Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കർണാടകയിൽ പൊലീസ് മുസ്ലിം ലീഗ് പതാക നീക്കം ചെയ്യുന്ന ദൃശ്യം.
വീഡിയോയിൽ കാണുന്ന പതാക മുസ്ലിം ലീഗിന്റെതല്ല. പതാക നീക്കം ചെയ്ത സംഭവത്തിൽ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലില്ലെന്ന് പോലീസ് അറിയിച്ചു.
മുസ്ലിം ലീഗ് പതാക കർണാടകയിൽ പൊലീസ് നീക്കം ചെയ്യുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ഒരു തറയിൽ സ്ഥാപിച്ചിരുന്ന പച്ച നിറത്തിലുള്ള പതാക പൊലീസ് നീക്കം ചെയ്യുന്ന വീഡിയോയാണ് വൈറലാവുന്നത്.
വീഡിയോയിൽ കന്നഡ ഭാഷയിൽ സംസാരിക്കുന്ന പൊലീസുകാർ ഒരു മരത്തിന്റെ തറയിൽ സ്ഥാപിച്ച പതാക നീക്കം ചെയ്യുന്നതാണ് കാണുന്നത്.
“കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടകയിൽ ഒരു പരിപാടി നടത്തണമെങ്കിൽ ലീഗേര് ആറ് മാസം മുന്നേ പെർമിറ്റ് എടുക്കണം പോലേ.. ഇതിലും വലിയ ദയനീയതയിലേക്ക് ലീഗിന് ഇനിയും താഴാനുണ്ടോ നിഷ്കളങ്കരേ ..ന്യൂനപക്ഷ സംരക്ഷകരായ കോൺഗ്രസ്സ് എജ്ജാതി,” എന്നാണ് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലെ വിവരണം.
കേരളത്തിൽ കോൺഗ്രസ്സിന്റെ ഘടക കക്ഷിയായിട്ടും കർണാടകയിൽ കൊടി സ്ഥാപിക്കാൻ മുസ്ലിം ലീഗിന് ആറ് മാസത്തിന് മുൻപ് അനുമതി എടുക്കണമെന്നും അല്ലെങ്കിൽ കൊടി എടുത്തു മാറ്റുമെന്നുമാണ് പോസ്റ്റ് പറയുന്നത്.

ഇവിടെ വായിക്കുക:ചെറുവണ്ണൂരിൽ തകർന്ന റോഡിലൂടെ കടന്നു പോകുന്ന എൽഡിഎഫ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ‘വികസന മുന്നേറ്റ ജാഥ’യായി തെറ്റായി പ്രചരിപ്പിക്കുന്നു
വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, പതാകയിൽ വലിയ ചന്ദ്രക്കലയും നക്ഷത്രവുമാണ് ഉള്ളത്.
മുസ്ലിം ലീഗിന്റെ പച്ച പതാകയിൽ ചന്ദ്രക്കലയും നക്ഷത്രവും മുകളിലെ വശത്തായിട്ടാണ് കാണുക.

എന്നാൽ വൈറലായ വീഡിയോയിലെ പതാകയിൽ അത് മധ്യഭാഗത്താണ്. ഇത്തരത്തിലുള്ള പച്ച പതാകകൾ സാധാരണ മുസ്ലിം സമൂഹം ഉപയോഗിക്കുന്ന ഇസ്ലാമിക പതാകകളാണ്.

റിവേഴ്സ് ഇമേജ് സെർച്ചിലൂടെ പരിശോധിച്ചപ്പോൾ, സമാന ദൃശ്യങ്ങൾ അടങ്ങിയ വാർത്തകൾ News18 Kannadaയും OneIndia Kannadaയും 2023 ഒക്ടോബർ 6ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
News18 Kannada റിപ്പോർട്ടിൻ പ്രകാരം, മൂഡിബിദ്രിയിലെ പുച്ചെമൊഗെരുവിൽ ഗണപതി കട്ടയിൽ സ്ഥാപിച്ച പച്ച പതാകയാണ് പൊലീസ് നീക്കം ചെയ്തത്. സംഭവം മതപാരമ്പര്യത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾക്കും സംഘർഷ സാധ്യതകൾക്കും വഴിയൊരുക്കിയതിനാലാണ് നടപടി ഉണ്ടായത്.

OneIndia Kannadaയും ഇതേ സംഭവം സ്ഥിരീകരിച്ചു. റിപ്പോർട്ടിൽ പറയുന്നത്, ഈദിന്റെ ഭാഗമായി സ്ഥാപിച്ച പതാകയാണ് പൊലീസ് നീക്കം ചെയ്തത് എന്നതാണ്.

മൂഡിബിദ്രി ഇൻസ്പെക്ടർ സന്ദേശ് പിജിയെ ന്യൂസ്ചെക്കർ കന്നഡയിലെ ഐശ്വര്യചന്ദ്ര ബിജിബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത്, വർഗീയ സംഘർഷം ഒഴിവാക്കാനാണ് ഈ കൊടി നീക്കം ചെയ്തത് എന്നാണ്.
“സമൂഹ മാധ്യമങ്ങളിൽ ഈ കോടിയുടെ വീഡിയോ വൈറലായി. അതിനെ തുടർന്ന് ഒരു സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഈ കൊടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേതല്ല. സർക്കാർ തല നിർദ്ദേശമൊന്നും ഈ വിഷയത്തിൽ പൊലീസിന് ലഭിച്ചില്ല. വർഗീയ പ്രശ്നങ്ങൾ ഉണ്ടാവാതെയിരിക്കാൻ പോലീസിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് കൊടി നീക്കം ചെയ്തത്. പരാതി ഒന്നും ലഭിക്കാത്തത് കൊണ്ട്, കേസ് രജിസ്റ്റർ ചെയ്തിട്ടില്ല,” അദ്ദേഹം വ്യക്താമാക്കി.
വീഡിയോ മുസ്ലിം ലീഗിന്റെ പതാക നീക്കം ചെയ്യുന്നതായി തെറ്റായി പ്രചരിപ്പിക്കപ്പെട്ടു.
യഥാർത്ഥത്തിൽ, മൂഡിബിദ്രിയിലെ പുച്ചെമൊഗെരുവിൽ ഗണപതി കട്ടയിൽ ഈദിനോടനുബന്ധിച്ച് സ്ഥാപിച്ച ഇസ്ലാമിക പച്ച പതാകയാണ് നീക്കം ചെയ്തത്.
മതചിഹ്നങ്ങൾ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചതിനെത്തുടർന്ന് സംഘർഷം ഉണ്ടാകാതിരിക്കാനാണ് പൊലീസിന്റെ നടപടി ഉണ്ടായത്.
മതസ്പർദ്ധ ഒഴിവാക്കാനുള്ള ഒരു നടപടി എന്ന നിലയിലാണ് ഇത് ചെയ്തത്. ആ നടപടി സർക്കാർ നിർദ്ദേശത്തെ തുടർന്നായിരുന്നില്ല. കൊടി ഒരു ഇസ്ലാമിക് കൊടിയായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ കൊടിയായിരുന്നില്ല.
വൈറൽ വീഡിയോയിൽ കാണുന്ന പതാക മുസ്ലിം ലീഗിന്റെതല്ല.
ഇത് ഇസ്ലാമിക പച്ച പതാകയാണ്, മൂഡിബിദ്രിയിലെ പുച്ചെമൊഗെരുവിൽ ഗണപതി കട്ടയിൽ സ്ഥാപിച്ചതിനാൽ മത സ്പർദ്ധ ഉണ്ടാക്കുമെന്ന ആശങ്കയിൽ പൊലീസ് അത് നീക്കം ചെയ്തതാണ്.
അതിനാൽ, ‘കർണാടകയിൽ പൊലീസ് മുസ്ലിം ലീഗ് പതാക നീക്കംചെയ്തു’ എന്ന അവകാശവാദം തെറ്റാണ്.
(With inputs from Ishwarachandra B G,Newschecker, Kannada)
ഇവിടെ വായിക്കുക:ഷമ മുഹമ്മദ് കെപിസിസി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചെന്ന അവകാശവാദം തെറ്റാണ്
FAQ
1. വീഡിയോ എവിടെ പകർത്തിയത്?
ദക്ഷിണ കന്നഡ ജില്ലയിലെ മൂഡിബിദ്രി താലുക്കിലെ പുച്ചെമൊഗെരുവിലാണ് സംഭവം നടന്നത്.
2. പതാക മുസ്ലിം ലീഗിന്റെതാണോ?
അല്ല. പതാക ഇസ്ലാമിക പച്ച പതാകയാണ്, മുസ്ലിം ലീഗിന്റെ പാർട്ടി പതാകയല്ല.
3. പൊലീസ് പതാക നീക്കം ചെയ്തത് എന്തുകൊണ്ട്?
മതചിഹ്നങ്ങൾ പൊതു സ്ഥലത്ത് സ്ഥാപിച്ചതിനെത്തുടർന്ന് സംഘർഷം ഉണ്ടാകാതിരിക്കാനാണ് പൊലീസ് നീക്കം ചെയ്തത്.
4. സംഭവം എപ്പോഴായിരുന്നു?
പതാക സ്ഥാപിച്ചത് 2023ൽ നടന്നത്.
5. വീഡിയോയിൽ കേൾക്കുന്ന ഭാഷ ഏത്?
വീഡിയോയിൽ കേൾക്കുന്ന ഭാഷ കന്നഡയാണ്.
Sources
OneIndia Kannada – October 6, 2023
News18 Kannada – October 6, 2023
IUML Facebook Post – April 26, 2022
Amazon – Islamic Green Flag Reference
Telephone conversation with Sandesh PG, Police Inspector for Moodbidri
Sabloo Thomas
November 28, 2025
Sabloo Thomas
November 6, 2025
Sabloo Thomas
September 20, 2025