കേരളത്തിലെ റോഡുകളും പ്രളയവും വിക്കിലീക്‌സ് പുറത്തുവിട്ട കള്ളപ്പണമുള്ള ബിജെപി നേതാക്കളുടേത് എന്ന പേരിൽ ഒരു ലിസ്റ്റും തുടങ്ങി സമൂഹ മാധ്യമങ്ങളിൽ ധാരാളം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ വ്യാജ പ്രചരണങ്ങൾക്ക് കാരണമായി. ജിയോയുടെ ഫ്രീ റീചാർജ് ഓഫർ എന്ന പേരിൽ ഒരു സ്‌കാം ലിങ്കും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Fact Check: പ്രതിവർഷം വെറും ₹399യ്ക്ക് ജിയോ സിം റീചാർജ് ചെയ്യാമെന്ന വാഗ്‌ദാനം തട്ടിപ്പാണ്
പ്രതിവർഷം വെറും ₹399യ്ക്ക് ജിയോ സിം റീചാർജ് ചെയ്ത് നൽകുംഎന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.

Fact Check: ഈ പാലത്തിന്റെ പടം പാകിസ്ഥാനിലേതാണ്
കേരളത്തിന്റെ വികസന മാതൃകയുടെ ഉദാഹരണമായി ഷെയർ ചെയ്യപ്പെടുന്ന റോഡിന്റെ പടം യഥാർത്ഥത്തിൽ പാകിസ്ഥാനിലെ ഹസാര മോട്ടോർവേയുടേതാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ബ്രിട്ടനിലെ ബാങ്കുകളിലെ ബിജെപി മന്ത്രിമാരുടെ രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്‌സ് പുറത്തുവിട്ടോ?
അന്വേഷണത്തിലൂടെ, ഞങ്ങൾ വിക്കിലീക്‌സിൻ്റെ പേരിൽ പ്രചരിക്കുന്ന ഈ അവകാശവാദം വ്യാജമാണെന്ന നിഗമനത്തിലെത്തി.

Fact Check: തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നല്ല ഈ പ്രളയ ദൃശ്യം
തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രളയ ദൃശ്യം എന്ന പേരിൽ പ്രചരിക്കുന്നത് 2023 ഒക്ടോബറിൽ തിരുവനന്തപുരം ജില്ലയിലെ ഗൗരിശപട്ടത്ത് നിന്നുള്ള ദൃശ്യങ്ങളാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: കൊച്ചു പെൺകുട്ടി പാടുന്ന ദൃശ്യം കൃത്രിമമാണ്
ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന്, വൈറലായ അവകാശവാദം തെറ്റാണെന്ന് എന്ന് തെളിഞ്ഞു. വീഡിയോയിൽ, “റാം അയേംഗേ” എന്ന ഹിന്ദി ഗാനം കുഞ്ഞ് പെൺകുട്ടി പാടുന്ന രംഗം കൃത്രിമമായി സൃഷ്‌ടിച്ചതാണ്. കുഞ്ഞ് പെൺകുട്ടിയുടെ ഒറിജിനൽ ഫോട്ടോ എഡിറ്റ് ചെയ്ത് വീഡിയോ ആക്കി ഇന്ത്യൻ ഐഡൽ ഷോയിലെ വിവിധ രംഗങ്ങൾ ചേർത്താണ് ഈ വൈറൽ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.