ള ട്വീറ്റുകൾ ഞങ്ങൾ google translator വഴി മലയാളത്തിലാക്കി.ട്വീറ്റുകൾ പറയുന്നത് ഇതാണ്: അങ്ങനെ എല്ലാം അവസാനിക്കുകയാണ്. ഞങ്ങൾ ക്യൂബക്കാർ ഒന്നും മറക്കില്ല.
കൂടുതൽ രക്തദാഹിയായ ലഹരിയ്ക്ക് അടിമപ്പെടുന്ന സ്വേച്ഛാധിപത്യത്തിലേക്ക് പ്രവേശിക്കാൻ ഞങ്ങൾ മറ്റൊരു ഒരു സ്വേച്ഛാധിപത്യം ഉപേക്ഷിച്ചു
ചവറ്റുകുട്ടയിലാണ് ഫിഡൽ കാസ്ട്രോയുടെ ഈ ഫോട്ടോ വീണത്.
അങ്ങനെയാണ്, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം അവസാനിക്കുന്നത്. നമ്മുടെ മാതൃരാജ്യത്തെ,നമ്മുടെ രാഷ്ട്രത്തെ, മാറ്റി എടുക്കണം. സ്വാതന്ത്ര്യത്തിലും പുരോഗതിയിലും ഒരു രാജ്യം കെട്ടിപ്പടുക്കുക എന്ന ദൗത്യം ക്യൂബൻ യുവാക്കളുടെ കൈയിലാണ്. എല്ലാ ക്യൂബക്കാർക്കും അവസരങ്ങളുള്ള ഒരു രാജ്യം,ട്വീറ്റുകൾ പറയുന്നു.
സിബർ ക്യൂബ എന്ന വെബ്‌സൈറ്റിൽ ഈ ഫോട്ടോയെ കുറിച്ചുള്ള വർത്തയുമുണ്ട്. അത് ഞങ്ങൾ google translator വഴി മലയാളത്തിലാക്കി.
അത് പറയുന്നത് ഇങ്ങനെയാണ്:അന്തരിച്ച സ്വേച്ഛാധിപതി ഫിഡൽ കാസ്ട്രോയുടെ ചിത്രം ചവറ്റുകുട്ടയിൽ കിടക്കുന്ന ഫോട്ടോ വെള്ളിയാഴ്ച മുതൽ സോഷ്യൽ നെറ്റ്‌വർക്കുകളിൽ വൈറലായി.
“ഞാൻ ഇപ്പോൾ ഒരു ഹവാന കോണിൽ എടുത്ത ഫോട്ടോയുടെ ഭംഗി നോക്കൂ,” ട്വിറ്ററിൽ anLanzadeCuba എന്ന ആൾ പ്രഖ്യാപിച്ചു.
ചിത്രത്തിനു ഇതിനകം മൂവായിരത്തിലധികം പ്രതികരണങ്ങൾ ലഭിച്ചു. ആയിരത്തിലധികം തവണ ഷെയർ ചെയ്യപ്പെട്ടു.ധാരാളം പേർ അഭിപ്രായങ്ങൾ പറഞ്ഞു.
ചിലത് പരിഹസിക്കുന്ന കമന്റുകൾ ആണ്, മറ്റു പലർക്കും ചിത്രം ആകർഷണീയമാണ് എന്ന് തോന്നി. ഇത് ഒരു പരിധിവരെ ആശ്വാസകരമായ ഒരു ചിത്രമാണെന്നും നിരവധി വ്യാഖ്യാനങ്ങൾക്ക് സാധ്യതയുണ്ട് എന്ന് പലരും സമ്മതിച്ചു എന്നും മനസിലാക്കാൻ കഴിഞ്ഞു.
Conclusion
ഈ ഫോട്ടോ ക്യൂബയിലെ ഇപ്പോഴത്തെ പ്രതിഷേധത്തിന്റേതല്ല. 2020 ഫെബ്രുവരി മുതൽ ഇത് ഇൻറർനെറ്റിൽ ലഭ്യമാണ്.
Result: Missing Context
Our Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.