Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Cubaയിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധപ്പെട്ട് ധാരാളം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. അവയിൽ ധാരാളം ഫോട്ടോകളുമുണ്ട്.അതിലൊന്ന് ഒരു വൻ റാലിയുടേതാണ്.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിപ്ലവം നേരിട്ടാൻ സഖാവ് ഒറ്റയ്ക്ക് മതി എന്ന ആക്ഷേപ ഹാസ്യ കമന്റ് ഫോട്ടോയിൽ ഉണ്ട്. ഒപ്പം ആ വൻ rally ചുവന്ന കൊടി വെച്ച് തടഞ്ഞു നിർത്തുന്ന ഒരാളുടെ ഫോട്ടോയും ഉണ്ട്.
ഔട്ട്സ്പോക്കൺ എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഈ പോസ്റ്റിനു 1.6 k റിയാക്ഷനുകളും and 83 ഷെയറുകളും ഉണ്ട്.
ക്യൂബയിൽ സർക്കാരിനെതിരെ വൻ പ്രതിഷേധം നടക്കുകയാണ് എന്നത് വാസ്തവമാണ്.
ക്യൂബ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും കൊറോണ വൈറസ് അണുബാധയുടെ റെക്കോഡ് വർദ്ധനനവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കോവിഡ് വാക്സിന്റെ ലഭ്യത കുറവ്, പൗരസ്വാതന്ത്ര്യം തടയൽ, കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച എന്നിവയും പ്രതിഷേധ കാരണയിട്ടുണ്ട്.
ക്യൂബയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു മറ്റൊരു ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
അത് ഇവിടെ വായിക്കാം:Fidel Castro യുടെ ഫോട്ടോ waste binൽ:Cubaയിലെ ഇപ്പോഴത്തെ കലാപവുമായി ഇതിന് ബന്ധമുണ്ടോ?
Massive rally in Cuba എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ പല ഇമേജുകളും കിട്ടി. അതിൽ ഫോട്ടോയിൽ കാണുന്ന റാലിയുടെ പടവുമുണ്ട്.
ആ പടം gettyimages എന്ന വെബ്‌സൈറ്റിലും Reutersന്റെ വെബ്‌സൈറ്റിലും കിട്ടി. അതിൽ നിന്ന് ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ മേയ് 1, 2018 നടന്ന തൊഴിലാളി ദിന റാലിയുടെ പടമാണ് അത് എന്ന് മനസിലായി.
ഇപ്പോൾ ക്യൂബയിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ റാലിയുടെ പടമല്ല ഇത്.ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ മേയ് 1, 2018 നടന്ന തൊഴിലാളി ദിന റാലിയുടെ പടമാണ്.
https://pictures.reuters.com/archive/MAY-DAY-CUBA-RC193D9F8AA0.html
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.