Friday, December 19, 2025

Fact Check

സ്വർണ്ണാഭരണങ്ങൾ കൊണ്ട് നിർമ്മിച്ച കൂട്ടിൽ 2 പക്ഷികൾ: വാസ്തവം എന്ത്?

Written By Sabloo Thomas
Apr 8, 2025
banner_image

Claim

image

സ്വർണ്ണാഭരണങ്ങൾ കൊണ്ട് നിർമ്മിച്ച കൂട്ടിൽ രണ്ട് പക്ഷികൾ.

Fact

image

ചിത്രം എ ഐ ജനറേറ്റഡ് ആണ്.

Claim

സ്വർണ്ണാഭരണങ്ങൾ കൊണ്ട് നിർമ്മിച്ച കൂട്ടിൽ 2 പക്ഷികൾ ഉള്ള ഒരു വീഡിയോ, ബാംഗ്ലൂരിലെ ഹൈക്കോടതി റോഡിലെ മൂന്ന് ജ്വല്ലറികളിൽ നിന്ന് ഒരു കിലോഗ്രാമിലധികം സ്വർണം പക്ഷികൾ മോഷ്ടിച്ചു എന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for fact check we got on WhatsApp
Request for fact check we got on WhatsApp


ഇവിടെ വായിക്കുക: കുറ്റിപ്പുറത്ത് പുതിയ ഹൈവേ പൊളിഞ്ഞു വീണോ?

Fact

ഞങ്ങൾ ഗൂഗിളിൽ ഒരു റിവേഴ്‌സ് ഇമേജ് തിരയൽ നടത്തി. ഇത് ഞങ്ങളെ @surendra_garhwal എന്ന ഹാൻഡിൽ 2025 ഏപ്രിൽ 1-ന് അപ്‌ലോഡ് ചെയ്‌ത ഒരു ഇൻസ്റ്റാഗ്രാം റീൽ വേദിയിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ ബയോ അനുസരിച്ച്, അദ്ദേഹം ഒരു ഡിജിറ്റൽ ക്രിയേറ്റർ എന്നും എ ഐ ആർട്ട് പ്രേമി എന്നും വിശേഷിപ്പിക്കുന്നു.

Instagram video by surendra_garhwal__
Instagram video by surendra_garhwal__

തുടർന്ന് ഞങ്ങൾ സുരേന്ദ്ര ഗർവാളിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോൾ, അദ്ദേഹം മറ്റ് നിരവധി എ ഐ ജനറേറ്റഡ് വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

From the Instagram profile of surendra_garhwal__
From the Instagram profile of surendra_garhwal__

തുടർന്ന് ഞങ്ങൾ വീഡിയോ എഐ ഡിറ്റക്ഷൻ ടൂൾ ആയ വാസ് ഇറ്റ് എഐ ഉപയോഗിച്ചു ഈ വീഡിയോയുടെ ഒരു കീ ഫ്രെയിം പരിശോധിച്ചു.

ഈ ചിത്രം, അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്ന് ടൂൾ പറഞ്ഞു. ഇതിൽ നിന്നും വീഡിയോ എഐ ജനറേറ്റഡ് ആണെന്ന് മനസ്സിലായി.

WasitAI tool
Courtesy: WasitAI tool

ഇവിടെ വായിക്കുക:ദുഃഖവെള്ളിയുടെ പൊതുഅവധി കേന്ദ്രം നിർത്തലാക്കിയോ?

Sources
Instagram video by surendra_garhwal__ on April 1,2025
WasitAI tool

RESULT
imageAltered Photo/Video
image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
ifcn
fcp
fcn
fl
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

20,641

Fact checks done

FOLLOW US
imageimageimageimageimageimageimage