Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
(ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമാണ് ആദ്യം ഈ വീഡിയോ ഫാക്ട് ചെക്ക് ചെയ്തത്. അത് ഇവിടെ വായിക്കാം.)
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി, ഇപ്പോഴും അനിശ്ചിതാവസ്‌ഥയിലാണ്. ഈ സന്ദർഭത്തിൽ റോഡിന് നടുവിൽ കാവി സ്കാർഫ് ധരിച്ച യുവാവിനെ ഒരു സ്ത്രീ മർദിക്കുന്നതിന്റെ പുതിയ വീഡിയോ വൈറലാകുന്നു. സ്ത്രീ തലയിൽ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയ യുവാവിനെ മർദിക്കുന്നുവെന്ന് വീഡിയോ ഷെയർ ചെയ്ത ഉപയോക്താക്കൾ അവകാശപ്പെട്ടു. അവകാശവാദം തെറ്റാണ്. സംഭവത്തിന് ശിരോവസ്ത്രം ധരിച്ചതുമായി യാതൊരു ബന്ധവുമില്ല.
രക്ത ഹരിത സാഹിബ് എന്ന ഐഡിയിൽ നിന്നും 613 പേർ ഞങ്ങൾ പരിശോദിക്കുമ്പോൾ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
അതുകൂടാതെ മറ്റ് ചില ഐഡികളും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ശിരോവസ്ത്രത്തെ എതിർത്തതിനാണോ സ്ത്രീ പുരുഷനെ മർദ്ദിക്കുന്നത് എന്ന് കണ്ടെത്താൻ, ന്യൂസ്‌ചെക്കർ ഇൻവിഡ് ടൂൾ ഉപയോഗിച്ച് വീഡിയോയെ നിരവധി കീഫ്രെയിമുകളായി വിഭജിക്കുകയും കീഫ്രെയിമുകൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തുകയും ചെയ്തു.
അപ്പോൾ ഇതേ വീഡിയോ ഉൾക്കൊള്ളുന്ന ജൂൺ 15ലെ ട്വീറ്റുകൾ കിട്ടി. വീഡിയോ ട്വീറ്റ് ചെയ്ത ഉപയോക്താക്കൾ ഇത് മധ്യപ്രദേശിലെ സാഗറിൽ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞു.
വീഡിയോ ട്വീറ്റ് ചെയ്ത ഹാൻഡിലുകളിലൊന്നായ @KashifKakvi ഇങ്ങനെ എഴുതി: “മോശമായ പെരുമാറ്റത്തിന്റെ പേരിൽ സ്ത്രീ പുരുഷനെ നടുറോഡിൽ മർദിക്കുന്നു. ആ മനുഷ്യനെ മർദിക്കുന്നതിൽ മറ്റു പലരും അവളോടൊപ്പം ചേർന്നു.”
ഇതേ വിവരണത്തോടെയുള്ള @parmod_ahuja എന്ന ഉപയോക്താവിന്റെ മറ്റൊരു വീഡിയോ ട്വീറ്റും ഞങ്ങൾ കണ്ടെത്തി.
അപ്‌ഡേറ്റ്: കാവി സ്കാർഫ് ധരിച്ച ആ മനുഷ്യനെ കറുപ്പും വെളുപ്പും ചെക്ക് ഷർട്ടിട്ട മറ്റൊരാൾ കോളറിൽ വലിച്ച് കൊണ്ട് വരുന്നതും ഞങ്ങൾ ശ്രദ്ധിച്ചു. കൂടാതെ, സ്‌ത്രീയും മറ്റുള്ളവരും അവനെ മർദിക്കുമ്പോൾ ‘ചെഡോ അബ്’ (ഇപ്പോൾ മോശമായി പെരുമാറുക) എന്ന് പരിഹസിക്കുന്നതും കേൾക്കാം.
ഇവ സൂചനകളാക്കി ഉപയോഗിച്ച് ന്യൂസ്‌ചെക്കർ കൂടുതൽ അന്വേഷണം നടത്തി. മധ്യപ്രദേശിലെ സാഗറിലെ ബിനാ എന്ന നഗരത്തിലാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്തുന്ന പ്രശസ്ത ഹിന്ദി പ്രസിദ്ധീകരണമായ ദൈനിക്ക് ഭാസ്കറിന്റെ ഒരു റിപ്പോർട്ട് കണ്ടെത്തി. “ഒരു പെൺകുട്ടിയെ ലൈംഗീക അതിക്രമിക്കാൻ ശ്രമിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി അലറി വിളിച്ചു കൊണ്ട് പിന്നാലെ ഓടി. ഇത് കണ്ട് ചിലരും ഓടാൻ തുടങ്ങി. തുടർന്ന് പ്രതിയെ പിടികൂടി നടുറോഡിൽ വെച്ച് ക്രൂരമായി മർദിച്ചു. യുവതി ചെരിപ്പഴിച്ച് യുവാവിനെ അടിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ചയാളെ യുവതിയുടെ ഒപ്പമുള്ള ആളും മർദ്ദിച്ചു. ഇതുമാത്രമല്ല, സ്ഥലത്തുണ്ടായിരുന്നവരും യുവാവിനെ മർദ്ദിക്കാൻ ഒപ്പം ചേർന്നു,” – ലേഖനത്തിൽ പറയുന്നു.
അപ്‌ഡേറ്റ്: ബിനയിലെ ഖുറൈ പ്രദേശത്താണ് സംഭവം നടന്നതെന്നും യുവതി സവാരിയ്ക്ക് തയ്യാറെടുക്കുമ്പോൾ യുവാവ് മോശമായി പെരുമാറിയെന്നും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോർട്ട് വൺഇന്ത്യയിൽ പ്രസിദ്ധീകരിച്ചതും ഞങ്ങൾ കണ്ടെത്തി. പിന്നീട് പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവതി പരാതി നൽകാൻ തയ്യാറായില്ലെന്നും ലേഖനത്തിൽ പറയുന്നു.
ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയതിനല്ല, യുവതി യുവാവിനെ മർദിച്ചത്, തന്നോട് മോശമായി പെരുമാറിയതിനാണ് എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം.
വീഡിയോയെക്കുറിച്ചുള്ള കൂടുതൽ വ്യക്തതയ്ക്കായി ന്യൂസ്‌ചെക്കർ സാഗർ ജില്ലയിലെ എസ്പിയെ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം ലഭിക്കുമ്പോൾ ലേഖനം അപ്‌ഡേറ്റ് ചെയ്യും.
വായിക്കാം:ബിജെപി പിന്തുണ നേടി പിണറായി വിജയന്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിച്ചിട്ടില്ല
തന്നെ ലൈംഗീക അതിക്രമിക്കാൻ ശ്രമിച്ച യുവാവിനെ യുവതി മർദിക്കുന്ന വീഡിയോ വർഗീയമായ ഉള്ളടക്കത്തോടെ ഷെയർ ചെയ്യപ്പെടുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.