Claim
“വെള്ളപ്പൊക്കത്തെ നേരിടാൻ സംസ്ഥാനത്ത് നെതർലാൻ്റ് മാതൃക നടപ്പാക്കി തുടങ്ങി,” എന്ന പേരിൽ ഒരു പ്രളയ ദൃശ്യം ഷെയർ ചെയ്യുന്നുണ്ട്. ഒരു മനുഷ്യൻ പ്രളയത്തിൽ ഒരു മുള കൊണ്ട് ഉണ്ടാക്കിയ കട്ടിലിന്റെ മുകളിൽ ഉറങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്.

Fact
‘ ‘കേരളത്തിൽ ഡച്ച് മാതൃക വിജയിച്ചു,” എന്ന വിവരണത്തോടെയും, ”മഴക്കാലമെത്തി എല്ലാവരും റൂം ഫോർ റിവർ മാതൃക സ്വീകരിക്കുക,” എന്ന വിവരണത്തോടെയും ആക്ഷേപ ഹാസ്യം എന്ന രീതിൽ ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ഡച്ച് എന്ന പേരിലും അറിയപ്പെടുന്ന നെതെർലാൻഡ്‌സിന്റെ മാതൃകയിൽ കേരളത്തിൽ നടപ്പാക്കിയ റൂം ഫോർ റിവർ പദ്ധതിയെ കളിയാക്കാനാണ് ഈ പടം ഷെയർ ചെയ്യുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ പ്രളയ ഭീഷണി നേരിട്ട സമയത്ത് തമിഴ്‌നാട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ ഷെയർ ചെയ്തും സമാനമായ പ്രചാരണം നടന്നിരുന്നു. അന്ന് ഞങ്ങൾ അതിനെ കുറിച്ച് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
റിവേഴ്‌സ് സെർച്ച് നടത്തിയപ്പോൾ, ഞങ്ങൾ ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ കണ്ടെത്തി ragini_bordoloi എന്ന വ്യക്തിയുടെ ട്വീറ്ററിൽ 2020 ജൂലൈ 16 ന് അസം പ്രളയത്തിന്റെ എന്ന പേരിൽ ഈ ഫോട്ടോ പങ്ക് വെച്ചിട്ടുണ്ട്.
Asianews എന്ന വെബ്‌സൈറ്റ് 2020 ജൂലൈ 17നും ന്യൂസ് 18 കന്നഡ 2020 ജൂലൈ 22 ഇതേ ഫോട്ടോ അസം പ്രളയത്തിന്റേത് എന്ന പേരിൽ പ്രസീദ്ധീകരിച്ചിട്ടുണ്ട് .ഇതിൽ നിന്നെല്ലാം 2020 മുതൽ ഫോട്ടോ പ്രചാരത്തിലുണ്ട് എന്നും അസം പ്രളയത്തിൽ നിന്നുള്ളതാണ് ഫോട്ടോ എന്നും മനസിലാവും.
Result: False Context/False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.