Claim: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കി.
Fact: ഹൈദരാബാദിൽ നിന്ന് കർണാടകയിലെ വാദിയിലുള്ള ഹൽക്കട്ട ഷെരീഫ് തീർഥാടകർക്കായി റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ.
പച്ച നിറത്തിലുള്ള മസ്ജിദിന്റെ താഴികക്കുടവും സ്വർണ്ണ നിറത്തിലുള്ള പക്ഷികളും കൊണ്ട് അലങ്കരിച്ച ഒരു ട്രെയിനിന്റെ വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കി മാറ്റിയത്. തീവണ്ടി ഇങ്ങനെ പോകില്ലെന്ന് ഗാർഡ് പറയുന്നുണ്ടെങ്കിലും ജിഹാദികൾ തീവണ്ടി ഇങ്ങനെ തന്നെ അയക്കണമെന്ന നിലപാടിലാണ്. എന്തൊരു മാനസികാവസ്ഥയാണിത്? ഒരു വാർത്താ ചാനലും ഈ വാർത്ത കാണിക്കുന്നില്ല. ദയവായി ഇത് പരമാവധി ഷെയർ ചെയ്യുക. അതുവഴി കേന്ദ്ര സർക്കാരിന് ഇത് മനസിലാക്കാനും ഇത്തരം വലിയ വിഡ്ഢികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കഴിയും,” എന്ന വിവരണത്തോടെയാണ് ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
പ്രണയം കാവിയോട് എന്ന പ്രൊഫൈലിൽ നിന്ന് ഷെയർ ചെയ്ത റീൽസ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 50 ഷെയറുകൾ ഉണ്ടായിരുന്നു.

സന്തോഷ്.പി വാളൂക്കാരൻ എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 15 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക:Fact Check: അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയോ?
Fact Check/Verification
വൈറലല്‍ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയ്മുകളാക്കി. അതിൽ ഒരു കീഫ്രെയിം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.
അപ്പോൾ ‘ഗോഹാഷ്’ എന്ന യൂട്യൂബ് ചാനൽ 2023 ഓഗസ്റ്റ് 2-ന് മഹാനായ വിശുദ്ധ ഹസ്രത്ത് ഖ്വാജ സയ്യിദ് മുഹമ്മദ് ബദേശ ക്വാദ്രി ചിസ്തി യമാനിയുടെ- ഇ- ഷെരീഫിലെ 46-ാമത് ഉർസിൻ്റെ ആഘോഷത്തെക്കുറിച്ച് ഒരു വീഡിയോ റിപ്പോർട്ട് അപ്‌ലോഡ് ചെയ്തത് കണ്ടെത്തി. വൈറലായ വീഡിയോയിൽ കണ്ട അതേ ട്രെയിനിൻ്റെ ദൃശ്യങ്ങൾ വിഡിയോയിലും ഉണ്ടായിരുന്നു.

വൈറലായ വീഡിയോയിലെ അതേ ട്രെയിൻ എഞ്ചിൻ നമ്പർ: 13418 ഈ വീഡിയോയിലും കാണാം.


2023 ഓഗസ്റ്റ് 2-ന് ഗുൽബർഗ ടൈംസ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും ഞങ്ങൾ കണ്ടെത്തി. വീഡിയോയുടെ അടിക്കുറിപ്പിൽ, “46-ാമത് യുആർഎസ് ഇ ഖ്വാദീർ ഹൽക്കത്ത ഷെരീഫ്|സാൻഡൽ മുബാറക്,” എന്ന് എഴുതിയിട്ടുണ്ട്. വൈറലായ വീഡിയോയിൽ കാണുന്ന തീവണ്ടിയോട് സാമ്യമുള്ള ഒരു ട്രെയിനാണ് ഈ വീഡിയോയിലും ഉള്ളത്.

2023 ജൂലൈ 27നു സൗത്ത് സെൻട്രൽ റെയിൽവേ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് ഞങ്ങൾ കണ്ടെത്തി. “അധിക തിരക്ക് നിയന്ത്രിക്കാൻ, മഹാനായ വിശുദ്ധ ഹസ്രത്ത് ഖ്വാജ സയ്യിദ് മുഹമ്മദ് ബദേഷ് ക്വാദ്രി ചിസ്തി യമാനിയുടെ 46-ാമത് ഉർസിൻ്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കായി ഹൈദരാബാദിൽ നിന്ന് വാദിയിലേക്ക് ഓഗസ്റ്റ് 1, ഓഗസ്റ്റ് 2 തീയതികളിൽ റിസർവേഷൻ സൗകര്യമില്ലാത്ത നാല് പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചു,” എന്നാണ് അറിയിപ്പ് പറയുന്നത്.

ഇവിടെ വായിക്കുക:Fact Check: ഇത് ഇവിഎം തട്ടിപ്പ് നടത്തുന്ന വീഡിയോയാണോ?
Conclusion
ഹൈദരാബാദിൽ നിന്ന് കർണാടകയിലെ വാദിയിലുള്ള ഹൽക്കട്ട ഷെരീഫിനെ സന്ദർശിക്കാൻ തീർഥാടകർക്കായി റെയിൽവേ ഒരുക്കിയ പ്രത്യേക ട്രെയിൻ പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കി എന്ന പേരിൽ വ്യാജമായി പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ദക്ഷിണ സെൻട്രൽ റെയിൽവേ ഹൈദരാബാദിൽ നിന്ന് വാദിയിലെ ഹസ്രത്ത്-ഇ-ഖദീറിൻ്റെ ഉർസ്-ഇ-ഷരീഫ് സന്ദർശിക്കുന്ന തീർത്ഥാടകർക്കായി പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കാറുണ്ട്.
Result: False
ഇവിടെ വായിക്കുക: Fact Check:എസ്‌സി/എസ്‌ടി ഒബിസി സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല
Sources
Official notification of South Central Railway on 27, July 2023
YouTube video by Gohash on August 2, 2023
YouTube video by Gulbarga Times on August 2, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.