Wednesday, April 24, 2024
Wednesday, April 24, 2024

HomeFact Checkഎയ്ഡ്‌സ് പടര്‍ത്താന്‍ എത്തുന്ന സംഘത്തെ കുറിച്ചുള്ള സന്ദേശം വ്യാജം

എയ്ഡ്‌സ് പടര്‍ത്താന്‍ എത്തുന്ന സംഘത്തെ കുറിച്ചുള്ള സന്ദേശം വ്യാജം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

എയ്ഡ്‌സ് പടര്‍ത്താന്‍ സംഘം ഇറങ്ങിയിട്ടുണ്ടെന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കേരളാ  പോലിസിന്റെ പേരിലാണ് ഈ  സന്ദേശം പ്രചരിപ്പിക്കുന്നത്.

”നിങ്ങളുടെ വീട്ടിൽ ഞങ്ങൾ മെഡിക്കൽ കോളേജിൽ നിന്ന് വരുന്നു. നിങ്ങളുടെ blood free trial ൽ SUGAR ഉണ്ടോന്ന് ചെക്ക് ചെയ്യാം എന്നു പറയുകയാണെങ്കിൽ, ഉടനടി പോലീസിനെ അറിയിക്കുക. അവർ HIV വൈറസ് പടർത്തുന്നതിന് വരുന്നവരാണ്. നിങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പങ്കിടുക,” എന്നാണ് ആ സന്ദേശത്തിന്റെ ഉള്ളടക്കം.

Mohanakurup M K എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ  154 ഷെയറുകൾ ഉണ്ടായിരുന്നു.

Mohanakurup M K’s post

Archived link of Mohanakurup M K’s post

Rajesh NP എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ  48  ഷെയറുകൾ ഉണ്ടായിരുന്നു.

Archived link of Rajesh NP’s post

Sugathan Konni എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ   10 ഷെയറുകൾ ഉണ്ടായിരുന്നു.

Archived link of Sugathan Konni’s post

വാട്ട്സ്ആപ്പിലും ഈ പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്.

Screenshot of a whatsapp image

Factcheck/Verification

ഈ സന്ദേശത്തെ കുറിച്ച് പരിശോധിക്കാൻ ഫേസ്ബുക്കിൽ സേർച്ച് ചെയ്തപ്പോൾ കേരളാ പോലീസിന്റെ പോസ്റ്റ് ശ്രദ്ധയിൽ വന്നു.

”കേരളാ പോലീസ്  ഇത്തരത്തിൽ അറിയിപ്പ് നൽകിയിട്ടില്ല. വ്യാജവാർത്ത പ്രചരിപ്പിക്കരുത്. സംഭവം വ്യാജമാണെന്നറിയാതെ ഷെയർ ചെയ്തോരൊക്കെ ഇതുകൂടി ഒന്നു ഷെയർ ചെയ്‌തേക്കണേ,” പോലീസിന്റെ പോസ്റ്റ് പറയുന്നു.

Kerala Police’s Facebook Post

ട്വിറ്ററിലും ഇതേ സന്ദേശം കേരളാ പോലീസ് നൽകിയിട്ടുണ്ട്.

Tweet by Kerala Police

 എയ്ഡ്‌സ് പടര്‍ത്താന്‍ സംഘം: കേരളാ പോലീസ് ഒരു അറിയിപ്പും നൽകിയിട്ടില്ല  

ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ കേരളാ പോലീസ് മീഡിയ സെൽ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ ‍പറഞ്ഞത് എയ്ഡ്‌സ് പടര്‍ത്താന്‍ വരുന്നവരെ  കുറിച്ചുള്ള പ്രചരണം വളരെ പഴയതാണ് എന്നാണ്. പല തവണ “ഇത് വ്യാജമായ സന്ദേശമാണ് എന്ന് വ്യക്തമാക്കിയതാണ്. വീണ്ടും ഇതേ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

വായിക്കാം: ഈ ദൃശ്യങ്ങള്‍ നേപ്പാള്‍ പാര്‍ലാമെന്‍റില്‍ നിന്നല്ല, ഹിമാചല്‍ അസ്സംബ്ലിയിൽ നിന്നുള്ളത്

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ എയ്ഡ്‌സ് പടര്‍ത്താന്‍ വരുന്നവരെ കുറിച്ച് കേരളാ പോലീസ് ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല എന്ന് മനസിലായി. 

Result: False

Our sources

Kerala Police Facebook Page

Kerala Police Twitter Page

Telephone Conversation with State Police Media Centre Deputy Director V P Pramod Kumar

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular