Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഓൾ കേരള ജോബ്സ്” എന്ന ഒരു യൂട്യൂബ് ചാനൽ അടുത്തിടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. സപ്ലൈകോയിൽ (കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ) “എല്ലാ ജില്ലകളിലും” സെയിൽസ് സ്റ്റാഫ്, ക്ലാർക്ക്, ലോഡിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ ഉണ്ടെന്ന് വീഡിയോ അവകാശപ്പെടുന്നു. ഈ ജോലികൾക്ക് ₹16,000 മുതൽ ₹20,000 വരെ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്നുവെന്നും വീഡിയോയിൽ പറയുന്നു.

ഇവിടെ വായിക്കുക: ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിൽ മുസ്ലിം അധികാരിയെ നിയമിച്ചോ?
1974 ൽ സ്ഥാപിതമായ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സപ്ലൈകോ. കേരള സർക്കാരിന്റെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർവ്വഹണ വിഭാഗമായി ഇത് പ്രവർത്തിക്കുന്നു. കൂടാതെ ന്യായമായ വിലയ്ക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നത് ഈ സ്ഥാപനത്തിന്റെ ചുമതലയാണ്.
.
1. സപ്ലൈകോയുടെ ഔദ്യോഗിക നിഷേധ കുറിപ്പ് : സപ്ലൈകോ ഈ ജോലി ഒഴിവ് അവകാശവാദങ്ങൾ ഔദ്യോഗികമായി നിരാകരിച്ചു.
2025 ജൂലൈ 8 ന്, സപ്ലൈകോ അതിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ “സപ്ലൈകോയിലെ ജോലികൾ: വ്യാജ പരസ്യങ്ങൾ സൂക്ഷിക്കുക” എന്ന തലക്കെട്ടിൽ ഒരു മുന്നറിയിപ്പ് പോസ്റ്റ് ചെയ്തു.
പോസ്റ്റ് പറയുന്നത്:
-സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് സപ്ലൈകോ ജനറൽ മാനേജർ അറിയിച്ചു.
-സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പിഎസ്സി (PSC) മുഖേനയാണ് നിയമിക്കുന്നത്.
-താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുൻപ് മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്.
വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പോസ്റ്റ് അഭ്യർത്ഥിക്കുന്നു.

2.സംസ്ഥാന സർക്കാരിന്റെ വസ്തുതാ പരിശോധന: വൈറൽ ആയ നിയമന പരസ്യം തെറ്റാണെന്ന് സ്ഥിരീകരിക്കുന്ന ഒരു കുറിപ്പ് കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വസ്തുതാ പരിശോധനാ യൂണിറ്റ് 2025 ജൂലൈ 8 ന് പ്രസിദ്ധീകരിച്ചു.

സപ്ലൈകോയിലെ താത്കാലിക ഒഴിവുകൾ സംബന്ധിക്കുന്ന വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസീദ്ധീകരിക്കാറുണ്ട്. ജോലി സംബന്ധമായ അറിയുപ്പുകൾക്ക് സപ്ലൈകോ വെബ്സെറ്റിനെ മാത്രം ആശ്രയിക്കുക.
ഇവിടെ വായിക്കുക:കമ്മ്യൂണിസ്റ്റ് അല്ലെന്ന് എഴുതിക്കൊടുത്തല്ല പിണറായി വിജയന് അമേരിക്ക സന്ദർശിക്കുന്നത്
Sources
Facebook Post by Supplyco on July 8,2025
Note in PRD fact check website on July 8,2025
Supplyco Website
Tanujit Das
July 18, 2025
Sabloo Thomas
July 11, 2025
Sabloo Thomas
July 30, 2024