സുനിത വില്യംസ് ഭർത്താവുമായി വീണ്ടും ഒന്നിക്കുന്നതിന്റെ മനോഹരമായ ചിത്രം എന്ന പേരിൽ ഒരു ഫോട്ടോ സുനിത വില്യംസ് ഒരു തലമുടി ഷേവ് ചെയ്ത ഒരു മനുഷ്യനുമാണ് ഫോട്ടോയിൽ.
ബിബിസിയുടെ മാർച്ച് 19, 2025ലെ ഒരു റിപ്പോർട്ട് പറയുന്നത്, നീണ്ട 9 മാസത്തെ ദൗത്യം പൂർത്തിയാക്കിയ സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലേക്കാണ് മാറ്റിയിരിക്കുന്നുവെന്നാണ്. അവർ 45 ദിവസം ക്വാറന്റൈനിൽ ആയിരിക്കുമെന്നും വാർത്ത മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഈ ഫോട്ടോ പ്രചരിക്കുന്നത്.

ഇവിടെ വായിക്കുക:ആസ്സാമിലെ ബിജെപി എംഎല്‍എയല്ല വീഡിയോയിൽ മറ്റൊരാളെ മർദ്ദിക്കുന്നത്
Fact Check/Verification
മാർച്ച് 19, 2025ലെ ടൈംസ് ഓഫ് ഇന്ത്യയിൽ സുനിത വില്യംസിന്റെ ഭർത്താവിനെ പരിചയപ്പെടുത്തുന്ന ഒരു വാർത്തയുണ്ട്. ഇപ്പോൾ മാർഷൽ ആയി ജോലി നോക്കുന്ന മൈക്കിൾ ജെ വില്യംസാണ് സുനിതയുടെ ഭർത്താവ് എന്ന് റിപ്പോർട്ട് പറയുന്നു. അദ്ദേഹം മുൻപ് ഹെലികോപ്റ്റർ പൈലറ്റ് ആയിരുന്നു എന്നും ഹിന്ദുമത വിശ്വാസിയാണെന്നും റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ടിൽ കൊടുത്ത കുടുംബ ഫോട്ടോയിൽ അദ്ദേഹത്തെ കാണാം. അത് ഈ വൈറൽ ഫോട്ടോയിലെ ആളല്ല.

സെപ്തംബർ 16,2024ൽ മൈക്കിൾ ജെ വില്യംസിനെ സുനിതയുടെ കുടുംബത്തോടൊപ്പം കാണുന്ന അതേ ഫോട്ടോ ഡിഎൻഎ പ്രസീദ്ധീകരിച്ചതും ഞങ്ങൾ കണ്ടെത്തി. അതിൽ നിന്നും ഇപ്പോൾ വൈറലായ ഫോട്ടോയിൽ ഉള്ളത് സുനിതയുടെ ഭർത്താവല്ലെന്ന് കണ്ടെത്തി.

തുടർന്ന് ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, നിലവിൽ വൈറലായ ഫോട്ടോ കിട്ടി. സുനിതയെ പോലെ ബഹിരാകാശ സഞ്ചാരിയായ ഗാർനെറ്റ് റൈസ്‌മാനാണ് ഫോട്ടോയിൽ ഉള്ളത്.
മാർച്ച് 20,2025ൽ ഗാർനെറ്റ് റൈസ്‌മാൻ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിൽ അപ്ലോഡ് ചെയ്തതാണ് ഈ ഫോട്ടോ.

“അവൾ 9 മാസം ബഹിരാകാശത്ത് കുടുങ്ങി, ഭൂമിയിലേക്ക് തിരിച്ചെത്തിയപ്പോൾ അവൾക്ക് ലഭിച്ചത് ഈ ആളിൽ നിന്ന് ഒരു മോശം ആലിംഗനം മാത്രമാണ്!” (ഇംഗ്ലീഷിൽ നിന്നും വിവർത്തനം ചെയ്തത്) എന്ന വിവരണത്തോടൊപ്പമാണ് ഈ ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തത്.
ഗാർനെറ്റ് റൈസ്‌മാൻ തന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള പ്രൊഫൈൽ ഫോട്ടോ പരിശോധിച്ചപ്പോൾ ഇപ്പോഴുള്ള ഫോട്ടോയിൽ ഉള്ളത് അദ്ദേഹമാണെന്ന് മനസ്സിലായി.

ഇവിടെ വായിക്കുക: കൂട്ട കോപ്പിയടി ഐഎഎസ് പരീക്ഷ കേന്ദ്രത്തിൽ നിന്നല്ല
Conclusion
വൈറൽ ഫോട്ടോയിൽ കാണുന്ന ആൾ സുനിത വില്യംസിന്റെ ഭർത്താവല്ല, ബഹിരാകാശ സഞ്ചാരിയായ ഗാർനെറ്റ് റൈസ്‌മാനാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook Post by Garrett Reisman on March 20,2025
Garrett Reisman’s Website
News report by Times of India on March 19,2025
News report by DNA on September 16,2024