Claim
ബീഫ് തിന്നുന്നവർക്ക് ശേഷം ഇപ്പോൾ അക്രമം മത്സ്യം വിൽക്കുന്നവർക്ക് എതിരെ.
Fact
സംഭവം നടന്നത് 2017ൽ താനെയിൽ.
ബീഫ് തിന്നുന്നവർക്ക് ശേഷം ഇപ്പോൾ അക്രമം മത്സ്യം വിൽക്കുന്നവർക്ക് എതിരെ എന്ന തരത്തിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “ബീഫ് കഴിഞ്ഞു. അടുത്തത് മീൻ,” എന്നാണ് വീഡിയോ പറയുന്നത്.
ബീഫിന്റെ പേരിലുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ ധാരാളം റിപ്പോർട്ട് ചെയ്യാറുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് തലയിൽ പാത്രവുമായി നിൽക്കുന്ന ഒരാളെ സംഘം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ ആവുന്നത്.
‘ബീഫ് കഴിഞ്ഞു അടുത്തത് മീൻ’ എന്ന മലയാളത്തിലുള്ള ഒരു വിവരണം വീഡിയോയുടെ തുടക്കത്തിൽ എഴുതി കാണിക്കുന്നുണ്ട്.
എന്നാൽ, വീഡിയോ 13 സെക്കന്റിൽ എത്തുമ്പോൾ ഇംഗ്ലീഷിൽ, ‘മറാഠി സംസാരിക്കാത്തതിനാൽ അന്യ-സംസ്ഥാന തൊഴിലാളിയെ ഏതാനും പാർട്ടി പ്രവർത്തകർ മർദ്ധിക്കുന്നു’ എന്ന് എഴുതി കാണിക്കുന്നുണ്ട്.
Dasan Bernard എന്ന ഐഡിയിൽ നിന്നും 1.2 k പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Najiyahaneef Najiyahaneef എന്ന ഐഡിയിൽ നിന്നും 11 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

ഞങ്ങൾ കാണും വരെ 10 പേരാണ് Muhammed Asharaf എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ഷെയർ ചെയ്തിരുന്നത്.

Fact Check/Verification
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. അതിൽ ചിലത് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ലോക് സത്ത എന്ന മറാഠി മാധ്യമത്തിന്റെ യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ 2017 നവംബർ 24-ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. “തീവ്ര വലതുപക്ഷ പാർട്ടിയായ മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ (എം.എൻ.എസ്.) പ്രവർത്തകർ ഉത്തരേന്ത്യയിൽ നിന്നുമുള്ള മീൻ വിൽപ്പനക്കാരെ മർദ്ദിക്കുന്നു’ എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ വീഡിയോയിൽ മറ്റ് ചില മീൻ വില്പനക്കാരെയും ഇവർ ആക്രമിക്കുന്നത് കാണാം.

വീഡിയോയിലുള്ള ഒരു ദൃശ്യത്തിന്റെ സ്‌ക്രീൻഷോട്ട് എ.ബി.പി. മറാഠിയുടെ 2017 നവംബർ 24-ന് പ്രസിദ്ധീകരിച്ച വാർത്തയിലും കാണാം. ഉത്തരേന്ത്യയിൽ നിന്നുമുള്ള മീൻ വിൽപ്പനക്കാർ താനെയിലെ മറാഠി മൽസ്യത്തൊഴിലാളികളുടെ കച്ചവടം ഇല്ലാതെയാക്കുന്ന എന്ന ആരോപണമുയർത്തിയായിരുന്നു ആക്രമണം എന്നാണ് വാർത്ത പറയുന്നത്.

സംഭവത്തെ ന്യായീകരിച്ചുകൊണ്ട് എം.എൻ.എസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിൽ 2017 നവംബർ 24-ന്ഒരു വിശദീകരണക്കുറിപ്പ് നൽകിയതും ഞങ്ങൾ കണ്ടെത്തി.

വായിക്കുക:Fact Check:കൊൽക്കത്തയിലെ മെട്രോ ടണലിൻ്റെ ചിത്രമാണോ ഇത് ഒരു അന്വേഷണം
Conclusion
2017ൽ നടന്ന സംഭവമാണ് ഈ അടുത്ത കാലത്ത് നടന്നത് എന്ന് തോന്നിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്ന, മത്സ്യം വിൽക്കുന്ന ആളെ മർദ്ധിക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: Missing Context
Sources
News report in Loksatta on November 17,2023
Newsreport by ABP Marathi on November 17,2023
Facebook Post by MNS on November 17,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.