Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckViralFact Check:കൊൽക്കത്തയിലെ മെട്രോ ടണലിൻ്റെ ചിത്രമാണോ ഇത് ഒരു അന്വേഷണം

Fact Check:കൊൽക്കത്തയിലെ മെട്രോ ടണലിൻ്റെ ചിത്രമാണോ ഇത് ഒരു അന്വേഷണം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
കൊൽക്കത്തയിലെ മെട്രോ ടണലിൻ്റെ ചിത്രം.
Fact
ബാഴ്സലോണ അക്വേറിയത്തിൻ്റെ ചിത്രം.

കൊൽക്കത്തയിലെ മെട്രോ ടണലിൻ്റെ ചിത്രം എന്ന പേരിൽ ഒരു ചിത്രം പ്രമുഖ മലയാളം ന്യൂസ് ചാനൽ ആയ 24 ന്യൂസ് അവരുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധികരിച്ചു. “ഹൂഗ്ലി നദിക്കടിയിലൂടെ ആദ്യ മെട്രോ സർവീസ്, നദിക്കുള്ളിലെ പരീക്ഷണയോട്ടം വിജയകരം.” എന്ന വിവരണത്തോടെയാണ് ചിത്രം. 24 Newsന്റെ ഫേസ്ബുക്ക് പേജിൽ കൊടുത്ത ഈ ചിത്രത്തിന് 215 ഷെയറുകൾ ഉണ്ടായിരുന്നു.

24 News's Photo
24 News‘s Photo

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു. 

request we got in whatsapp tipline
request we got in whatsapp tipline. 

 വെള്ളത്തിനടിയിലൂടെയുള്ള ആദ്യ മെട്രോ ട്രെയിൻ സർവീസിന്റെ ട്രയൽ റൺ നടന്ന സാഹചര്യത്തിലാണ് ഈ പ്രചരണം. ട്രയൽ റണ്ണിന്റെ ഭാഗമായി ഹൂഗ്ലി നദിക്കടിയിലൂടെ ഹൌറ മൈതാൻ മുതൽ എസ്പ്ലനേഡ് വരെയുള്ള 520 മീറ്റർ രണ്ട് റേക്കുകൾ 45 സെക്കൻഡു കൊണ്ട് ഏപ്രിൽ 12ന്  ഓടി. ഈ വാർത്ത ഉൾകൊള്ളുന്ന ഫേസ്ബുക്ക് പേജിൽ ഏപ്രിൽ 13,2023 ന് കൊടുത്തതാണ് ഈ ചിത്രം. 

Fact Check/Verification

ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തിയപ്പോൾ ട്രയൽ റണ്ണിന്റെ വീഡിയോ ഏപ്രിൽ 12,2023 ൽ മെട്രോ റെയിൽ കൊൽക്കത്ത അവരുടെ പേജിൽ പ്രസിദ്ധീകരിച്ചത് കണ്ടു. അതിൽ എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഞങ്ങളുടെ പരിശോധനയിൽ കണ്ടു.

@metrorailwaykol's Post
@metrorailwaykol‘s Post

തുടർന്ന് പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ viator.com എന്ന വെബ്‌സൈറ്റിൽ നിന്നും ഈ ഫോട്ടോ കിട്ടി. ബാഴ്സലോണയിലെ അക്വേറിയത്തിൻ്റെ ചിത്രമാണ് അതെന്നാണ് വെബ്‌സൈറ്റ് പറയുന്നത്.

Courtesy: viator.com 
Courtesy: viator.com 

ടിക്കറ്റ് ഷോപ്പ് ബാഴ്സലോണ എന്ന വെബ്‌സൈറ്റിൽ ടിക്കറ്റിന്റെ വിശദാംശങ്ങൾക്ക് ഒപ്പം സമാനമായ പടം കൊടുത്തിട്ടുണ്ട്. സ്പെയിനിലെ ബാഴ്സലോണയിലെ പോർട്ട് വെല്ലിലാണ് ഈ അക്വേറിയം സ്ഥിതി ചെയ്യുന്നത്. ഈ വെബ്‌സൈറ്റ് ഈ അക്വേറിയത്തിൻ്റെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൈറ്റാണ്.

From ticket shops Barcelona website
From ticket shops Barcelona website

Pinterest എന്ന ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റിലും ഈ അക്വേറിയത്തിന്റെ സമാനമായ പടം കൊടുത്തിട്ടുണ്ട്. ഗൂഗിൾ മാപ്പിൽ ബാഴ്സലോണയിലെ അക്വേറിയത്തിൻ്റെ സമാനമായ ചിത്രം കണ്ടെത്താനായി.

Image from google map
Image from google map

വായിക്കുക:Fact Check: ദുബായിലെ ദുഃഖ വെള്ളിയാഴ്ച ഘോഷയാത്ര യാഥാർഥ്യം അറിയുക

Conclusion

ബാഴ്സലോണയിലെ അക്വേറിയത്തിൻ്റെ ചിത്രമാണ് കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെയുള്ള  മെട്രോ ടണലിൻ്റെ ചിത്രം എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

Sources
Tweet by Metro Rail Kolkata on April 12,2023
viator.com
https://ticketshop.barcelona/aquarium.html
pinterest
Google Map

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular