Monday, April 29, 2024
Monday, April 29, 2024

HomeFact CheckFact Check:'മലപ്പുറം ജില്ലയിൽ AI ക്യാമറകൾ വെറും 2 എണ്ണം': വസ്തുത അറിയുക

Fact Check:’മലപ്പുറം ജില്ലയിൽ AI ക്യാമറകൾ വെറും 2 എണ്ണം’: വസ്തുത അറിയുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
മലപ്പുറം ജില്ലയിൽ വെറും  2 AI ക്യാമറകൾ മാത്രം.
Fact
മലപ്പുറം ജില്ലയിൽ 49 AI ക്യാമറകൾ ഉണ്ട്.

മലപ്പുറം ജില്ലയിൽ വെറും 2 AI ക്യാമറകൾ മാത്രം എന്ന തരത്തിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് നിയമ ലംഘനം പിടിക്കാതിരിക്കാനാണ് ഇതെന്നാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. “ആകെ AI ക്യാമറകൾ 756 ആകെ ജില്ലകൾ 14 അപ്പോൾ ഒരു ജില്ലയിൽ വേണ്ടത് 756/14 = 54 എന്നാൽ മലപ്പുറം ജില്ലയിൽ ആകെ വെറും 2 എണ്ണം. മതം നോക്കി എല്ലാ ആനുകൂല്യങ്ങളും മുസ്ലിംകൾക്ക് കൊടുക്കുന്നെന്ന് കരയുന്ന സങ്കികളേ.. മലപ്പുറത്തിന്  2 ക്യാമറ മാത്രം കൊടുത്ത് മറ്റു ജില്ലകൾക്ക് 58എണ്ണം വീതം നൽകിയ പിണറായി മാമന്റെ മനസ്സ് കാണാതെ പോകല്ലേ,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഫേസ്ബുക്കിലും സമാനമായ പോസ്റ്റുകൾ കാണാം.

Message we got on Whatsapp tipline
Message we got on Whatsapp tipline

Vinod Menon എന്ന ഐഡിയിൽ നിന്നും 120 പേർ ഞങ്ങൾ കാണുമ്പോൾ പോസ്റ്റ് ഷെയർ ചെയ്തു.

Vinod Menon's Post
Vinod Menon’s Post

ഞങ്ങൾ കാണുമ്പോൾ,മഹാഭാരത് തൃശ്ശൂർ എന്ന ഐഡിയിൽ നിന്നും 63  പേർ ഞങ്ങൾ കാണുമ്പോൾ പോസ്റ്റ് ഷെയർ ചെയ്തു.

മഹാഭാരത് തൃശ്ശൂർ's Post
,മഹാഭാരത് തൃശ്ശൂർ‘s Post

സംസ്ഥാനത്തെ AI ക്യാമറകൾ ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങി

സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ ഐ) ക്യാമറകൾ ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങി.

മേയ് 19 വരെ എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഉൾപ്പെടുന്ന ഡിജിറ്റൽ എൻഫോഴ്സ്മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാർഡ് ഡ്രൈവിംഗ് ലൈസൻസുകളുടെയും ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലയളവ് ബോധവത്ക്കരണ മുന്നറിയിപ്പ് മാസമായി ആചരിക്കും. ഈ സമയം നിയമം ലംഘിക്കുന്നവരുടെ മൊബൈലിൽ ഇതേക്കുറിച്ച് സന്ദേശമെത്തും. നിയമലംഘനത്തിന്റെ പിഴ എത്രയാണെന്ന അറിയിപ്പുമുണ്ടാവും. ഇപ്പോൾ എ. ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മറ്റൊരിടത്തേക്ക് ആവശ്യമെങ്കിൽ വേഗത്തിൽ മാറ്റി സ്ഥാപിക്കാൻ കഴിയും. ഈ ഒരു സാഹചര്യത്തിലാണ് പ്രചരണം. 

Fact Check/Verification

ഞങ്ങൾ ആദ്യം മലപ്പുറത്ത് എത്ര ഐ ഐ ക്യാമറകൾ ഉണ്ടെന്നറിയാൻ ചില കീ വേർഡുകളുടെ സഹായത്തോടെ ഗൂഗിളിൽ തിരഞ്ഞു. അപ്പോൾ ആരോ അപ്‌ലോഡ് ചെയ്ത ഒരു ഗൂഗിൾ മാപ്പ് കിട്ടി. കേരളത്തിലെ വിവിധ ജില്ലകളിലെ ഐ ഐ ക്യാമറയുടെ ലൊക്കേഷനാണത്.അതിൽ ധാരാളം ക്യാമറകൾ മലപ്പുറത്തുണ്ട് എന്ന് മനസ്സിലായി.

 Google map showing MVD cameras in the state
Google map showing MVD cameras in the state

കൂടാതെ മാധ്യമം വെബ്‌സൈറ്റിലെ വാർത്ത പറയുന്നത് മലപ്പുറം ജില്ലയിൽ നിയമലംഘനം പിടിക്കാൻ ജില്ലയിൽ 49 ഇടത്ത് ക്യാമറ ഉണ്ടെന്നാണ്.

Screen grab of Madhyamam
Screen grab of Madhyamam

മനോരമ ഓൺലൈനും പറയുന്നത് മലപ്പുറത്ത് 49 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നാണ്. മലപ്പുറം ജില്ലയിൽ ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ ഇവയാണ്: മലപ്പുറം കൂട്ടുമൂച്ചി, മലപ്പുറം നടുവട്ടം,മലപ്പുറം കരിപ്പറമ്പ്,മലപ്പുറം കാവിൽ പടി, എടപ്പാൾ,മലപ്പുറം പറമ്പിലങ്ങാടി,മലപ്പുറം പെരുന്തള്ളൂർ,മലപ്പുറം കടുങ്ങാത്തുകുണ്ട്,മലപ്പുറം കുറ്റിക്കലത്താണി,മലപ്പുറം കോട്ടപ്പുറം,മലപ്പുറം പുലാമന്തോൾ,മലപ്പുറം താഴെ പാലം, തിരൂർ,മലപ്പുറം ഓണപ്പുട, കുളത്തൂർ,മലപ്പുറം മൂന്നാക്കൽ,മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി,മലപ്പുറം മാനത്തുമംഗലം,മലപ്പുറം നടക്കാവ്, താനൂർ,മലപ്പുറം പെരിന്തൽമണ്ണ,മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം,മലപ്പുറം പടപ്പറമ്പ്,മലപ്പുറം തടത്തിൽ വളവ്,മലപ്പുറം എടരിക്കോട്, മലപ്പുറം കൊടക്കൽ,മലപ്പുറം ചട്ടിപ്പറമ്പ്,മലപ്പുറം പുത്തൂർ പാലം,മലപ്പുറം പെരുന്തള്ളൂർ-2,മലപ്പുറം മങ്കട,വെരുമ്പുലാക്കൽ,മലപ്പുറം കൂട്ടിലങ്ങാടി,മലപ്പുറം നൂറടി പാലം,മലപ്പുറം പരപ്പനങ്ങാടി,മലപ്പുറം കുറ്റാളൂർ,മലപ്പുറം KK Jn, ബിയ്യം,മലപ്പുറം കോണോമ്പാറ, മേൽമുറി,മലപ്പുറം മാറഞ്ചേരി,മലപ്പുറം കോലത്തുപറമ്പ് (കോട്ടക്കൽ-മലപ്പുറം റോഡ്),മലപ്പുറം കൊടക്കല്ല്, കുന്നുംപുറം,മലപ്പുറം പാണ്ടിക്കാട് (പയ്യപ്രമ്പ),മലപ്പുറം വായപ്പാറപ്പടി,മലപ്പുറം തുറക്കൽ, മഞ്ചേരി,മലപ്പുറം കാടപ്പാടി വള്ളുവമ്പുറം,മലപ്പുറം ചങ്ങരംകുളം,മലപ്പുറം നെല്ലി പറമ്പ്, മഞ്ചേരി,മലപ്പുറം കോടങ്ങാട് (കോഴിക്കോട്-മലപ്പുറം റോഡ്),മലപ്പുറം ആലുങ്ങൽ, പുളിക്കൽ,മലപ്പുറം മൂച്ചിക്കച്ചോല, നടുവത്ത്,മലപ്പുറം ചെറുമൺ, എടവണ്ണ,മലപ്പുറം അരീക്കോട്,മലപ്പുറം എടവണ്ണപ്പാറ,മലപ്പുറം താഴെ ചന്തക്കുന്ന്(ജനതപ്പാടി പാടിക്കുന്ന്), മലപ്പുറം പാലുണ്ട.

Manoramaonline's screen grab
Manoramaonline’s screen grab

തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ സമൂഹ മാധ്യമ വിഭാഗത്തിൽ ഉള്ള നജീബ് മജീദിനെ വിളിച്ചു.”ഇത് തെറ്റായ വിവരമാണ്. ഇത്തരം പല തെറ്റായ പ്രചാരണങ്ങളും എ ഐ ക്യാമറകളുടെ പേരിൽ നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

ഇവിടെ വായിക്കുക:Fact Check:മുസ്ലിമിനെ കല്യാണം കഴിച്ച ബംഗാളി സഖാവിന്റെ മകൾക്ക് പീഡനം എന്ന പോസ്റ്റിന്റെ വാസ്തവം അറിയുക

Conclusion

മലപ്പുറത്ത് പോസ്റ്റിൽ ആരോപിക്കുന്നത് പോലെ 2 ക്യാമറകൾ അല്ല സ്ഥാപിച്ചിട്ടുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. മൊത്തം 49 ക്യാമറകൾ മലപ്പുറം ജില്ലയിൽ സ്ഥാപിച്ചിട്ടുണ്ട്.

Result: False

Sources
Images from Google Maps
News report in Manoramaonline on April 20,2023
News report in Madhyamam on April 20,2023
Telephone conversation with Najeeb Majeed of MVD Social media cell


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular