Authors
Claim
ലണ്ടൻ ആദംസ് സെന്ററിൽ ഈദ് നമസ്‌കാരത്തിനിടെ ഹിന്ദു യുവതി ബഹളം വച്ചു.
Fact
മുസ്ലീം സമുദായത്തിൽ നിന്നുള്ള യുവതിയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്.
“ലണ്ടൻ ആദംസ് സെന്ററിൽ ഈദ് നമസ്‌കാരത്തിനിടെ ഹിന്ദു യുവതി ബഹളം വച്ചു,”എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ലണ്ടൻ ആദംസ് സെന്ററിലെ ഈദ് നമസ്കാരം കുളമാക്കാൻ മിമ്പറിലേക്ക് ഓടിക്കയറിയതാണത്രെ കൊലസ്ത്രീ. വംശീയ വിഷം അടിച്ചു കയറ്റി വീർത്ത് മുട്ടിയപ്പോൾ ഉണ്ടായ പരാക്രമമാണ്. എനിക്ക് തോന്നുന്നത് ഇവറ്റയെല്ലാം കൂടി യൂറോപ്പിലെ ഹിന്ദു സമൂഹത്തിന്റെ പരദേശ വാസം കോഞ്ഞാട്ടയാക്കുമെന്നാണ്. അവിടങ്ങളിലെ സാമൂഹിക ജീവിതം ദുസ്സഹമാക്കാനുള്ള വല്ല നിർദ്ദേശങ്ങളും നാഗ്പൂരിൽ നിന്നും ഇവരിലേക്കെത്തുന്നുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്,” എന്നാണ് വീഡിയോയുടെ ഒപ്പമുള്ള വിവരണം.
Ilyasjan Kolkkaran എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 2.3 k ആളുകൾ ഈ വീഡിയോ ഷെയർ ചെയ്തു.
Unais Thayal ചെയ്ത റീൽസിന് ഞങ്ങൾ കാണും വരെ 1.4 k ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണും വരെ TpAshraf TpAshraf Tp എന്ന ഐഡിയിൽ നിന്നും 76 പേർ വീഡിയോ ഷെയർ ചെയ്തിരുന്നു.
Fact Check/Verification
വൈറലായ വീഡിയോ വിർജീനിയയിലെ ഓൾ ഡുള്ളസ് ഏരിയ മുസ്‌ലിം സൊസൈറ്റി (ആഡംസ് സെന്റർ) പള്ളിയിൽ നിന്നുള്ളതാണെന്ന് ട്വിറ്ററിൽ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ ഞങ്ങൾ മനസ്സിലാക്കി. അല്ലാതെ ആഡംസ് സെന്റർ സ്ഥിതി ചെയ്യുന്നത് ലണ്ടനിൽ അല്ല.
ഏപ്രിൽ 22,2023 ന് പള്ളിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വൈറൽ വീഡിയോയെക്കുറിച്ച് ഒരു വിശദീകരണം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 21 ന് നടന്ന സംഭവത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തി ഉൾപ്പെടുന്നുവെന്ന് വിശദീകരണത്തിൽ പറയുന്നു. പള്ളിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലും വിശദീകരണം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത് സ്ഥിരീകരിക്കാൻ ഞങ്ങൾ ആഡംസ് സെന്ററിനെ ബന്ധപ്പെട്ടിട്ടുണ്ട്. ആഡംസ് സെന്ററിന്റെ പ്രതികരണം ലഭിച്ചു കഴിഞ്ഞാൽ ഈ ലേഖനം അപ്‌ഡേറ്റ് ചെയ്യും.
ഇവിടെ വായിക്കുക:Fact Check:’മലപ്പുറം ജില്ലയിൽ AI ക്യാമറകൾ വെറും 2 എണ്ണം’: വസ്തുത അറിയുക
Conclusion
വൈറൽ വീഡിയോയിൽ യുഎസിലെ വിർജീനിയയിലെ പള്ളിയിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന സ്ത്രീ മുസ്ലീം സമുദായത്തിൽ നിന്നുള്ള ആളാണെന്നും സമൂഹ മാധ്യമങ്ങളിൽ നിരവധി ഉപയോക്താക്കൾ അവകാശപ്പെടുന്നത് പോലെ ഹിന്ദു അല്ലെന്നും ഞങളുടെ അന്വേഷണത്തിൽ കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത് പോലെ, ലണ്ടനിൽ അല്ല സംഭവം നടന്നത്.
Result: False
Source
Instagram post, by ADAMS Center April 21, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.